ഓർമ്മകൾ

ചില ഓർമ്മകൾ വികലമാണ്;
അപൂർണ്ണവും.
ഞാനെന്ന ബിന്ദുവിൽ തുടങ്ങി
അവസാനിക്കുന്നവ
അതിലുള്ളതും ഞാനു,മെന്റെ
ചിന്തകളും മാത്രം.
അതെന്റെതാണ്, തെറ്റാണെങ്കിലും
ശരിയാണെങ്കിലും.
അതു നിന്റേതു കൂടിയാവണമെന്ന്
ശഠിക്കരുത്.
അന്ന്, ആ ഓർമ്മകളിലൊന്നും
നീയില്ലായിരുന്നു...
പൊട്ടിയ കണ്ണാടിച്ചില്ല് പോലുള്ള
ഓർമ്മ പെറുക്കി
മനസ്സിൽ മുറുക്കിക്കെട്ടിയപ്പാേൾ
കീറി മുറിഞ്ഞതും
അവയെ വലിച്ചെറിഞ്ഞപ്പോൾ
അകം പൊള്ളിയതും
എൻറേതു മാത്രമായ എന്തോ
ചിലതായിരുന്നു...
അവയെ പങ്കുവെയ്ക്കണമെന്ന്
പറയരുതിനിയും
അതെൻേറതു മാത്രമാണ്; അതു
പങ്കിട്ടെടുക്കാനില്ല.

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്