മൗനത്തിന്നാഴങ്ങൾ
നിന്റെ മൗനത്തെയെനിയ്ക്കു വായിക്കാനാവുന്നില്ല,
അതിന്നാഴങ്ങളിലേയ്ക്കിറങ്ങാൻ
എന്തേ നീയെന്നെയനുവദിയ്ക്കാത്തൂ ?
എന്തു പറയണമിനി ഞാൻ, അതോ
ഒന്നും മിണ്ടാതെയാ ചാരത്തു നില്‌ക്കണോ?
നിൻ മൗനത്തിൻ മുൾ സൂചികളെൻ ഹൃത്തിൽ തറച്ചു കേറുന്നു
ഇറ്റിറ്റു വീഴുന്നത് ചോരയല്ലെൻ
ജീവനതു തന്നെയെന്നറിയാത്തതെന്തേ?
കാഴ്ച്ച മങ്ങുന്നു, കേൾവി കുറയുന്നു,
കൈകാലുകൾ കുഴഞ്ഞു ഞാൻ വീഴുന്നു...
ഹൃദയത്തുടിപ്പുകൾ നേർത്തു നേർത്തു പോകവേ
നിന്റെ മൗനമൊന്നുടഞ്ഞെങ്കിലെന്നു ഞാനാശിച്ചു വെറുതേ...
അതിന്നാഴങ്ങളിലേയ്ക്കിറങ്ങാൻ
എന്തേ നീയെന്നെയനുവദിയ്ക്കാത്തൂ ?
എന്തു പറയണമിനി ഞാൻ, അതോ
ഒന്നും മിണ്ടാതെയാ ചാരത്തു നില്‌ക്കണോ?
നിൻ മൗനത്തിൻ മുൾ സൂചികളെൻ ഹൃത്തിൽ തറച്ചു കേറുന്നു
ഇറ്റിറ്റു വീഴുന്നത് ചോരയല്ലെൻ
ജീവനതു തന്നെയെന്നറിയാത്തതെന്തേ?
കാഴ്ച്ച മങ്ങുന്നു, കേൾവി കുറയുന്നു,
കൈകാലുകൾ കുഴഞ്ഞു ഞാൻ വീഴുന്നു...
ഹൃദയത്തുടിപ്പുകൾ നേർത്തു നേർത്തു പോകവേ
നിന്റെ മൗനമൊന്നുടഞ്ഞെങ്കിലെന്നു ഞാനാശിച്ചു വെറുതേ...
Comments