Posts

Showing posts with the label ഓർമ്മകൾ

അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.        സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കള

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ

അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച

Image
അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച  അദ്ധ്യായം #10 ഇവിടെയുണ്ട്   ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല.  ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ  വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി.  എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നി

അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും ഭാഗം #8 വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക     'അമ്മിണിക്കുട്ടീ, ഇങ്ങ്ട് വരൂ, എണ്ണ തേക്കണ്ടേ?' വല്യേടത്തിയുടെ വിളി കേട്ടതും അമ്മിണിക്കുട്ടി വടക്ക്വോറത്തയ്ക്ക് ചെല്ലുന്നതിന് പകരം ചെരുപ്പെടുക്കാനെന്നെ വ്യാജേന പൂമുഖത്തേയ്ക്ക് ഓടി. കുളിയ്ക്കാൻ പോകുന്നതിനു മുൻപുള്ള ഈ എണ്ണതേപ്പ് അവൾക്ക് ഒട്ടും ഇഷ്ടമില്ല. കുറച്ചു കാലം മുൻപ് വരെ ദേഹം മുഴുവനും എണ്ണ തേപ്പിച്ചിരുന്നു. ഭാഗ്യത്തിന് ഇപ്പോൾ മിക്ക ദിവസവും നെറുകയിൽ കുറച്ചു തുള്ളി എണ്ണയേ തേപ്പിക്കുവെങ്കിലും അവൾക്ക് അതിഷ്ടമേയല്ല... ചൊവ്വയും വെള്ളിയുമാണ് തലയിൽ വിസ്തരിച്ച് എണ്ണ തേപ്പിക്കലും ചെമ്പരത്തിയില കൊണ്ടുള്ള താളിയരച്ച് തലയിൽ തേച്ച് കഴുകി കളയലും ഒക്കെ - അതൊരു വലിയ മെനക്കേടാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ നിന്നാൽ മതിയെന്നാവും - എന്തൊരു മുഷിപ്പാണെന്നോ വെറുതെ അങ്ങനെ നില്ക്കാൻ! അത് മാത്രമല്ല, തലയിൽ പേനുണ്ട്, ഈരുണ്ട് എന്നൊക്കെ പറഞ്ഞു മുടിയിൽ  പിടിച്ചു വലിച്ച് ആകെപ്പാടെ ഒരു ബഹളമാവും.  അതൊക്കെ കഴിഞ്ഞ് കുളത്തിലെത്തി തലയിൽ താളി തേയ്ക്കാനും അത് കഴുകിക്കളയാനും ഉള്ള ബുദ്ധിമുട്ട് വേറെയും. കുനിഞ്ഞു ന