ആത്മ ബന്ധങ്ങള്‍
പരസ്പരം കാണാത്ത ആളുകള്‍ തമ്മില്‍ പോലും ഒരു ഹൃദയബന്ധം തോന്നുക, ദിനേനയുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍ (ചിലപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചയും മിക്കപ്പോഴും തമാശകളും ഇടയ്ക്കൊക്കെ അടികൂടലുമൊക്കെയായി) പതുക്കെപ്പതുക്കെ നിര്‍വചിക്കാനാവാത്ത ഒരു ആത്മബന്ധത്തിലേയ്ക്ക് നയിക്കുക - ഇതൊന്നും എല്ലായിടത്തും സംഭവിക്കുന്നതല്ല എന്നെനിക്ക് തോന്നുന്നു. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അതെന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന്. ഒരുപാട് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിച്ചാസ്വദിക്കാനും എന്‍റെ എഴുത്തിന് അല്പം കൂടി ഗൌരവം കൊണ്ടുവരാനും ഒക്കെ ഈ ഗ്രൂപ്പാണ് കാരണം. പിന്നീടെപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്തെത്തി. ഇ-മഷി, വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവമായി തന്നെ പോയിക്കൊണ്ടിരുന്നു. അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നുമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയിലായി. എഴുതാനും വായിക്കാനുമല്ലാതെ ലൈക്കാനും ഷെയറാനും ആളുകള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബ്ലോഗിലെ എഴുത്തുകള്‍ എഫ് ബിയിലേക...