Posts

മുസ്രീസിലൂടെ - വായനാനുഭവം

Image
നിരക്ഷരന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ കൌതുകം തോന്നി. ആളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മനോജ്‌ എന്നാണ് പേരെന്നും സാമൂഹികം, സാഹിത്യം  എന്നിങ്ങനെ ഒരുപാടു മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ വായിച്ച് ഓരോ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. മിക്കവാറും എല്ലാവരും നമുക്കു ചുറ്റും നടക്കുന്ന പല വിഷയങ്ങളും കണ്ടില്ലെന്നു നടിച്ചപ്പോള്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ ഒട്ടും ശങ്കിച്ചിരുന്നില്ല. കുറച്ചു കാലം മുന്‍പ് ഒരു ബ്ലോഗ്‌ മീറ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്പം ശങ്കയോടെയാണ് പരിചയപ്പെടാന്‍ ചെന്നത്. വല്ലപ്പോഴും വല്ലതുമൊക്കെ കുത്തിക്കുറിക്കും എന്നത് കൊണ്ട് ഒരു ബ്ലോഗര്‍ എന്ന വിശേഷണമുണ്ട് എന്നല്ലാതെ എനിക്ക് പറയാന്‍ വേറെ ഒന്നും ഇല്ലായിരുന്നു. അന്ന് ഏറെ ഹൃദ്യമായി ചിരപരിചിതനെ പോലെ എന്നോട് സംസാരിച്ച മനോജേട്ടനെ പിന്നീട് രണ്ടുമൂന്നു തവണ കാണുകയുണ്ടായി. അത്തരമൊരു കൂടിക്കാഴ്ച്ചയിലാണ് പുസ്തകം ഇറക്കുന്നുണ്ടെന്നും വിചാരിച്ചതിനേക്കാള്‍ സമയം എടുത്തു എന്ന

വിട പറയാത്ത ഓര്‍മ്മകള്‍

ചിലയാളുകള്‍ വിട പറഞ്ഞു പോയാലും അവരുടെ ഓര്‍മ്മകള്‍ നമ്മോടു കൂടെയുണ്ടായിരിക്കും. അവര്‍ അകാലത്തില്‍ പോയി എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമോ വേദനയോ തോന്നിയില്ല എന്നതാണ് സത്യം. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ആശയ്ക്ക് വക നല്‍കിയിരുന്നില്ല എന്നതു കൊണ്ടാവാം അങ്ങനെ ഒരു പ്രതികരണം. എന്നിരുന്നാലും കുറച്ചു കാലം മുന്‍പ് അവരുടെ ഏറ്റവും പ്രിയപ്പെട്ടയാളുകളോട് 'ഏയ്‌ കുഴപ്പമൊന്നും ഉണ്ടാവില്ല; എല്ലാം ശരിയാവും' എന്ന പൊള്ള വാക്കുകള്‍ പറയാന്‍ ഞാന്‍ മടിച്ചില്ല. ഏറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒരു നിസ്സംഗതയാണ് ആദ്യം തോന്നിയത് - എല്ലാം വരുത്തി വെച്ചതല്ലേ? ഒരളവു വരെ സ്വയം വരുത്തിവെച്ച മരണം! അതില്‍ പരിതപിക്കുന്നത് എന്തിനാണ്? ആര്‍ക്ക് വേണ്ടിയാണ്? അറിയില്ല. അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ഒരു തരം വേദനിപ്പിക്കുന്ന ശ്വാസംമുട്ടലില്‍ നിന്നുള്ള രക്ഷയായിരിക്കാം ഈ മരണം - അറിയില്ല. അല്ലെങ്കിലും അതെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്??? നിര്‍വികാരതയോടെയാണ് ആ മരണ വാര്‍ത്ത ശ്രവിച്ചതെങ്കിലും ഇപ്പോള്‍, ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍,  എന്

ഓര്‍മകളില്‍ ഒരു പെന്‍സില്‍ ബോക്സ്‌

Image
പണ്ട് - അത്ര പണ്ടുപണ്ടൊന്നുമല്ലട്ടോ, ഒരു പത്തിരുപത്തെട്ടു കൊല്ലം മുന്‍പ് - സ്കൂളില്‍ പഠിക്കുന്ന കാലം... സ്കൂളില്‍ പല കുട്ടികളും ഗള്‍ഫിലുള്ള ബന്ധുക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലം. ഫെബെര്‍ കാസ്റ്റിലിന്റെ മഞ്ഞ നിറത്തിലുള്ള പെന്‍സില്‍, ഇരുപത്തിനാലോളം കളറുകള്‍ ഉള്ള ക്രയോണ്‍സിന്‍റെ പെട്ടി, മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍, പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് വീഴാതിരിക്കാന്‍ അടപ്പുള്ള പെന്‍സില്‍ ഷാര്‍പ്ണര്‍, ഒരറ്റത്ത് റബ്ബറും (ഇറേസര്‍) മറ്റേ അറ്റത്ത് മായ്ക്കുമ്പോള്‍ ഉണ്ടാവുന്ന പൊടി തട്ടിക്കളയാനുള്ള ചെറിയ ബ്രഷുമുള്ള റബ്ബര്‍, കാന്തിക ശക്തിയാല്‍ അടയുന്ന അടപ്പുള്ള, രണ്ടു ഭാഗവും തുറക്കാവുന്ന  പെന്‍സില്‍ ബോക്സ് എന്നിങ്ങനെ കൌതുകകരമായ പല സാമഗ്രികളും ക്ലാസ്സില്‍ മിക്കവാറും പേരുടെ കൈയ്യില്‍ കണ്ടിരുന്ന കാലം. ചില മഹാമനസ്കര്‍ അവയെല്ലാം തൊട്ടു നോക്കാനും ചിലപ്പോള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും അവയെല്ലാം ഒരു വിലപ്പെട്ട വസ്തുവിനെപ്പോലെ ഏറെ സൂക്ഷിച്ച് മറ്റാര്‍ക്കും നല്കാതെ വച്ചിരുന്നു. അവരുടെ പത്രാസ് കണ്ടപ്പോള്‍ നമ്മുടെയുള്ളില്‍ എന്തോ ഒരിത്!

ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശന്‍

Image
ആമുഖം: കുറേക്കാലം മുന്‍പ് ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അവിടുത്തെ പേരക്കുട്ടികള്‍ മുത്തശ്ശന്റെ പിറന്നാള്‍ കൊണ്ടാടുന്നതിന് എത്ര ഉത്സാഹത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തതെന്നോ! അതു കണ്ടപ്പോള്‍, കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന ഓര്‍മ്മകള്‍ അക്ഷരങ്ങളായി പ്രവഹിക്കുകയായിരുന്നു. ആശകളാല്‍ പൂരിതമാണ് ജീവിതം. പല പല ആശകളും ആശാഭംഗങ്ങളും ഇല്ലാത്ത ജീവിതത്തിന് ഒരു നിറപ്പകിട്ടില്ല. പൊതുവേ ജീവിതത്തില്‍ അത്രയധികം നിരാശകളൊന്നും തോന്നാത്ത എനിക്കു പക്ഷേ ഒരു കാര്യത്തില്‍ മാത്രം വലിയ സങ്കടവും നിരാശയുമാണ്‌. എന്താണെന്നാവും, അല്ലേ? പറയാം! കുട്ടിക്കാലത്ത്, അതായത് കഥകളും മറ്റും വായിച്ചു തുടങ്ങിയ കാലത്ത്, എന്നെ ഏറ്റവും ദു:ഖിപ്പിച്ചിട്ടുള്ള സത്യമാണ് ആ കഥകളില്‍ പറയുന്ന പോലെ കുട്ടിക്കാലത്തെ സുഹൃത്തായിരിക്കാന്‍ മുത്തശ്ശന്‍ ഇല്ലല്ലോ എന്നത്. എന്റെ അച്ഛന്റെ അച്ഛനെയോ അമ്മയുടെ അച്ഛനെയോ ഞാന്‍ കണ്ടിട്ടില്ല. അമ്മാത്തെ മുത്തശ്ശന്‍ (അമ്മയുടെ അച്ഛന്‍) എന്റെ അമ്മയുടെ കുട്ടിക്കാലത്തു തന്നെ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്രേ! അദ്ദേഹം മരിക്കുമ്പോള്‍ തീരെ കുഞ്ഞായിരുന്ന എന്റെ ചെറിയ

ഉണ്ണിയ്ക്കായ് ....

Image
നാരായണനാമ മുഖരിതമാം തൃസന്ധ്യയില്‍ ഉണ്ണീ നീ പിറന്നപ്പോളൊരമ്മയും ജനിച്ചു; പിഞ്ചു പൈതലെ മാറോടണച്ചവളിതു- വരെയറിയാതിരുന്നൊരു നിര്‍വൃതിയറിഞ്ഞു. ഉറക്കമില്ലാത്ത രാവുകളില്‍ സ്വസ്ഥമാ- യുറങ്ങും നിന്‍ ചെറുചിരിയവള്‍ കണ്ടിരുന്നു... അമ്മിഞ്ഞപ്പാലിനൊപ്പം നീ നുകര്‍ന്നത് നന്മതന്‍ മാധുര്യമെന്നുമവളെന്നും നിനച്ചു കാലത്തിന്‍ ചക്രമൊരിടപോലും നിന്നിടാതെ, ആരെയും കാക്കാതെ, വേഗമങ്ങുരുണ്ടു പോയ്‌; നിയതി തന്‍ നിശ്ചയം പോലെയുണ്ണി വളര്‍ന്നു അമ്മതന്‍ തോളോടു തോള്‍ ചേര്‍ന്നല്ലോ പുഞ്ചിരിപ്പൂ... കൌമാരത്തിന്‍ പടിവാതിലിലവന്‍ പകച്ചിടാതെ, അടിയൊന്നുപോലുമവനു പിഴച്ചിടാതെ, ജീവിതയാന- ത്തിലവനെന്നും മുന്നേറിടാന്‍ - അനുനിമിഷമമ്മ തന്‍ ചുണ്ടിലും ഹൃത്തിലും പ്രാര്‍ത്ഥനതന്‍ അലയടികള്‍; ആരോരുമറിയാതെയവ മൌനമായ് എന്നുമവന്റെ ചുറ്റിലും ഒരു ചെറു കവചമായ് വിളങ്ങിടുമോ??? കാലമേറെ കഴിഞ്ഞാലു,മേറെ നീ വളര്‍ന്നാലും അമ്മതന്‍ ഉള്ളില്‍ ചെറുകുഞ്ഞായ് നീയെഴും.. ദൂരെ നീ പോകിലും അമ്മ തന്‍ ഹൃത്തിലെന്നു- മകലാതെ,യൊളിമങ്ങാതെ നീ ജ്വലിച്ചു നില്‍ക്കും... നല്‍കുന്നു ഞാനെന്നോമലേ നിനക്കായെന്നും ആയുരാരോഗ്യസൌഖ്യത്തി

കുടുംബത്തിന്റെ ശ്രീ

Image
കുറച്ചു കാലങ്ങളായി വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയം വളരെ കുറഞ്ഞിരിക്കുന്നു. മുന്‍പൊക്കെ സിനിമയും മറ്റും കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ വിരളമായിരിക്കുന്നു. രാത്രിയിലത്തെ ഇംഗ്ലീഷ് വാര്‍ത്തയും അതിനു ശേഷം മലയാളം ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ വരുന്ന തമാശകളുമായി ചുരുങ്ങിയിരുന്നു ടിവിയുമായുള്ള ബന്ധം. എന്നാല്‍ ന്യൂസ് അവര്‍ ആര്‍ണബ് ഗോസ്വാമിയുടെ അലറല്‍ അവര്‍ ആയി മാറിയപ്പോള്‍ പ്രൈം ടൈം ന്യൂസും അവഗണിക്കാന്‍ തുടങ്ങി. അടുക്കളയില്‍ അന്നന്നത്തെ പണികള്‍ അവസാനിപ്പിക്കാനുള്ള തിരക്കിനിടയിലും പാത്രങ്ങളുടെ കലപിലയ്ക്കിടയിലും ടിവിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളെ ഒരു പാട്ടിലോ അല്ലെങ്കില്‍ എന്തെങ്കിലും ചിന്തയിലോ മുക്കിക്കളയുകയാണ് പതിവ്. പത്തു മണിക്ക് ഹിസ്റ്ററി ചാനലില്‍ വരുന്ന പരിപാടി രസകരം എന്ന് തോന്നിയാല്‍ കാണും. അതും നല്ല പാതിക്കൊപ്പം മാത്രം. അദ്ദേഹം സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം കുട്ടികള്‍ കുറച്ചു നേരം ടി വി കണ്ടു കഴിഞ്ഞാല്‍ അതിനു വിശ്രമം നല്‍കുകയാണ് പതിവ്. ഇന്നലെ പതിവിനു വിപരീതമായി പത്തരകഴിഞ്ഞും എന്തൊക്കെയോ തമാശകള്‍ കണ്ടു രസിച്ചിരുന്നു. ഒ

കൈമുക്കല്‍

കിള്ളിക്കുറിശ്ശിമംഗലത്തു നിന്നിരു വിപ്രര്‍ ഏറെ പെരുമയെഴും ശുകപുരത്തെത്തി; ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുവാനായാ സോദരര്‍ കുളിയും ജപവുമായ് പാര്‍ത്തു വന്നു.. ചാരെയെഴുന്നോരില്ലത്തു വാഴുന്നൊരു കൊച്ചു പെണ്‍കിടാവിന്‍ സ്പര്‍ശനത്താലന്നൊരിക്കല്‍ പാതിത്യം വന്നു ഭവിച്ചെന്നു നിശ്ചയിച്ചു മറ്റുള്ളോര്‍ ചാക്യാരായിക്കൊള്‍കിനിയെന്നോതിയ നേരം സാത്വികനാകിയ ജ്യേഷ്ഠസോദരന്‍ തന്നുടെ നിരപരാധമുറപ്പിക്കാന്‍ 'കൈമുക്കല്‍ 'തന്നെ യുപാധിയെന്നങ്ങുറച്ചു; സംശയം തീരാതിരുന്നൊ- രനിയന്‍ ചാക്യാരാകാമെന്നുമങ്ങുറപ്പിച്ചു നൂനം! സത്യം തെളിയാതിരിക്കുകില്‍ നായടിയായിപ്പോവാതെ ചാക്യാരായ് കാലം കഴിച്ചു കൊള്ളാമെന്നു നിനച്ചു പാവം ഓത്തിനു വന്നൊരു ബ്രാഹ്മണശ്രേഷ്ഠനങ്ങനെ കൂത്തറിയാത്തൊരു ചാക്യാരായതും കാലത്തിന്‍ കളി! കൈമുക്കി സത്യം തെളിയിക്കുവാനായി രാജാവിന്‍ സമ്മതം കാത്തു നിന്നാ ജേഷ്ഠസോദരനേറെക്കാലം ഒടുവില്‍ ശുചീന്ദ്രത്തു പോയിട്ടാ സന്നിദ്ധിയില്‍ സത്യം തെളിയിക്കേണ്ട കാലമാഗതമായ് സാക്ഷീ ഗണപതി തന്‍ചാരെ, തിളയ്ക്കുന്ന നെയ്യില്‍ കിടന്നു തിളങ്ങും വെള്ളിക്കാളയെ തന്‍ കരം കൊണ്ടു വെള്ളത്തില്‍ നിന്നെന്നപോലെയാ