മുസ്രീസിലൂടെ - വായനാനുഭവം
നിരക്ഷരന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ കൌതുകം തോന്നി. ആളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മനോജ് എന്നാണ് പേരെന്നും സാമൂഹികം, സാഹിത്യം എന്നിങ്ങനെ ഒരുപാടു മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ ബ്ലോഗ് വായിച്ച് ഓരോ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. മിക്കവാറും എല്ലാവരും നമുക്കു ചുറ്റും നടക്കുന്ന പല വിഷയങ്ങളും കണ്ടില്ലെന്നു നടിച്ചപ്പോള്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ ഒട്ടും ശങ്കിച്ചിരുന്നില്ല.
കുറച്ചു കാലം മുന്‍പ് ഒരു ബ്ലോഗ് മീറ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്പം ശങ്കയോടെയാണ് പരിചയപ്പെടാന്‍ ചെന്നത്. വല്ലപ്പോഴും വല്ലതുമൊക്കെ കുത്തിക്കുറിക്കും എന്നത് കൊണ്ട് ഒരു ബ്ലോഗര്‍ എന്ന വിശേഷണമുണ്ട് എന്നല്ലാതെ എനിക്ക് പറയാന്‍ വേറെ ഒന്നും ഇല്ലായിരുന്നു. അന്ന് ഏറെ ഹൃദ്യമായി ചിരപരിചിതനെ പോലെ എന്നോട് സംസാരിച്ച മനോജേട്ടനെ പിന്നീട് രണ്ടുമൂന്നു തവണ കാണുകയുണ്ടായി. അത്തരമൊരു കൂടിക്കാഴ്ച്ചയിലാണ് പുസ്തകം ഇറക്കുന്നുണ്ടെന്നും വിചാരിച്ചതിനേക്കാള്‍ സമയം എടുത്തു എന്നുമൊക്കെ പറഞ്ഞത്. വീഡിയോ ഒക്കെ ഉള്ളതിനാലാണ് സമയമെടുക്കുന്നത് എന്ന് പറഞ്ഞെങ്കിലും അന്ന് എനിക്ക് അത് മുഴുവനായും മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.
ഫേസ്ബുക്കില്‍ മുഴുവനും നിറഞ്ഞു നിന്ന വിഭാഗീയതയും നിഷേധാത്മക സമീപനവും കണ്ട് മനസ്സുമടുത്ത് അതില്‍ നിന്നൊക്കെ കുറച്ചു കാലം മാറി നിന്നു. ആയിടയ്ക്കാണ് മനോജേട്ടന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിനാല്‍ അതിനെക്കുറിച്ച് കുറെ വൈകിയാണ് ഞാന്‍ അറിഞ്ഞതും. അറിഞ്ഞപ്പോള്‍ മനോജേട്ടന്റെ കയ്യൊപ്പോടെ പുസ്തകത്തിന്റെ ഒരു കോപ്പി വേണമെന്ന് ആവശ്യപ്പെടുകയും പുസ്തകം വാങ്ങുന്നതിനു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എനിക്കുള്ള പുസ്തകം ഒപ്പിട്ട് അത് എനിക്കെത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും അദ്ദേഹം ചെയ്തു തന്നു.
പുസ്തകം കയ്യില്‍ കിട്ടിയപ്പോഴാണ് അന്ന് മനോജേട്ടന്‍ പറഞ്ഞ 'വീഡിയോ' കഥ എനിക്ക് പിടികിട്ടിയത്. ഇന്ത്യയിലെ ആദ്യത്തെ 'ഓഗ്മെന്റഡ് റിയാലിറ്റി' പുസ്തകം എന്ന വിശേഷണത്തിന്റെ പൊരുള്‍ അപ്പോഴാണ് മനസ്സിലായത് എന്നര്‍ത്ഥം.
മുസ്രീസിനെക്കുറിച്ച് എന്റെ വളരെ പരിമിതമായ അറിവ് അത് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ ആണ് എന്നത് മാത്രമായിരുന്നു. അതും ജോലിസംബന്ധമായി എഴുതിയ ലേഖനങ്ങളിലെവിടെയോ അതെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വന്നതുകൊണ്ട് മാത്രം കിട്ടിയ അറിവ്. സ്കൂളില്‍ വച്ചു പഠിച്ച ചരിത്രത്തിന്റെ ഏടുകളില്‍ ഇതെല്ലാമുണ്ടായിരുന്നുവോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്തായി ചരിത്രത്തെ കുറേക്കൂടി വ്യത്യസ്തമായി നോക്കിക്കാണാന്‍ തുടങ്ങിയതോടെയാണ് അതിന്റെ മനോഹാരിത മനസ്സിലായി തുടങ്ങിയത്.
'മുസ്രീസിലൂടെ' ഒരു യാത്രയാണ് - നമ്മുടെ പഴയകാലത്തിലേക്കും ചരിത്രത്തിലേക്കും ഒരു യാത്ര. കാലാകാലമായി നമുക്ക് ചുറ്റും നിലനിന്ന്‍ നമ്മോട് നിശബ്ദമായ് സംവദിച്ച ചരിത്രത്തിലേക്ക് ഒരു തീര്‍ഥയാത്ര. അത് ആ പ്രദേശത്തെയും ചരിത്രത്തെയും സാകൂതം വീക്ഷിക്കുകയും നിരീക്ഷിക്കയും ചെയ്യുന്ന ഒരാളുടെ ഒപ്പമാകുമ്പോള്‍ യാത്രയ്ക്ക് സ്വയമറിയാതെ ഒരു മനോഹാരിത കൈവരുന്നു.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തെക്കുറിച്ചുള്ള കുറിപ്പില്‍ നിന്നു തുടങ്ങി പള്ളിപ്പുറം പള്ളിയുടേയും കോട്ടയുടേയും പരിസരങ്ങളില്‍ യാത്ര അവസാനിക്കുമ്പോള്‍ ചരിത്രത്തിന്‍റെ ഇതുവരെ അറിയാതിരുന്ന പല വിവരങ്ങളും അറിയുന്നു. മുസ്രീസിലൂടെ ഒരു യാത്രാവിവരണമെന്നതിനേക്കാള്‍ ചരിത്രത്തിലേക്ക് തുറന്നു പിടിച്ച വിലമതിക്കാനാവാത്ത ഏടുകളാണെന്ന് നാം തിരിച്ചറിയുന്നു. കാലത്തിന്‍റെ കൈകളാല്‍ മറച്ചു വെക്കപ്പെട്ട, അജ്ഞതയാല്‍ നാം നഷ്ടപ്പെടുത്തിയ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പുസ്തകം!
ഓരോ അദ്ധ്യായത്തിലും വളരെയധികം അറിവുകള്‍ നിറഞ്ഞു നില്‍ക്കുന്നു. കേരള ചരിത്രത്തിലെ അറിയുന്നതും അറിയാത്തതുമായ വിവരങ്ങളും കഥകളും. കേട്ടറിവുള്ള സ്ഥലങ്ങളും ആളുകളും മാത്രമല്ല ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളും 'മുസ്രീസിലൂടെ'യുള്ള യാത്രയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. ഓരോന്നിനെക്കുറിച്ചും എടുത്തു പറയാന്‍ മുതിരുന്നില്ല. അത് സ്വയം വായിച്ചറിയുക തന്നെ വേണം.
പുസ്തക വായനയില്‍ ആകമാനം അനുഭവവേദ്യമായത് ലേഖകന്‍റെ നിഷ്പക്ഷതയാണ്. ഹൃദയത്തോട് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു വിഷയത്തെപ്പറ്റി ഇത്തരത്തില്‍ ഒരു ചിത്രം വരച്ചു കാട്ടാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. നിരക്ഷരന്‍ എന്ന എഴുത്തുകാരന്‍ അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ! ചരിത്രാഖ്യായികയില്‍ സ്വന്തം തോന്നലുകളും വികാരങ്ങളും കൂട്ടിച്ചേര്‍ത്ത് വര്‍ണ്ണാഭമായ ഒരു ചിത്രം വരയ്ക്കാന്‍ മുതിരാതെ ഉള്ളത് ഉള്ള പോലെ വരച്ചു കാട്ടിയത് പ്രശംസനീയം തന്നെ. താമരയിലയിലെ വെള്ളത്തുള്ളിയെയാണ് ഓര്‍മ്മ വന്നത് - ഇലയിലാണെങ്കിലും ഇലയില്‍ അല്ലാത്ത വെള്ളത്തുള്ളി.
ഓഗ്മെന്റഡ് റിയാലിറ്റിയെ പറ്റി രണ്ടു വാക്ക് പറയാതിരുന്നാല്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. ഈ പുസ്തകത്തിന് അത്തരമൊരു സാങ്കേതിക വിദ്യയുടെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. അതില്ലാതെ തന്നെ പുസ്തകം പൂര്‍ണ്ണമാണ് എന്നാണ് എനിക്ക് തോന്നിയത്. എന്നിരുന്നാലും ഇത്തരമൊരു ചരിത്രാഖ്യായികയില്‍ ഈ സാങ്കേതിക വിദ്യ കൊണ്ടുവന്നതു മൂലം ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും മറ്റും ഒട്ടും വിഷമമില്ലാതെ തന്നെ കാണാന്‍ സാധിച്ചു. പലപ്പോഴും ആ ചിത്രങ്ങളും വീഡിയോകളും വായനയുടെ തുടര്‍ച്ചയെ നഷ്ടപ്പെടുത്തി എന്നത് സത്യമാണെങ്കില്‍ കൂടി... ഗൂഗിളില്‍ പോയി തപ്പാതെ തന്നെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിച്ചു എന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അദ്ധ്വാനത്തിനും കഴിവിനും ഒരു വലിയ സല്യൂട്ട്!
ചിലപ്പോഴെങ്കിലും ചിത്രങ്ങളും മറ്റും ഡൌണ്‍ലോഡ് ആവാന്‍ ഒരുപാട് സമയമെടുത്തു. ഒന്നുരണ്ടു തവണയെങ്കിലും അവ ഡൌണ്‍ലോഡ് ആവാത്തതിനാല്‍ ഞാന്‍ ആ പരിശ്രമം ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഓര്‍മ്മ. വീഡിയോകള്‍ വെറുതേ കാണിച്ചു പോകുന്നതിനു പകരം വിവരണം കൂടിയുണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്നും തോന്നി. എങ്കില്‍ അവയെല്ലാം കോര്‍ത്തിണക്കി ഒരു നല്ല ഡോകുമെന്ററി കൂടി ആക്കാമായിരുന്നു. അത് മുസ്രീസ് ഹെറിറ്റേജ് പ്രൊജെക്റ്റ് പോലെയുള്ളവയ്ക്ക് ഒരു മുതല്‍ക്കൂട്ടായി മാറിയേക്കാം. (ഇപ്പോഴത്തെ രീതിയില്‍ ഇത് വികസിപ്പിച്ചെടുത്തത്തിനു പിന്നിലുള്ള അദ്ധ്വാനത്തെ ഒട്ടും കുറച്ചു കാണുകയല്ല എന്ന് പ്രത്യേകം പറയട്ടെ!) ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം എന്ന നിലയില്‍ അഭിനന്ദനീയമായ പുസ്തകം തന്നെയാണ് മുസ്രീസിലൂടെ.
മറ്റൊരു അഭിപ്രായമുള്ളത് പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഹെറിറ്റേജ് മാപ്പിനെക്കുറിച്ചാണ്. അത് പുസ്തകത്തിന്‍റെ നടുപ്പേജില്‍ അല്പം കൂടി വലുതായി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി.
പുസ്തകത്തിന്‍റെ കെട്ടും മട്ടും നന്ന്. ലേ ഔട്ടും ഫോട്ടോകളും മികച്ചവ തന്നെ. അക്ഷരങ്ങളുടെ അനായാസമായ വായനയ്ക്കുതകുന്ന വലുപ്പത്തിലാണ്.
ഈ പുസ്തകത്തിനു ഞാന്‍ കണ്ട വേറൊരു പ്രത്യേകത ഇത് ആദ്യം മുതല്‍ അവസാനം വരെ എന്ന ക്രമത്തില്‍ വായിക്കണം എന്നില്ല. ഓരോ അദ്ധ്യായത്തിനും അതിന്റെതായ നിലനില്‍പ്പുണ്ട്. ഏത് അദ്ധ്യായം വായിച്ചാലും വായനാസുഖം ഒട്ടും കുറയുന്നില്ല. ലേഖകന്‍റെ ഭാഷ ഒരേസമയം ലളിതവും ശക്തവുമാണ്. മലയാളമറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ശൈലി. ഈ ലാളിത്യം ചരിത്രത്തെ നമ്മിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു എന്നതാണ് സത്യം. മുന്‍പ് വായിച്ചിട്ടുള്ള ചില ചരിത്ര പുസ്തകങ്ങളെപ്പോലെ 'മുസ്രീസിലൂടെ' നമ്മെ മടുപ്പിക്കാത്തതും അത് കൊണ്ടു തന്നെ.
മുസ്രീസിലൂടെ ഒരാവര്‍ത്തി വായിച്ച് മാറ്റിവെക്കേണ്ട ഒരു പുസ്തകമല്ല. ഒരു റഫറന്‍സ് ഗ്രന്ഥമായി കൂടെ കൊണ്ടു നടക്കേണ്ട ഒന്നാണ്. ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും അത്രയ്ക്കൊന്നും വിലകല്പിക്കാത്ത നമ്മുടെ കണ്ണ് തുറപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണിത്. ഇതു വായിച്ചവരാരും വെറുമൊരു കാഴ്ചക്കാരനായി മുസ്രീസിനെ കാണില്ല എന്നത് ഉറപ്പാണ്. ചരിത്രത്തിന്റെ ഏടുകളില്‍ മറഞ്ഞു നില്‍ക്കുന്ന മണ്‍പാത്രങ്ങളും കല്ലുകളും അവര്‍ക്ക് കാണാന്‍ കഴിയും. ചരിത്രം ഒരു ബോറന്‍ വിഷയമല്ലെന്നും അതില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്നും അവര്‍ തിരിച്ചറിയും. അന്നേരം അവര്‍ നന്ദിയോടെ സ്മരിക്കും - മുസ്രീസിലൂടെ ഒരു യാത്രയ്ക്ക് കൂട്ടിക്കൊണ്ടു നിരക്ഷരനെ... ഒരു എഴുത്തുകാരന് ഇതില്‍ പരം വിജയമുണ്ടോ?
മെന്റര്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 550 രൂപയാണ് വില. പതിവില്‍ നിന്നും വ്യത്യസ്തമായി പ്രധാനപ്പെട്ട പുസ്തക കടകളിലൊന്നും ഇത് ലഭിച്ചെന്നു വരില്ല. പുസ്തകം വേണ്ടവര്‍ക്ക് മെന്റര്‍ ബുക്സില്‍ നിന്നും വി പി പി ആയി പുസ്തകം വാങ്ങാവുന്നതാണ്.
അഡ്രസ്സും ഫോൺ നമ്പറും അയച്ചു കൊടുക്കുക. അല്ലെങ്കിൽ മെന്ററിന്റെ ബാങ്കിൽ പണമടച്ചും വരുത്താം.
Mentor Publishing House,
Federal Bank,
Trissur Main Branch,
A/C # 10140200014878,
IFSC – FDRL0001014

Comments
വീഡിയോകൾക്ക് വിവരണം വേണമെന്നുള്ള നിർദ്ദേശം മാനിക്കുന്നു. രണ്ട് കാരണങ്ങൾ കൊണ്ടാണ് അത് ചെയ്യാതിരുന്നത്. 1)പ്രകാശന സമയത്തെ സമയക്കുറവും തിടുക്കവും. 2)വിവരണം വീഡിയോയിൽ വന്നാൽ ആ വീഡിയോകളെല്ല്ലാം യൂ ട്യൂബിൽ സൌജന്യമായി കാണാമെന്നുള്ളതുകൊണ്ട് പുസ്തകത്തിന്റെ വിൽപ്പനയെ അത് ബാധിക്കാതിരിക്കാൻ. എന്തായാലും 4 മാസത്തിനുള്ളിൽ ഒരു എഡിഷൻ വിറ്റുപോയതുകൊണ്ട് ആ ആശങ്ക തീർന്നു. ഇപ്പോൾ ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത് വിവരണം ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. താമസിയാതെ വിവരണത്തോട് കൂടിയുള്ള വീഡിയോ കാണാം.
ചിത്രങ്ങളും വീഡിയോയും അൺലോഡ് ആകാത്തത് നമ്മുടെ ഇന്റർനെറ്റിന്റെ വേഗതയുടെ പ്രശ്നം മാത്രമാണ്. അക്കാര്യത്തിൽ എനിക്കോ പ്രസാധകർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. ചിലയിടങ്ങളിൽ ഇത് പരിചയപ്പെടുത്തേണ്ടി വന്നപ്പോൾ, ഡൌൺലോഡ് അകാത്ത വീഡിയോ നോക്കി ഞാനും ഇളിഭ്യനായി നിന്നുപോയിട്ടുണ്ട്. പോകെപ്പോകെ സ്പീഡുള്ള ഇന്റർനെറ്റ് നമുക്ക് ഉണ്ടാകുമ്പോൾ ഈ പ്രശ്നം സ്വാഭാവികമായി പരിഹരിക്കപ്പെടും.
ഒരിക്കൽക്കൂടെ ... നന്ദി.