മുസ്രീസിലൂടെ - വായനാനുഭവം
നിരക്ഷരന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ കൌതുകം തോന്നി. ആളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മനോജ് എന്നാണ് പേരെന്നും സാമൂഹികം, സാഹിത്യം എന്നിങ്ങനെ ഒരുപാടു മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരാളാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്‍റെ ബ്ലോഗ് വായിച്ച് ഓരോ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. മിക്കവാറും എല്ലാവരും നമുക്കു ചുറ്റും നടക്കുന്ന പല വിഷയങ്ങളും കണ്ടില്ലെന്നു നടിച്ചപ്പോള്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ ഒട്ടും ശങ്കിച്ചിരുന്നില്ല. കുറച്ചു കാലം മുന്‍പ് ഒരു ബ്ലോഗ് മീറ്റില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്പം ശങ്കയോടെയാണ് പരിചയപ്പെടാന്‍ ചെന്നത്. വല്ലപ്പോഴും വല്ലതുമൊക്കെ കുത്തിക്കുറിക്കും എന്നത് കൊണ്ട് ഒരു ബ്ലോഗര്‍ എന്ന വിശേഷണമുണ്ട് എന്നല്ലാതെ എനിക്ക് പറയാന്‍ വേറെ ഒന്നും ഇല്ലായിരുന്നു. അന്ന് ഏറെ ഹൃദ്യമായി ചിരപരിചിതനെ പോലെ എന്നോട് സംസാരിച്ച മനോജേട്ടനെ പിന്നീട് രണ്ടുമൂന്നു തവണ കാണുകയുണ്ടായി. അത്തരമൊരു കൂടിക്കാഴ്ച്ചയിലാണ് പുസ്തകം ഇറക്കുന്നുണ്ടെന്നും വിചാരിച്ചതിനേക്കാള്‍ സമയം എടുത്തു എന്ന