Posts

Showing posts from February, 2020

മുഖങ്ങൾ

Image
മിക്ക ദിവസങ്ങളിലും മനസ്സിലേയ്ക്ക് പല മുഖങ്ങളും ഉന്തിത്തള്ളി വരും. ഒരുപക്ഷേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരാകാം, ചിലർ ജീവിതയാത്രയിൽ എവിടെയോ കൈമോശം വന്നവരാവാം, മറ്റു ചിലർ കുറേനാളായി വിസ്മൃതിയുടെ പുകമറിക്കുള്ളിലായിരുന്നിരിക്കാം.... അവരെ കണ്ടിട്ടോ അവരോട് മിണ്ടിയിട്ടൊ കാലങ്ങൾ ഏറെയായിരിക്കാം. എന്നാൽ ചിലരാവട്ടെ അൽപനേരം മുൻപ് പോലും സംസാരിക്കുകയോ കാണുകയോ ചെയ്തവരായിരിക്കാം. മുഖങ്ങൾ മനസ്സിൽ പ്രത്യക്ഷപ്പെടുന്നതിന് യാതൊരു ക്രമമോ പ്രത്യേകിച്ച് കാരണമോ ഉണ്ടാവില്ല. ഒരു കാര്യമുറപ്പാണ് - കാലമേറെ കഴിഞ്ഞിട്ടും മറക്കാത്ത, മങ്ങാത്ത മുഖങ്ങളാണ് പലതും. അവയിൽ ചിലതെങ്കിലും ഒരു മാറ്റവുമില്ലാതെ ഇരിക്കുന്നത് മരണത്തിന്റെ പുതപ്പണിഞ്ഞാണ് എന്നതാണ് സത്യം. മാറിമറിയുന്ന മുഖങ്ങളാകട്ടെ ജീവിതത്തിന്റെ വെയിലിൽ വാടിത്തളർന്നവയും. ദിനേനെ ഓർക്കുന്ന ചില മുഖങ്ങളുമുണ്ട്. ഓർമ്മിക്കണമെന്ന നിർബന്ധത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നവയല്ല - ദിനചര്യയുടെ ഭാഗമെന്നോണം, ഞാനറിയാതെ തന്നെഅനായാസമായി തെളിയുന്ന മുഖങ്ങൾ... ഒരുപക്ഷേ മരണത്തിന്റെ വിസ്മൃതിയിൽ ഞാൻ ആണ്ടു പോകുന്നതു വരെ ആ മുഖങ്ങൾ എന്നോടൊപ്പമുണ്ടാവും. സന്തോഷം നൽകുന്ന മുഖങ്ങള...

ജനുവരിയിലെ വായന

Image
കഴിഞ്ഞ കൊല്ലം കാര്യമായ വായനയൊന്നും നടന്നില്ല എന്നതിനാൽ  ഇക്കൊല്ലം കൂടുതൽ വായിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം തുടങ്ങി. ജനുവരി മാസം വലിയ തരക്കേടില്ലാത്ത രീതിയിൽ വായന നടന്നു. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്  നാട്ടിലല്ല എന്നതു കൊണ്ടും കുറെ പുസ്തകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുകയെന്നത് പ്രായോഗികമല്ലാത്തത് കൊണ്ടും എൻ്റെ വായന അധികവും  ഇംഗ്ലീഷ് പുസ്തകങ്ങളാണ്.  ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും കിൻഡിലിലുള്ള പുസ്തകങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്.  ഇക്കൊല്ലം വായന തുടങ്ങിയത് ജിം കോർബറ്റിന്റെ പുസ്തകങ്ങൾ വായിച്ചാണ്. നരഭോജികളായ കടുവകളെയും പുലികളെയും തിരഞ്ഞു പോകുന്ന സന്ദർഭങ്ങളും അവയെ അവസാനം വെടിവെക്കുന്നതും ഒക്കെ അടക്കിപ്പിടിച്ച ശ്വാസത്തോടെയേ വായിക്കാനാവൂ... ശിക്കാരി എന്ന നിലയിലാണ് കോർബെറ്റിനെ അധികം പേരും അറിയുന്നുണ്ടാവുക. എന്നാൽ അദ്ദേഹത്തിൻ്റെ എഴുത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയായിരിക്കുന്നു എന്ന് നാം തിരിച്ചറിയും. പ്രത്യേകിച്ചും കാടിനെക്കുറിച്ചും തൻ്റെ ചുറ്റുമുള്ള ആളുകളെ കുറിച്ചും പറയുന്ന അവസരങ്ങളിൽ. എനിക്ക് ഇഷ്ടപ്പെട്ട എഴുത്താണ് കോർബെറ്റിന...