Posts

പ്രഭാതം

Image
ശിശിരത്തിലെ പ്രഭാതങ്ങൾക്ക് മറ്റു കാലങ്ങളിലുളളതിനേക്കാൾ നൈർമല്യമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വേനൽച്ചൂടിൽ നിന്നും ശൈത്യത്തിലേയ്ക്കുള്ള യാത്രയിൽ പ്രകൃതിയൊന്ന് കുളിരഞ്ഞിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ഒരു ഭാവം !   ശിശിരകാലപുലരികൾ അന്തരീക്ഷത്തിൽ തണുപ്പിൻ്റെ പുതപ്പുമണിഞ്ഞാണ് കുണുങ്ങി നിൽക്കുന്നതെങ്കിലും മുൻപെങ്ങുമില്ലാത്ത ഒരുന്മേഷവും പുതുമയും ഓരോ ദിവസവും അവ പ്രദാനം ചെയ്യുന്നു. അകത്തളത്തിലെ ഊഷ്മളതയിൽ നിന്നും പുറത്തേയ്ക്കിറക്കുമ്പോൾ ദേഹമാസകലം കുളിരുകോരുന്ന ദിവ്യാനുഭൂതി നിറയും- പ്രണയപൂർവ്വം പ്രിയൻ്റെ കരങ്ങളിലൊതുങ്ങുന്നപ്പോഴത്തെ അതേ ഉൾക്കുളിർ വന്നു പുതയും! ആ സുഖാനുഭവത്തിന് മാറ്റുകൂട്ടാനായ് പ്രഭാത സൂര്യൻ്റെ ഇളം ചൂടു സ്പർശനം മുഖത്തെ തലോടുമ്പോൾ അനിർവ്വചനീയമായ ഒരനുഭൂതിയിൽ മുങ്ങിപ്പോകുന്ന മനസ്സും ശരീരവും! അപ്പോൾ യാതൊന്നും മനസ്സിനെ അലട്ടുന്നില്ല. കാതിൽ പ്രകൃതിയൊരുക്കുന്ന സ്വനങ്ങൾ മാത്രം!   കൂടൊഴിഞ്ഞു മക്കൾ സുരക്ഷിതരായ് പറന്നകന്നത്തിൻ്റെ ആശ്വാസമുണ്ടെങ്കിലും വരാനിരിക്കുന്ന ശൈത്യത്തിൻ്റെ കാഠിന്യമുഴറ്റുന്നതിന് മുൻപ് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന പോൽ സദാ കലപില ചിലച്ചു കൊണ്ട...

സ്നേഹാഞ്ജലി

Image
അത്രമേൽ പ്രിയപ്പെട്ട ഒരാൾ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എന്തു പറയണം, ചെയ്യണം എന്നറിയാതെ ഇടറിപ്പോകും. പ്രത്യേകിച്ചും ആ ഭൌതിക ശരീരം ഒരു നോക്കു കാണാനോ അവസാനമായി ഒന്ന് നമസ്കരിച്ചു ആദരാഞ്ജലികൾ അർപ്പിക്കാനോ കഴിയാതെയാവുമ്പോൾ.. വാസുവല്യച്ഛൻ മരണമെന്ന നിത്യതയിൽ ലയിച്ചുവെന്ന വാർത്തയറിഞ്ഞപ്പോൾ മനസ്സിൽ കയറിക്കൂടിയ ശൂന്യത ഇനിയും മാറിയിട്ടില്ല..  അരുതെന്ന് മനസ്സിനെ ഒരുപാട് ശാസിച്ചുവെങ്കിലും ഓർമ്മകൾ പിന്നിലേക്ക് പാഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കാണുന്നതിനു മുൻപ് തന്നെ എന്റെ  മനസ്സിൽ ഒരു ചിത്രമുണ്ടായിരുന്നു. ദിലീപിന്റെയും എന്റെയും  വിവാഹകാര്യങ്ങൾ ചർച്ച ചെയ്യാൻ ദിലീപിന്റെ വല്യ വല്യച്ഛനെ (ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്) കാണാൻ പോയി വന്ന ശേഷം  അച്ഛൻ പറഞ്ഞ വാക്കുകളിലൂടെയാണ് വാസുവല്യച്ഛനെ ഞാൻ ആദ്യമായി കാണുന്നത്.  ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തനിക്ക് പഴയപോലെയൊന്നും കാര്യസ്ഥത വയ്യ, അതോണ്ട് ഒക്കെ വാസ്യേവനെയാണ് ഏൽപ്പിക്കുന്നത് എന്ന് പറഞ്ഞ് വാസു വല്യച്ഛനെ പരിചയപ്പെടുത്തിയതും ഏറെ സ്നേഹത്തോടും പ്രിയത്തോടും കൂടി അവർ എല്ലാവരും  പ്രത്യേകിച്ചും വല്യ വല്യച്ഛനും വാസുവല്യച്ഛനും പെരുമ...

മധുരം മധുരമീ ജന്മം!

Image
കുറച്ചു ദിവസങ്ങൾക്ക് മുൻപ് അച്ഛൻ ശതാഭിഷിക്തനായി! 84-ന്റെ നിറവിൽ അച്ഛൻ നിൽക്കുമ്പോൾ ഉള്ളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്നത് കൃതാർത്ഥതയാണ്. ഇത്രയും കാലം പല പല വിധത്തിലും അവസരങ്ങളിലും ഒക്കെയായി ഞങ്ങളുടെ ആഘോഷങ്ങൾ കുറെയൊക്കെ ഉണ്ടായിട്ടുണ്ട് - അമ്മയുടെ ഷഷ്ടിപൂർത്തിയടക്കം കേമമായി ആഘോഷിച്ചപ്പോഴും തന്റെ പിറന്നാളുകൾ ആഘോഷിക്കാൻ അച്ഛന് വലിയ വൈമുഖ്യമായിരുന്നു. കുറച്ചു കാലം മുൻപ് വരെ ചെറിയ തോതിൽ ഒരു സദ്യയും ഭഗവതിപാട്ടും ആയിരുന്നു അച്ഛന്റെ പിറന്നാൾ ആഘോഷം! ഞങ്ങളൊക്കെ പലയിടങ്ങളിലായപ്പോഴും ഒരു വിധമൊക്കെ അച്ഛന്റെ പിറന്നാളിന് ഒത്തുകൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഈയിടെയായി പിറന്നാളിന് പാട്ടും പതിവില്ലാതെയായി. പ്രവാസജീവിതമാരംഭിച്ചതോടെ പ്രതേകിച്ചും  അച്ഛന്റെ പിറന്നാളുകൾ (അമ്മയുടേയും) വീഡിയോ കോളിലെ ആശംസകളിൽ ഒതുങ്ങി എന്നതാണ് സത്യം! ഏടത്തിമാരും കുട്ടികളും പറ്റുന്ന പോലെയൊക്കെ ആ ദിവസം ഇല്ലത്ത് എത്തിച്ചേരാറുണ്ട്. ഒന്നു രണ്ടു തവണ അതും പറ്റായതായപ്പോൾ നേദിക്കാൻ പായസം വെച്ചു അതേ ഉള്ളൂ എന്ന് അമ്മ പറഞ്ഞു.  ഇത്തവണ 84 അത്യാവശ്യം നന്നായി ആഘോഷിക്കണം എന്ന് ഞങ്ങൾ മോഹം പറഞ്ഞെങ്കിലും അച്ഛന് മടി. അതൊന്നും വേണ...

ബസ്സ് യാത്ര!

Image
രംഗം ഒന്ന്:  നാൽപത്-നാൽപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അതിവേഗം പട്ടണമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമപ്രദേശത്തിലെ ബസ് സ്റ്റോപ്പ്. വരേണ്ട സമയമായിട്ടും എത്താത്ത ബസ്സിനേയും കാത്ത് അക്ഷമാരായ ഒരു കൂട്ടം യാത്രക്കാർ. മിക്കവരും സ്ഥിരമായി ആ സമയത്ത് ആ ബസ്സിൽ പോകുന്നവരാണ്. മുതിർന്നവർ എല്ലാവരും തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ്. ഒരുപറ്റം കുട്ടികൾ സ്കൂളിലേക്കും. അതിനിടയിൽ ഒന്നോ രണ്ടോ യാത്രക്കാർ മറ്റാവശ്യങ്ങൾക്കായി തൊട്ടടുത്ത പട്ടണത്തിലേക്കോ അതോ അല്പമകലെയുള്ള നഗരത്തിലേക്കോ പോവുകയാവും.  ബസ്സ് കാത്തു നിൽക്കുന്ന ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈർഘ്യം.. അപ്പോഴതാ ദൂരെ നിന്നും ഒരു ബസ്സ് വരുന്നതിന്റെ ശബ്ദം കേൾക്കാം. അവിടെയവിടെയായി പതുങ്ങി നിന്നിരുന്ന യാത്രക്കാരെല്ലാം ജാഗരൂകരായി ബസ്സിൽ കേറാൻ തയ്യാറായി നിലക്കും. ബസ്സ് കുറച്ചപ്പുറത്ത് എത്തുമ്പോഴേക്കും മനസ്സിലാവും അത് അവർക്കുള്ള ബസ്സിനു പിന്നിൽ വരാറുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ആണെന്ന്. അതാണെങ്കിൽ ഈ സ്റ്റോപ്പിൽ നിറത്തുകയുമില്ല. നിരാശയുടെ ഒരു കൂട്ട നിശ്വാസം ബസ്സ് സ്റ്റോപ്പിൽ നിന്നുയരും.  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ശരവേഗത്തിൽ സ്റ്റോ...

ഓർമ്മകൾ ഉണർത്തിയ സംഗീതാർച്ചന!

Image
pic courtesy: Dr Nithin Unnikrishnan കഴിഞ്ഞ ദിവസം ലിവർപ്പൂൾ മലയാളി ഹിന്ദു സമാജം നടത്തി വരുന്ന മാസം തോറുമുള്ള ഭജനയിൽ പങ്കെടുത്തപ്പോൾ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. നാട്ടിലെ അമ്പലവും അവിടുത്തെ ഭജനകളും ഒക്കെ മനസ്സിലങ്ങനെ നിറഞ്ഞു വന്നു. പല ഓർമ്മകളും മങ്ങിത്തുടങ്ങിയെങ്കിലും ഓർത്തെടുക്കാൻ ശ്രമിച്ചാൽ അവ നിറപ്പകിട്ടോടെ തെളിഞ്ഞു വരുന്നുണ്ട്...  അന്നൊക്കെ മാസത്തിലൊരിക്കലെങ്കിലും അമ്പലത്തിൽ ഭജനയുണ്ടാവും.  സ്ത്രീകളാണ് പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും. ഞങ്ങളെപ്പോലെ ചില കുട്ടികളും കൂട്ടത്തിലുണ്ടാവും. ഭജന പുസ്തകത്തിൽ നോക്കി പാടിത്തുടങ്ങി പിന്നെ അതില്ലാതെയും കൂട്ടത്തിൽ പാടാമെന്ന നിലയിൽ എത്തി. കുഴിതാളവും ഗഞ്ചിറയും ഓരോ പാട്ടിനും മിഴിവ് കൂട്ടിയിരുന്നു. അവയെല്ലാം വായിക്കാൻ പ്രാഗൽഭിമുള്ളവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.   പക്ഷേ സ്കൂൾ കാലം കഴിഞ്ഞ ശേഷം ഭജനകൾ വല്ലപ്പോഴും വീണു കിട്ടുന്ന സൌഭാഗ്യങ്ങളായി. കാലം കഴിയവേ അത് ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തന്നെ പറയാം.  അതിനൊരു മാറ്റം വന്നത് LMHS -ൽ ചേർന്നതിനു ശേഷമാണ്. എല്ലാ മാസവുമുള്ള ഭജന ഭക്തിയുടെയും പ്രത്യേക പ്രാർത്ഥനകളുടേയു...

അമ്മിണിക്കുട്ടിയുടെ ലോകം 20 - അമ്മമ്മയുടെ സന്ദർശനം

Image
 അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം  ഒരു ദിവസം അമ്മിണിക്കുട്ടി സ്കൂളിൽ നിന്നും വന്നപ്പോൾ അപ്രതീക്ഷിതമായി ഒരാൾ അടുക്കളയിൽ  സ്റ്റൂളിലിരുന്ന് അമ്മയോട് സംസാരിക്കുന്നത് കണ്ടു. അമ്മമ്മയെ കണ്ടപ്പോൾ സന്തോഷവും തോന്നി ചെറിയ ദു:ഖവും തോന്നി. അമ്മമ്മ വന്നതിൽ സന്തോഷം തന്നെ - വല്ലപ്പോഴുമേ അമ്മമ്മ ഇങ്ങോട്ട് വരാറുള്ളൂ. മിക്കപ്പോഴും അമ്മയും അച്ഛനും ഏടത്തിമാരും അവളും അമ്മാത്ത് പോയി അമ്മമ്മയെ കാണുകയാണ് പതിവ്.  അവൾ സ്കൂളിൽ പോവാൻ തുടങ്ങിയതോടെ അമ്മമ്മയെ കാണുന്നത് കുറഞ്ഞു. മിക്കപ്പോഴും അച്ഛനുമമ്മയും രാവിലെ പോയി അമ്മമ്മയെ കണ്ട്  വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചു വരികയാണ് പതിവ്.  എപ്പഴും നമ്മളെന്താ അങ്ങ്ട് പോണത്? അമ്മമ്മ ഇങ്ങ്ട് വരാത്തത് എന്താ-ന്ന് ഒരൂസം അമ്മയോട് ചോദിച്ചപ്പോൾ അമ്മമ്മയ്ക്ക് യാത്ര ചെയ്താൽ കുറെ വയ്യായ്കയാണ് എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോൾ മുത്തശ്ശിക്ക് അത്ര വയ്യാത്തത് കൊണ്ട് അമ്മ അമ്മാത്ത് പോയിട്ട് കുറച്ചു ദിവസമായി - ആതാവും അമ്മമ്മ ഇങ്ങോട്ട് വന്നത് എന്ന് തോന്നുന്നു. പതിവിന് വിപരീതമായി അമ്മമ്മയെ കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അമ്മമ്മ  നല്ല കർക്കശക്കാ...

കാലമുരുളുന്നു...

Image
  അവസാനിക്കാത്ത പകലുകൾ സമ്മാനിച്ച വേനൽ പതുക്കെപ്പതുക്കെ ശിശിരത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തെളിഞ്ഞ ആകാശം ദിവസം കഴിയുന്തോറും വിരളമായ കാഴ്ചയായി മാറും. പകരം നരച്ച ആകാശവും ഇരുണ്ട പകലുകളും ജീവിതങ്ങൾക്കുമുകളിൽ മൂടി നിൽക്കും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിൻ്റെ കടും പുതപ്പണിഞ്ഞാവും.. ഇപ്പോൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.... പൂന്തോട്ടത്തിൽ പുഞ്ചിരിച്ച് തലയിളക്കി നിന്നിരുന്ന ഹൈഡ്രേൻജിയ പൂക്കൾ വാടിക്കരിഞ്ഞു വിഷാദമൂകരായി നിൽക്കുന്നു. വിവിധ നിറങ്ങളും പൂക്കളും വിരിഞ്ഞു നിന്നിരുന്ന കാട്ടുചെടികളും പതുക്കെ ശിശിരത്തിൻ്റെ തണുത്ത കരസ്പർശനത്തിൽ വിറുങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുപ്പ് ജാലകച്ചില്ലുകളിൽ ഘനീഭവിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ തന്നെയറിയാം ശിശിരവും ശൈത്യവും പടിക്കലെത്തിയിരിക്കുന്നുവെന്ന്. ബസ്സിൽ ജനലിനടുത്തിരുന്ന് യാത്ര ചെയ്യവേ മുഖത്ത് പതിക്കുന്ന സൂര്യരശ്മികൾ ഇളം ചൂടുള്ള സ്നേഹ സ്പർശമായി തോന്നുമ്പോൾ മനസ്സ് മന്ത്രിക്കും ഈ ഊഷ്മളത ആവോളം ആസ്വദിച്ചോളൂ... ഇനിയൊരു പക്ഷേ കുറേ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാലേ ഈ ഊഷ്മാവിൻ്റെ സുഖമാസ്...