Posts

Showing posts from February, 2019

മതിലുകൾ പറയുന്ന കഥ -1

Image
കഴിഞ്ഞ വർഷം അവസാനത്തിൽ ഞാൻ രണ്ടു മതിലുകൾ കാണാനിടയായി - അവയെക്കുറിച്ചു പറയാതെ വയ്യ! ആദ്യത്തേത് ഒരുപക്ഷേ എല്ലാവരും കേട്ടിരിക്കാൻ ഇടയുള്ള 'ബെർലിൻ മതിൽ'  ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിയ്ക്കു ശേഷം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി-FRG)  സഖ്യകക്ഷികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ  ആയപ്പോൾ കിഴക്കൻ ജർമനി (ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്-GDR) എന്നറിയപ്പെട്ട പ്രവിശ്യ സോവിയറ്റ് യൂണിയന്റെ കീഴിലായി. ബർലിൻ മതിൽ - ഒരു പനോരമ (നടുവിൽ കാണുന്ന കോൺക്രീറ്റ് ഫലകങ്ങളാണ് മതിൽ) പശ്ചിമ ജർമനിയിൽ പാർലിമെന്ററി ജനാധിപത്യവുംക്യാപിറ്റലിസവും ലേബർ യൂണിയനുകളും സർക്കാരിന്റെ കൈകടത്തലുകൾ ഇല്ലാത്ത സ്വതന്ത്രപള്ളികളും (free church) ഉണ്ടായപ്പോൾ താരതമ്യേനെ ചെറുതായ കിഴക്കൻ ജർമ്മനി സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി (SED) യുടെ കീഴിൽ  മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായി എന്ന് പറയാം.  മതിൽ ബർലിനെ വിഭജിച്ച കഥ പറയുന്ന ഗൈഡ്  ഭൂമിശാസ്ത്രപരമായി ബെ

ബിർക്നൗവിലേയ്ക്ക്

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക മരണ കവാടം  ഔഷ്‌വിറ്റ്സ് -1ൽ നിന്നും ബസ്സിൽ ഒരഞ്ചു മിനിറ്റേ വേണ്ടൂ ഔഷ്‌വിറ്റ്സ് -2 എന്ന ബിർക്നൗലേയ്ക്ക്. ബസ്സിറങ്ങി വിറയ്ക്കുന്ന കാലോടെയും വിങ്ങുന്ന ഹൃദയത്തോടെയും ചിത്രങ്ങളിലൂടെ ഏറെ പരിചിതമായ ആ കവാടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നേ കാണാം ആ കെട്ടിടം... രാക്ഷസമുഖം രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനൊടുവിൽ അതിനു മുന്നിലെത്തി. ഭീമാകാരമായ വായ പൊളിച്ചു മനുഷ്യരെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന ഒരു സത്വത്തെ ഓർമ്മിപ്പിച്ചു മുൻവശത്തു നിന്നുള്ള കാഴ്‌ച! വിദ്വേഷത്തിൻ്റെ നീണ്ട നാവെന്ന പോലെ റെയിൽപാളങ്ങൾ ആ വായിൽ നിന്നും നീണ്ടു വരുന്നു. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിലെ രാക്ഷസൻ വായും പൊളിച്ചു നിൽക്കുന്നതാണെന്നു തോന്നി. വേഗം കുറച്ചു ഫോട്ടോ എടുത്ത് ഗൈഡിൻറെ അടുക്കലേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും അയാൾ അവിടുത്തെ ചരിത്രം പറഞ്ഞു തുടങ്ങിയിരുന്നു. ഔഷ്‌വിറ്റ്സ് -1ൽ സ്ഥലം തികയാതെ വന്നപ്പോൾ നിർമ്മിച്ചതാണ് ബിർക്നൗവിലെ കോൺസെൻട്രേഷൻ ക്യാമ്പ്. (ക്യാമ്പിന്റെ മതിലകത്തേയ്ക്ക് നീണ്ടു പോകുന്ന റെയിൽ പാത ചെന്നവസാനിക്കുന്നത് ഗ്യാസ് ചേമ്പറിനു മുന്നിലാണ്). യൂറോപ്പിന്റെ നാ