സ്വപ്നചിറകുകള്‍!
അപ്പുറത്തെ കൂട്ടിലെ, എപ്പോഴും സങ്കടം തുളുമ്പുന്ന മുഖവുമായി ദൂരേക്ക് നോക്കി നില്‍ക്കുന്ന മയിലമ്മാവനെ കാണുമ്പോള്‍ കുഞ്ഞിക്കിളിക്ക് എന്തൊരു സങ്കടമാണെന്നോ? അമ്മാവന്‍റെ മുഖത്ത് എന്താണാവോ എപ്പോഴും ഇത്ര വിഷമം? കാരണം ചോദിക്കണമെന്നുണ്ടെങ്കിലും മയിലമ്മാവന്റെ മുഖം കാണുമ്പോള്‍ അവന്‍റെ ധൈര്യമൊക്കെ ചോര്‍ന്നു പോകും... അന്നൊരിക്കല്‍ എന്തോ കാര്യത്തിന് അമ്മാവന്‍റെ അരികിലെത്തിയ കുഞ്ഞുമയിലിനെ കടിച്ചുകീറാന്‍ പോയതൊന്നും അത്ര പെട്ടെന്ന് കുഞ്ഞിക്കിളി മറക്കില്ല - പാവം തന്റെ കൂട്ടുകാരന്‍ മയിലന്‍ കുഞ്ഞ്! പിന്നെ കുറേക്കാലം അവന്‍ ആരോടും ഒന്നും മിണ്ടാറില്ലായിരുന്നു... "വേണ്ട; മയിലമ്മാവന്‍ ഒരു ദുഷ്ടനാ... ദേഷ്യം വന്നാല്‍ ചിലപ്പോള്‍ ആ കൂട് പൊളിച്ചു വന്ന് തന്നെയും കടിച്ചു കീറും! ഹോ! ആലോചിചിട്ട് തന്നെ പേടിയാവുന്നു!!!" കുഞ്ഞിക്കിളിക്ക് ശരീരം മുഴുവനും വിറയ്ക്കുന്ന പോലെ തോന്നി! കൂട്ടിലെ മറ്റു കൂട്ടുകാരോടൊത്ത് കളിക്കാം, അതാ നല്ലത്! കുഞ്ഞിക്കിളി ചിന്തിച്ചു. കൂട്ടുകാരുടെ അടുത്തേയ്ക്ക് പറക്കുന്നതിന് മുന്പ് ഒരിക്കല്‍ കൂടി അവന്‍ തിരിഞ്ഞു നോക്കി... അയ്യോ! അതെന്താ മയിലമ്മാവന്റെ കണ്ണില്‍ വെള്ളം നിറഞ്ഞ പോലെ??? കുഞ്ഞി...