നന്മകള്‍ നഷ്ടമാകാതിരിക്കട്ടെ...
ഒഴിവുവേളകള്‍ ആനന്ദകരമാക്കുക എന്ന ഉദ്ദേശത്തോടെയാവും പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും വിവരങ്ങള്‍ പങ്ക് വെക്കുന്നതും ഒക്കെ. ഈയുള്ളവളും അതെ. എന്നാല്‍ ഈയിടെയായി ചിലപ്പോഴെങ്കിലും ഫേസ്ബുക്ക്, ചില ബ്ലോഗിങ്ങ് സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ മടി തോന്നാറുണ്ട്. എല്ലായിടത്തും പ്രകടമായി കാണുന്നത് ഒരു തരം അസഹിഷ്ണുതയുടെ വേലിയേറ്റമാണ്. തിരക്കേറിയ ജീവിതത്തില്‍ ഒരല്പം ആശ്വാസത്തിനായി ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിലപ്പോഴെങ്കിലും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമാണ് വഴി തെളിക്കുന്നത്. ഇത് പലരുടെയും അനുഭവമാണ്.; ഒരാളുടെ ഒറ്റപ്പെട്ട അനുഭവമല്ല എന്നാണ് മനസ്സിലാകുന്നത്. ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് അത് വെറുമൊരു നേരമ്പോക്കായിരുന്നു - എഴുതിയാല്‍ എഴുതി, ഇല്ലെങ്കിലും കുഴപ്പമില്ല - വായനക്കാരും കുറവ്; ഇനിയിപ്പോള്‍ ആരെങ്കിലും വായിച്ചാല്‍ തന്നെ അഭിപ്രായം പറയാന്‍ പലരും മെനക്കെടാറില്ല. അങ്ങനെ തട്ടിയും മുട്ടിയും പോയിരുന്ന വേളയിലാണ് ഫേസ് ബുക്കിലും അതിലെ ചില കൂട്ടായ്മകളിലും സജീവമാകുന്നത് (ജോലി എന്ന പ്രാരബ്ധം ഇല്ലാതിരുന്നതിനാല്‍ അക്കാലത്ത് ഒഴിവു വേളകളായിരുന്ന