നന്മകള് നഷ്ടമാകാതിരിക്കട്ടെ...
ഒഴിവുവേളകള്‍ ആനന്ദകരമാക്കുക എന്ന ഉദ്ദേശത്തോടെയാവും പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും വിവരങ്ങള്‍ പങ്ക് വെക്കുന്നതും ഒക്കെ. ഈയുള്ളവളും അതെ. എന്നാല്‍ ഈയിടെയായി ചിലപ്പോഴെങ്കിലും ഫേസ്ബുക്ക്, ചില ബ്ലോഗിങ്ങ് സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കാന്‍ മടി തോന്നാറുണ്ട്. എല്ലായിടത്തും പ്രകടമായി കാണുന്നത് ഒരു തരം അസഹിഷ്ണുതയുടെ വേലിയേറ്റമാണ്. തിരക്കേറിയ ജീവിതത്തില്‍ ഒരല്പം ആശ്വാസത്തിനായി ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിലപ്പോഴെങ്കിലും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്ക്കുമാണ് വഴി തെളിക്കുന്നത്. ഇത് പലരുടെയും അനുഭവമാണ്.; ഒരാളുടെ ഒറ്റപ്പെട്ട അനുഭവമല്ല എന്നാണ് മനസ്സിലാകുന്നത്.
ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് അത് വെറുമൊരു നേരമ്പോക്കായിരുന്നു - എഴുതിയാല്‍ എഴുതി, ഇല്ലെങ്കിലും കുഴപ്പമില്ല - വായനക്കാരും കുറവ്; ഇനിയിപ്പോള്‍ ആരെങ്കിലും വായിച്ചാല്‍ തന്നെ അഭിപ്രായം പറയാന്‍ പലരും മെനക്കെടാറില്ല. അങ്ങനെ തട്ടിയും മുട്ടിയും പോയിരുന്ന വേളയിലാണ് ഫേസ് ബുക്കിലും അതിലെ ചില കൂട്ടായ്മകളിലും സജീവമാകുന്നത് (ജോലി എന്ന പ്രാരബ്ധം ഇല്ലാതിരുന്നതിനാല്‍ അക്കാലത്ത് ഒഴിവു വേളകളായിരുന്നു കൂടുതലും). വല്ലപ്പോഴും എന്തെങ്കിലും കുറച്ച് എഴുതുന്നു എന്ന നില മാറി, കുറച്ചു കൂടി ഗൌരവമായി എഴുത്തിനേയും വായനയേയും കാണാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ കൂട്ടായ്മകളില്‍ നിന്ന് കിട്ടിയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ അതും മടുപ്പുളവാക്കുന്ന ഒരു വേദിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് തോന്നുന്നത്. എല്ലായിടത്തും സുലഭമായി കാണുന്നത് പരസ്പരം ചെളിവാരി എറിയലും സ്പര്‍ദ്ധയും തന്നെ. വിവരവും വിദ്യാഭ്യാസവും മറ്റുള്ളവരെക്കാളും ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മള് പലപ്പോഴും പൊതുവേദികളില്‍ എങ്ങനെ പെരുമാറണം എന്ന ബോധമില്ലാത്തവരാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ നമുക്കുള്ളത്ര ഉത്സാഹം ലോകത്ത് വേറെ ഒരു സമൂഹത്തിനും ഉണ്ടാവില്ല എന്ന് തോന്നിപ്പോകും ചിലരുടെ വാക്കുകള്‍ വായിച്ചാല്‍.!!
ആര് എന്ത് കാര്യം ചെയ്താലും അതിലെ നന്മ കാണാന്‍ നമുക്ക് കണ്ണില്ല - എപ്പോഴും അതിലെ തെറ്റുകളും കുറവുകളും മാത്രം നാം കാണുന്നത് എന്തുകൊണ്ട്???? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പലപ്പോഴും ഏതെങ്കിലും പ്രസിദ്ധരായ ആളുകളെ (ആവശ്യത്തിനും അനാവശ്യത്തിനും) കളിയാക്കിയും മറ്റും ധാരാളം പോസ്റ്റുകള്‍ കാണാം - അത് പരസ്പരം പങ്കുവയ്ക്കാന്‍ എല്ലാവര്ക്കും വളരെ ഉത്സാഹമാണ്. അതേ ആള് എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ ആരും അത് കാണില്ല താനും.
ബ്ലോഗ് മേഖലയും വ്യത്യസ്തമല്ല. ഇവിടം ഭൂലോകത്തിന്റെ (പ്രത്യേകിച്ചും മലയാളക്കരയുടെ) ഒരു ചെറു പതിപ്പ് തന്നെയാണ്. കുശുമ്പും കുന്നായ്മയും പാരവെപ്പും, പരസ്പരം ചെളിവാരിയെറിയലും, ഏഷണിയും, അവിശ്വാസവുമൊക്കെ കൊടുമ്പിരികൊണ്ട് വാഴുന്നിടമാണ് മലയാള ബൂലോകം. അഭ്യസ്തവിദ്യരും വിവരമുള്ളവരും എന്ന് കരുതുന്നവര്‍ പോലും ചില ചെറിയ കാര്യങ്ങളെ ചൊല്ലി കുട്ടികളെക്കാള്‍ ബാലിശവും, തീരെ അപക്വവും ആയി പെരുമാറുന്നത് കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്. സംസ്കാരസമ്പന്നര്‍ എന്ന് മുദ്ര കുത്തപ്പെട്ടവര്‍ സംസ്കാരശൂന്യമായി പെരുമാറുമ്പോള്‍ 'കഷ്ടം' എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെ!
എന്ത് കൊണ്ടാണ് നാം ഇത്ര അസഹിഷ്ണുക്കള്‍ ആയി മാറുന്നത്? നല്ല കാര്യം ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യാനുള്ള ചങ്കുറപ്പ് എന്ത് കൊണ്ട് നമുക്കില്ലാതെ പോകുന്നു? എല്ലാ കാര്യങ്ങളും മത്സര ബുദ്ധിയോടെയും പ്രതികാര മനോഭാവത്തോടെയും മാത്രം എന്തിനു നോക്കിക്കാണണം??? നാം വലുതാണെന്ന് കാണിക്കുവാനുള്ള തത്രപ്പാടില്‍ മറ്റുള്ളവരെ ചെറുതായി ചിത്രീകരിക്കുമ്പോള്‍ നാം തന്നെയാണ് ചെറുതാവുന്നത് എന്ന വലിയ സത്യം എന്തേ നാം മറക്കുന്നു? വെറുമൊരു ഒരു ശ്വാസം നിന്നാല്‍ നിലയ്ക്കുന്ന ഈ നൈമിഷിക ജീവിതത്തില്‍ കാര്യമില്ലാ കാര്യങ്ങള്‍ക്ക് വഴക്കടിക്കുന്നതെന്തിന്?
ബൂലോകത്തെ ചിലരുടെയെങ്കിലും വാക്കുകളും പരിഹാസങ്ങളും തീരെ അസ്ഥാനത്തും അനാവശ്യവും തരം താഴ്ന്നതുമാകുന്നു. ഞാനെന്ന ഭാവം വരുമ്പോള്‍ ചുറ്റിലുമുള്ളവര്‍ ഒന്നുമല്ല എന്ന മൂഢ ചിന്തയില്‍ മുഴുകിപ്പോകുന്ന ഇത്തരം ആളുകള്‍ സ്വയം ചീഞ്ഞു നാറുന്നത് അറിയാതെ പോകുന്നു. സ്തുതിപാഠകര്‍ ഓതിക്കൊടുക്കുന്ന തെറ്റായ മഹത്വം ശരിയെന്ന് ധരിച്ച് അവര്‍ മാലോകരുടെ മുന്നില്‍ കോമാളി വേഷം കെട്ടുന്നു. വിഡ്ഢിത്തങ്ങളും വിടുവായത്തങ്ങളും പറയുന്നത് കേട്ട് ആളുകള്‍ ചിരിക്കുന്നത് കണ്ട് തങ്ങളുടെ കേമത്തത്തിന് അടിവരയിട്ടുകൊണ്ട് അവര്‍ കോരിത്തരിക്കുന്നു. അതിനാല്‍ ഈ കോമാളിത്തരങ്ങള്‍ കണ്ടിട്ടാണ് മറ്റുള്ളവര്‍ ചിരിക്കുന്നതെന്ന സത്യം അവര്‍ അറിയാതെ പോകുന്നു.
തമാശകളും കളിയാക്കലുകളും പാടില്ലെന്നല്ല; അതാരുടെയും മനസ്സ് നോവിക്കുന്നതായിക്കൂടാ - കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യം എഴുതാന്‍ കഴിവുള്ളവര്‍ അത് ചെയ്യട്ടെ; പക്ഷേ, വ്യക്തി വൈരാഗ്യം തീര്‍ക്കാനോ സ്വഭാവഹത്യ നടത്താനോ ബ്ലോഗ് ഉപയോഗിക്കുന്നത് ഒരു നല്ല പ്രവണതയല്ല. എന്റെ സ്വന്തം ബ്ലോഗ്, അതില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത്, ഇഷ്ടമുള്ള പോലെ, ആരെക്കുറിച്ചും എഴുതും, അതെന്റെ സ്വാതന്ത്ര്യം എന്ന് കരുതുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക - ഇന്നൊരുപക്ഷേ നിങ്ങളുടെ കൂടെ കുറേപേര്‍ കാണും - നാളെ അവരും നിങ്ങളെ വിട്ടു പോകും. പുനര്‍ ചിന്തനത്തില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്ക് ബോദ്ധ്യം വരുന്ന ആ വേളയില്‍ നിങ്ങളുടെ മനസ്സാക്ഷിയുടെ മുന്നിലാവും നിങ്ങള്‍ ഏറ്റവും വലിയ തെറ്റുകാരന്‍ / തെറ്റുകാരി.
ജീവിതത്തില്‍ പല പല പ്രശ്നങ്ങളും ഉള്ളവരാണ് നാമോരോരുത്തരും. അതില്‍ നിന്നും ഒരല്പ നേരം മാറി നില്‍ക്കാനുള്ള ആഗ്രഹവും, ക്രിയാത്മകമായി വല്ലതും ചെയ്യാനുള്ള ആഗ്രഹവുമൊക്കെയാണ് നമ്മില്‍ മിക്കവരെയും ബ്ലോഗിങ്ങില്‍ എത്തിച്ചത്. അത് അങ്ങനെത്തന്നെ ഇരിക്കട്ടെ - നന്മ എത്രത്തോളം ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് മതിയാവില്ല - നമ്മുടെ വകയായി സമൂഹത്തിനും ചുറ്റുമുള്ളവര്‍ക്കും ഒരല്പം നന്മയുടെ ഇത്തിരിവെട്ടം പകരാന്‍ ശ്രമിക്കാം. ഇനി തിരി തെളിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ആരെങ്കിലും കൊളുത്തിയ ദീപനാളം അണയാതെയും അണയ്ക്കാതെയും നോക്കാം. അത് തന്നെ നന്മയുടെ വഴിയിലേയ്ക്കുള്ള ഒരു ഉറച്ച കാല്‍വെപ്പാകും....
ബ്ലോഗിന്റെയും ബ്ലോഗര്‍മാരുടെയും ഉന്നമനം എന്നും ഉണ്ടാകട്ടെ! നാം എഴുതുന്ന വാക്കുകള്‍ ആരെയും കീറി മുറിക്കാതിരിക്കട്ടെ; അങ്ങിനെ ഒരാവേശം എന്നെങ്കിലും നമ്മില്‍ ഉയരുകയാണെങ്കില്‍ ഒരു നിമിഷ നേരത്തെയ്ക്കെങ്കിലും നമുക്ക് നമ്മെത്തന്നെ എതിര്‍പക്ഷത്ത് സങ്കല്പ്പിക്കാന് കഴിയട്ടെ - അപ്പോള്‍ കാണുന്ന കാഴ്ച്ച നമ്മെ ഒരല്പമെങ്കിലും പിന്തിരിപ്പിക്കും എന്ന പ്രത്യാശയോടെ, നന്മകള് കാംക്ഷിച്ചു കൊണ്ട് തത്കാലം വിട ചൊല്ലുന്നു!!!
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments
പക്ഷെ ഒരു വണ്ടി ഓടണമെങ്കില്‍ പെട്രോള്‍ വേണം ,മനുഷ്യന് ജീവിക്കണമെങ്കില്‍ അന്നം കഴിക്കെണം ,ഒരു പേന എഴുതണമെങ്കില്‍ മഷി നിറക്കണം ,ഇത് പോലെ എഴുതണമെങ്കില്‍ അതിന്റെ എല്ലാ സങ്കേതികതകളും വേണം എന്ന് പറഞ്ഞപോലെ ..മലയാളിക്ക് ജീവിക്കണമെങ്കില്‍ വിവാദങ്ങള്‍ വേണ്ടുവോളം വേണം !! പാവം നമ്മള് !
സമൂഹത്തിലെ ഏതു രംഗത്തും ഉള്ള ച്യുതി ബ്ലോഗ് രംഗത്തും ഉണ്ടാവുന്നു എന്നത് വസ്തുതയാണ്.
ബ്ലോഗ് എഴുത്ത്,ഫേസ് ബുക്ക് ഇവയൊക്കെ ശത്രുത തീര്‍ക്കുവാനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു എഴുത്തുകാര്‍.
മറ്റുള്ളവരെ ചെറുതാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവനവന് ചെറുതാകുന്ന സത്യം മനസ്സിലാകുന്ന നാള് വരെ ഇത് തുടരും.
നന്മയുടെ സൌരഭ്യമുള്ള പോസ്റ്റ്, അഭിനന്ദനങ്ങള്‍!
നന്മയുള്ള മനസിൽ നിന്നുവന്ന
നന്മതുളുമ്പുന്ന വാക്കുകൾ...
നന്നാകുമെന്നങ്ങ് വിശ്വസിക്കാം
പണ്ട്, എഴുതുന്നത് പ്രസിദ്ധീകരിക്കാൻ പറ്റുക, പാടുന്നത് പൊതു ജനത്തിന് മുന്നിൽ എത്തിക്കുക,
കഷ്ടപ്പെട്ട് എടുക്കുന്ന ഷോർട്ട് ഫിലിമും, ഡോക്യുമെന്ടറിയും, ഒരു ദൃശ്യ മാധ്യമ വേദിയിലേക്ക് എത്തിക്കുക, എല്ലാം ക്ലേശകരമായിരുന്നു -
ടെക്നോളജിയുടെ മുന്നേറ്റത്തിൽ ഇതെല്ലാം ഇന്ന് ആർക്കും ആകാം എന്ന സൌകര്യമായി!
നല്ലത് - പക്ഷെ വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്ന തോന്നൽ വന്നു -
ചില പോസ്റ്റുകളിലെ ഭാഷയും ശൈലിയും സഹിക്കാൻ പറ്റുന്നില്ല!
സ്വയം അറിയുന്നതിനെ ആണ് 'തിരിച്ചറിവ്' എന്ന് പറയുന്നത്!
വ്യക്തികൾ ഒരു ആത്മ പരിശോധന നടത്താൻ ഇടയാക്കട്ടെ നിഷയുടെ ഈ പോസ്റ്റ്!
ഈ ലോകത്തിലും ഈലോകത്തിലും അവരുണ്ട്.അല്ല,അവര്‍ മാത്രമേയുള്ളു.കാരണം,അവനവനെ തിരിച്ചറിഞ്ഞാല്‍ എല്ലാം അറിഞ്ഞുവല്ലോ.
നല്ല പോസ്റ്റ്.ആശംസകള്‍
എല്ലാവരും നന്മയുടെ വഴികളില്‍ നടക്കട്ടെ..
ഞാൻ പറയണമെന്ന് ആഗ്രഹിച്ചത് ..
ബൂലോകത്ത് വന്നു ഒരു ആഴ്ച ആയപ്പോഴേക്കും ഇവിടത്തെ തൊഴുത്തിൽ കുത്ത് കണ്ട് മടുത്ത് പോയവൻ എന്ന നിലക്ക് , പരസ്പരം ഇങ്ങനെ ചെളി വാരിയെറിയുന്ന ഈ സംസ്കാരമാണോ യഥാർത്ഥ മലയാളിയുടെ സംസ്കാരം എന്ന് വല്ലവരും കരുതി വെച്ചാൽ കുറ്റം പറയാൻ പറ്റാത്ത ഒരു അവസ്ഥ സംജാതമായ്ക്കൊണ്ടിരിക്കുന്നുണ്ടോ എന്ന് ഞാൻ നന്നായി ഭയപ്പെടുന്നുണ്ട് ..!!
പോട്ട് നന്നായി
അപ്പൊ നന്മ മുന്നിൽ ഉന്തിനിൽക്കട്ടെയെന്ന് പ്രതീക്ഷിക്കാം
നിഷ ദിലിപ്,
റിയാസിന്റെ പേജിൽ നിന്നാണിവിടെയെത്തിയത്
ഇംഗ്ലീഷ് ബ്ലോഗ് എഴുത്തിൽ നിന്നും മലയാളത്തിൽ അടുത്തകാലത്ത് എത്തിയപ്പോൾ കണ്ട മേൽവിവരിച്ച കാര്യങ്ങൾ എന്നേയും തുടക്കത്തിൽ ഒന്ന് ഞട്ടിച്ചു. പിന്നീടോർത്തു, എന്തേ നമ്മൾ മലയാളികൾ ഇങ്ങനെയെന്നു!. പിന്നെ അത്തരം ബ്ലോഗുകളിൽ നിന്നും
ഒരകലം പാലിച്ചു. നിഷയുടെ
ഈ കുറിപ്പ് ഇത്തരം കാര്യങ്ങളിൽ
ഏർപ്പെടുന്നവർക്കു ഒരു മുന്നറിയിപ്പും
ഒരു ഉപദേശവും ആകും എന്നതിനു
സംശയം ഇല്ല.
വാക്കിലൂടെയും പ്രവർത്തിയിലൂടെയും
നമുക്കാരേയും പരുക്കേൽപ്പിക്കാതിരിക്കാം.
എഴുതുക അറിയിക്കുക
വീണ്ടും കാണാം
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയൽ
ഈ ബ്ലോഗ് പോസ്റ്റിനെ ഇവിടെ പരാമർശിച്ചിരിക്കുന്നു.
ഏരിയലിന്റെ കുറിപ്പുകള്‍
നന്ദി
നമസ്കാരം
പോസ്റ്റ് ഇഷ്ടപ്പെട്ടു.
ആശംസകള്‍
ഒരു എഡിറ്ററുടെ ഒപ്പില്ലാതെ നമ്മള് എഴുതുന്ന വാക്കുകള്‍ക്ക് പൂര്‍ണ ഉത്തരവാദി നമ്മള് തന്നെയാണെന്ന് ആരും ഓര്‍ക്കാതെ പോകുന്നതാണ് കാരണമെന്നു തോന്നുന്നു... ശരിയാവും എന്നു കരുതുക തന്നെ.
തെറ്റുകള്‍ പറ്റിയിട്ടുണ്ടാവാം. അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നിടത്താണ് അറിവിന്റെ തുടക്കം.
നമ്മുടെ സൊസൈറ്റിയുടെ പരിശ്ചേദം തന്നെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും. അതില്‍ നിന്ന് അകന്നു നില്ക്കുക നല്ലതെങ്കിലും ഏതാണ്ട് സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ പോലെയാകും. കാരണം ഇന്ന് ഇ-ലോകം അത്രെയേറെ റീച്ഛബില് ആയി മാറിയിരിക്കുന്നു. താത്പര്യമില്ലാത്തിടത്തുനിന്ന്, വ്യക്തികളില്‍ നിന്ന് ഒക്കെ ഒഴിഞ്ഞു നില്‍ക്കുകയാണ് അഭികാമ്യം.
എങ്കിലും ആത്മാർത്ഥമായി എഴുത്തിനെ സമീപിയ്ക്കുന്ന, നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിയ്ക്കുന്ന മറ്റൊരു വിഭാഗം കൂടി ബൂലോകത്തിൽ ഉണ്ട് എന്നത് ആശ്വസിയ്ക്കുവാൻ വകനല്‍കുന്നുണ്ട്....
നല്ല ചിന്ത, ഓരോരുത്തരും നേരെയാവാതെ സമൂഹം നേരെയാകില്ല.
നിഷ അത് നന്നായി കുറിച്ചു. ചില കാര്യങ്ങളില്‍ എങ്കിലും നാം ചെയ്യുന്നത് ശരിയോ എന്നൊരു പുനര്‍വിചിന്തനം നടത്താന്‍ ഈ പോസ്റ്റ് സഹായകമായെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു.