യാത്ര


ഏറെ നാൾ പൂട്ടിയിട്ടയെൻ
കിളിവാതിലിൻ മറയൊന്നു
നീക്കിയെത്തിനോക്കി ഞാൻ;
കണ്ടു മാറാലമൂടിയതിന്നിടയി-
ലൂടെയൊരു വിശാലമായാ-
മാനത്തിൻ നീലക്കീറങ്ങനെ;
കേൾപ്പായെൻ കാതുകളിൽ
പക്ഷിച്ചിലപ്പുകളായിരങ്ങൾ
മങ്ങിയ കണ്ണുകൾ വെളിച്ച-
ത്തിൻ പൊരുൾ തേടിയുഴറവേ
അറിഞ്ഞു ഞാനെൻ ജാലകപ്പുറ-
ത്തുണ്ടൊരു മായാലോകമെന്നും...
അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു-
മൊരു സംവത്സരം കൊഴിഞ്ഞു പോയ്
മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ
നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല;
ഇന്നിതു കേൾക്കുമ്പോഴാനന്ദ
ലഹരിയിൽ ഞാനലിവൂ ...
കൺ തുറന്നപ്പോൾ കാണായെൻ 
ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും 
ഹരിതാഭയങ്ങനെ കൺകുളുർക്കെ...
ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു
ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ
ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...


 

Comments

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....