ഓര്‍മ്മകള്‍
ദു:ഖത്തിന് കരിമുകിലുകള്‍
പേമാരിയായ് പെയ്തിറങ്ങി;
നേരത്തോടുനേരമിരമ്പിയലറി,
പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല...
കൊള്ളിയാന്‍ മിന്നിയതാ-
കാശത്തോപ്പിലല്ലീ മനസ്സില്‍ ;
ഇടിയല്ലത് നിങ്ങള്‍ കേട്ടതീ
നെഞ്ചിന് വിങ്ങലുകളത്രേ!
കാലമെത്ര കഴിഞ്ഞാലും
മാരിയെത്ര പൊഴിഞ്ഞാലും
അണയാത്ത ജ്വാലയായ്
കാറ്റിലുലയാതെ നില്ക്കും
ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ
അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന,
വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത,
കാരിരുമ്പ് പോലുള്ളോര്‍മകളെ...
നേര്‍ത്തുപോകുമെന്‍ ശ്വാസ-
ഗതികളൊരുന്നാളെങ്കിലും
പേര്‍ത്തു പോകില്ലയുള്ളില്‍
നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ ....
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്
ഓര്‍മ്മകള്‍ ഇടിവെട്ടി പെയ്തു തീരട്ടെ...
ReplyDeleteഓര്‍മ്മകള്‍ക്കു സുഗന്ധം ആത്മാവിന് നഷ്ടസുഗന്ധം
ReplyDeleteഓര്‍മ്മകള്‍ വേണം
ReplyDeleteഇല്ലെങ്കിലെന്ത് ജീവിതം!
ഓര്‍മകളും, മറവിയുമാണ്
ReplyDeleteഓരോരുത്തരുടെയും തുണ !
ദുഃഖങ്ങള്‍ എല്ലാം ഇടി വെട്ടി തീരട്ടെ.. :)
ReplyDelete
ReplyDeleteവായിച്ചു . ഇഷ്ടായി .
ഇനിയും ഓർമ്മകൾ ഉണ്ടാവട്ടെ...... ജീവിതം ഓർമ്മകളുടെ കലവറ
ReplyDeletenice poem...nisha
ReplyDeleteസുഖദുഃഖ സമ്മിശ്രമായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...
ReplyDeleteആശംസകള്‍
ഓര്‍മ്മകളെ എന്നും ഇങ്ങിനെ വരികളാക്കി മാറ്റുക.ആശംസകള്‍
ReplyDeleteഓർമ്മകൾ.................... ആശംസകൾ
ReplyDeleteഓര്‍മ്മകള്‍ ഇല്ലാതെ ജീവിതം ഒരു വലിയ മറവിയാണ്! ആശംസകള്‍ നിഷേച്ചീ
ReplyDelete"ഓര്‍മ്മിക്കുവാന്‍ ഞാന്‍ എന്ത് നല്‍കണം;
ReplyDeleteഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.".....
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....
ഇഷ്ടം..
ReplyDeleteഭാവുകങ്ങൾ
The worst memories linger on overshadowing the better ones. But we need both... Well written.
ReplyDeleteനല്ല ഫീൽ വരികളിൽ .. ആശംസകൾ
ReplyDelete