ഓര്‍മ്മകള്‍
ദു:ഖത്തിന്‍ കരിമുകിലുകള്‍
പേമാരിയായ് പെയ്തിറങ്ങി;
നേരത്തോടുനേരമിരമ്പിയലറി,
പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല...
കൊള്ളിയാന്‍ മിന്നിയതാ-
കാശത്തോപ്പിലല്ലീ മനസ്സില്‍ ;
ഇടിയല്ലത് നിങ്ങള്‍ കേട്ടതീ
നെഞ്ചിന്‍ വിങ്ങലുകളത്രേ!
കാലമെത്ര കഴിഞ്ഞാലും
മാരിയെത്ര പൊഴിഞ്ഞാലും
അണയാത്ത ജ്വാലയായ്
കാറ്റിലുലയാതെ നില്‍ക്കും
ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ
അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന,
വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത,
കാരിരുമ്പ് പോലുള്ളോര്‍മകളെ...
നേര്‍ത്തുപോകുമെന്‍ ശ്വാസ-
ഗതികളൊരുന്നാളെങ്കിലും
പേര്‍ത്തു പോകില്ലയുള്ളില്‍
നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ ....
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്
Comments
ഇല്ലെങ്കിലെന്ത് ജീവിതം!
ഓരോരുത്തരുടെയും തുണ !
വായിച്ചു . ഇഷ്ടായി .
ആശംസകള്‍
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.".....
നല്ല വരികൾ
ശുഭാശംസകൾ....
ഭാവുകങ്ങൾ