പതിവ്...


നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്:
സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍
പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും;
കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു
ഞാന്‍ വെറുതെയാശിച്ചിരിക്കും...
ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു-
മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍
പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും.. 

നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ, 
നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ...
തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍ 
കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും;
ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍
നീഹാരബിന്ദു പോല്‍ നീ തിളങ്ങും...
ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും
സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം! 


ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്

Comments

 1. കാത്തിരിപ്പ്.....

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കാത്തിരിപ്പാണ് സഖീ ജീവിതം

  ReplyDelete
 4. കാത്തിരിപ്പാണ് സഖീ ജീവിതം

  ReplyDelete
 5. അര്‍പ്പണബോധത്തോടെ കാത്തിരിക്കു.

  ReplyDelete
 6. ശീലമാക്കിയ കാത്തിരിപ്പിന്റെ ദുഃഖം.

  ReplyDelete
 7. കാത്തിരിപ്പുകള്‍ അവസാനിക്കുന്നില്ല; ഒരുനാള്‍ വരും !!

  ReplyDelete
 8. പ്രതീക്ഷയും,കാത്തിരിപ്പും....
  നീളെ നീളെ നാളെ നാളെ..
  ജീവിതം...
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 9. വരില്ലെന്നറിഞ്ഞിട്ടും....

  ReplyDelete
 10. വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുക്ക,കാത്തിരിപ്പിന്റെ ഒരു സുഖം.....

  ReplyDelete
 11. കാത്തിരിപ്പുകള്‍ സഫലമാവട്ടെ...നന്നായിട്ടുണ്ട്...നല്ല വരികള്‍...

  ReplyDelete
 12. വരും...വരാതിരിക്കില്ല....!

  ReplyDelete
 13. വരാതിരിക്കില്ല. കാത്തിരിപ്പ് തുടരൂ.

  വരികള്‍ നന്നായി

  ReplyDelete
 14. ഈ വരികൾ വായിക്കാൻ ഏറെ വൈകിയെങ്കിലും ...വാക്കുകളുടെ മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ല ......നന്നായിട്ടുണ്ട് ...
  വേദന കിനിയുന്ന കാത്തിരിപ്പിന്റെ ഒരു ഓർമ്മക്കുറിപ്പുകൾ .......

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും