പതിവ്...


നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്:
സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍
പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും;
കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു
ഞാന്‍ വെറുതെയാശിച്ചിരിക്കും...
ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു-
മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍
പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും.. 

നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ, 
നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ...
തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍ 
കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും;
ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍
നീഹാരബിന്ദു പോല്‍ നീ തിളങ്ങും...
ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും
സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം! 


ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്

Comments

© Mubi said…
കാത്തിരിപ്പ്.....
Unknown said…
This comment has been removed by the author.
Unknown said…
Good. - Sudheer.
കാത്തിരിപ്പാണ് സഖീ ജീവിതം
കാത്തിരിപ്പാണ് സഖീ ജീവിതം
Aneesh chandran said…
അര്‍പ്പണബോധത്തോടെ കാത്തിരിക്കു.
ശീലമാക്കിയ കാത്തിരിപ്പിന്റെ ദുഃഖം.
Mukesh M said…
കാത്തിരിപ്പുകള്‍ അവസാനിക്കുന്നില്ല; ഒരുനാള്‍ വരും !!
Cv Thankappan said…
പ്രതീക്ഷയും,കാത്തിരിപ്പും....
നീളെ നീളെ നാളെ നാളെ..
ജീവിതം...
നല്ല വരികള്‍
ആശംസകള്‍
ajith said…
വരില്ലെന്നറിഞ്ഞിട്ടും....
വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുക്ക,കാത്തിരിപ്പിന്റെ ഒരു സുഖം.....
Sangeeth K said…
കാത്തിരിപ്പുകള്‍ സഫലമാവട്ടെ...നന്നായിട്ടുണ്ട്...നല്ല വരികള്‍...
Unknown said…
വരും...വരാതിരിക്കില്ല....!
വരാതിരിക്കില്ല. കാത്തിരിപ്പ് തുടരൂ.

വരികള്‍ നന്നായി
ഈ വരികൾ വായിക്കാൻ ഏറെ വൈകിയെങ്കിലും ...വാക്കുകളുടെ മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ല ......നന്നായിട്ടുണ്ട് ...
വേദന കിനിയുന്ന കാത്തിരിപ്പിന്റെ ഒരു ഓർമ്മക്കുറിപ്പുകൾ .......

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....