പതിവ്...
നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്:
സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍
പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും;
കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു
ഞാന്‍ വെറുതെയാശിച്ചിരിക്കും...
ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു-
മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍
പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും..
നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ,
നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ...
തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍
കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും;
ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍
നീഹാരബിന്ദു പോല്‍ നീ തിളങ്ങും...
ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും
സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം!
ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്
Comments
നീളെ നീളെ നാളെ നാളെ..
ജീവിതം...
നല്ല വരികള്‍
ആശംസകള്‍
വരികള്‍ നന്നായി
വേദന കിനിയുന്ന കാത്തിരിപ്പിന്റെ ഒരു ഓർമ്മക്കുറിപ്പുകൾ .......