ഒരു കുത്ത് പഠിപ്പിച്ച പാഠം!
പണ്ടൊരിക്കല്‍ , സ്കൂളില്‍ പഠിക്കുമ്പോഴാണോ അതോ കോളേജില്‍ വെച്ചാണോ എന്നോര്‍മയില്ല, ഒരു പേഴ്സണാലിറ്റി ഡിവലപ്മെന്റ്റ് ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ ഇന്സ്ട്രക്റ്റര്‍ ഒരു വലിയ, വെളുത്ത ചാര്‍ട്ട് പേപ്പര്‍ കൊണ്ടു വന്നു, ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു. എന്നിട്ട് ചോദിച്ചു: "കുട്ടികളെ നിങ്ങള്‍ എന്താണ് കാണുന്നത്?"
ഞങ്ങള്‍ സസൂക്ഷ്മം നോക്കി - അതാ ആ പേപ്പറില്‍ ഒരു വശത്ത് ഒരു കറുത്ത കുത്ത്! അത്ര വലുതല്ലാത്ത, എന്നാല്‍ വളരെയെളുപ്പം ആരുടേയും കണ്ണില്‍ പെടുന്ന ഒരു കറുത്ത കുത്ത്! എന്തോ വലിയ കാര്യം ഉണ്ടാവുമെന്ന് കരുതി ആ പേപ്പറില്‍ നോക്കിയ ഞങ്ങളുടെ കണ്‍മുന്നില്‍ ഈ ഒരു കറുത്ത കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലുള്ളവരെല്ലാം പറഞ്ഞു - "ഞങ്ങള്‍ ഒരു കറുത്ത കുത്ത് കാണുന്നു" എന്ന്‍!
"അതല്ലാതെ നിങ്ങള്‍ വേറൊന്നും കാണുന്നില്ലേ?" അദ്ദേഹം ചോദിച്ചു.
ഇനിയും എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി ഞങ്ങള്‍ ആ പേപ്പര്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി, എന്നിട്ടു പറഞ്ഞു: "ഇല്ലാ, വേറെ ഒന്നും ഞങ്ങള്‍ കാണുന്നില്ല"
അത് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു പേന കൊണ്ട് ആ കറുത്ത കുത്തിനു ചുറ്റും ഒരു വട്ടം വരച്ചു. എന്നിട്ട് പറഞ്ഞു: "എപ്പോഴും നമ്മള്‍ അങ്ങനെയാണ് - ഇത്ര വലിയ, വൃത്തിയുള്ള ഈ പേപ്പര്‍ മുഴുവനും ഉണ്ടായിട്ടും നാം കാണുന്നത് അതിലെ ഒരു ചെറിയ കറുത്ത കുത്ത് മാത്രമാണ്. അതിന്റെ ചുറ്റുമുള്ള വെണ്മ - അതെത്ര വലുതായാലും നാം കാണുന്നില്ല."
അന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന തോന്നല്‍ ഉണ്ടായി - പിന്നെ അതങ്ങനെ മറന്നു പോയി. പിന്നെയും പല വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അന്ന്‍ ആ അറിവ് എത്രത്തോളം ഞാന്‍ ഉള്‍ക്കൊണ്ടു എന്നെനിക്കറിയില്ല. പക്ഷേ, ഇപ്പോള്‍ ചിലപ്പോഴെങ്കിലും ഈ സംഭവം ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല. വെളുത്ത പ്രതലത്തിലെ 'കറുത്ത കുഞ്ഞന്‍ കുത്തിനെ' കാണാനാണ് ഏറ്റവും എളുപ്പം എന്ന്‍ തിരിച്ചറിയുന്നത് കൊണ്ടുതന്നെ! ആ പ്രതലത്തിന്റെ 99.99% വും വെളുത്ത, കുറ്റമറ്റതാണെന്ന് ഓര്‍ക്കാന്‍ എത്ര വിഷമമാണ്!
ഇപ്പോള്‍ ഇത് പറയാന്‍ എന്താണ് കാരണം? അങ്ങനെ പ്രത്യേകിച്ച് ഒരു കാരണമൊന്നും ഇല്ല. എന്നാലും എന്റെ നിരീക്ഷണങ്ങള്‍ പറയുന്നത് അന്നത്തെ പോലെ ഇന്നും ഒരു കൂട്ടം ആളുകളുടെ മുന്നില്‍ ആ സാറ് ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ അന്ന്‍ ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞ അതേ ഉത്തരമായിരിക്കും അദ്ദേഹത്തിനു ലഭിക്കുക എന്നാണ്!
ഏതൊരാളുടെയും കുറ്റം കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ട് - അവരുടെ നന്മ, അതെത്ര വലുതാണെങ്കിലും പലപ്പോഴും കാണാതെ പോകുന്നു - വെണ്മയേക്കാള്‍ ആ കറുത്ത കുത്ത് കണ്ണില്‍ തറഞ്ഞു കയറുന്നു. ചിലരുടെ സ്വഭാവം തന്നെ അങ്ങനെയാകുന്നു. എന്തിലും ഏതിലും അവര്‍ ആ ചെറിയ, കറുത്ത കുത്തിനെ മാത്രം തേടുന്നു. അത് കണ്ടെത്തുമ്പോള്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, അവര്‍ അറിയാതെ പോകുന്ന സത്യം ഇതാണ് - നന്മയുടെ ഒരു വലിയ ചിത്രം മുന്നില്‍ വ്യക്തമായി ഉണ്ടെങ്കിലും അവര്‍ക്ക് തിന്മയുടെ ഒരു ചെറിയ കടുകുമണി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന സത്യം! അവരുടെ കാഴ്ച്ച വല്ലാതെ സങ്കുചിതമായിരിക്കുന്നു എന്നവര്‍ അറിയാതെ പോകുന്നു.
ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എന്റെ കാഴ്ച്ച പരിശോധിക്കാറുണ്ട് - ഐ ക്ലിനിക്കില്‍ പോയിട്ടല്ല - ഒരു ആത്മപരിശോധന... കാണേണ്ടത് തന്നെയാണോ കാണുന്നത്? അതോ വല്ല കടുകുമണികളും മനസ്സിന്റെ കണ്ണില്‍ കയറിയിരുന്നു എന്റെ കാഴ്ച്ചയെ വികലമാക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന. പലപ്പോഴും കറുത്ത കുത്തിനെ ഒഴിവാക്കി കാണേണ്ടതിനെ കാണാന്‍ എനിക്ക് അതുവഴി സാദ്ധ്യമാകുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം!
ചിലപ്പോഴെങ്കിലും ആശിച്ചിട്ടുണ്ട് - എല്ലാവര്‍ക്കും ഈ അറിവുണ്ടായിരുന്നുവെങ്കില്‍ എന്ന്‍! എങ്കില്‍ ചിലപ്പോള്‍ നാം എതിരാളികള്‍ എന്ന് ധരിച്ചു വെച്ച ചിലരെങ്കിലും അങ്ങനയല്ല എന്ന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞേനേ! ഇത് വായിച്ച് നിങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ - നിങ്ങളുടെ കാഴ്ച്ച എങ്ങനെയാണ് എന്ന്‍! ആ ചിന്തയില്‍ നിന്നും കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം...
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments
എഴുത്ത് നല്ലൊരു സന്ദേശം വിളിച്ചറിയിക്കുന്നു. ഉള്‍ക്കൊള്ളാനുണ്ടൊരുപാട്...! അഭിനന്ദനങ്ങള്‍... സ്നേഹം...! :)
എഴുത്ത് , എഴുതാത്ത പലതിലേക്കും കൈ ചൂണ്ടുന്നു -
അഭിനന്ദനങ്ങള്‍
മനുഷ്യരുടെ ഒരു ഹോബിതന്നെ അതാണ്, നന്മകൾ ഒന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച് നിന്മകളെ പർവതീകരിക്കൽ...
ഒരു നല്ല സന്ദേശം നൽകിയ ഈ കുറിപ്പിന് നന്ദി...
പക്ഷെ ഒരു വെളുത്ത ശൂന്യമായ കടലാസ് കാണിച്ചിട്ട് "ഇതില്‍ എന്ത് കാണുന്നു? " എന്ന് ചോദിച്ചാല്‍ സ്വാഭാവികമായും അതില്‍ നോക്കി ബദ്ധപ്പെട്ടു തിരഞ്ഞ് ഒരു ചെറിയ കുത്തെങ്കിലും എല്ലാവരും കണ്ടു പിടിക്കും.പക്ഷെ "ഇതെന്താണ്?" എന്ന് ചോദിച്ചാല്‍ വെളുത്ത ഒരു കടലാസ് എന്നല്ലേ ഉത്തരം കിട്ടുക?
ഒരു സംശയം.
ഗുഡ് ....അസ്രൂസാശംസകള്‍ :)
ആശംസകള്‍
ആയിരം കെട്ട് കെട്ടിയാലും ഒരൊറ്റ വെട്ടു മതി ആ ആയിരവും അറുത്തെറിയാന്‍...
ശരിയല്ലേ ?
ഒരു വെട്ടും വെട്ടാതെ കെട്ട് മാത്രം കെട്ടിയാല്‍ മതി നമുക്ക്.:)
കുത്തില്ലാത്ത വെളുത്ത പേപ്പര്‍ ആകട്ടെ എല്ലാം.
നന്നായി
ഇഷ്ടപ്പെടേണ്ടതിൽ ഇഷ്ടപ്പെടാനെന്തൊക്കെയാണുള്ളതെന്ന് നാം അന്വേഷിച്ച് കണ്ടെത്തുന്നു; വെറുക്കാനുള്ളതിനെ അവഗണിക്കുന്നു. നേരെ തിരിച്ചും. നമ്മെ തന്നെ മാറി നിന്നു നിരീക്ഷിച്ചാൽ നമുക്ക് പലതും തിരുത്താനാവും.