പ്രണയ ശിശിരം
എന്നെയാണേറെയിഷ്ടമെന്നു നീയോതി
എക്കാലവും അങ്ങനെ തന്നെയെന്നു ഞാന്‍ കരുതി,
മുഖ പുസ്തകത്താളില്‍ തെളിഞ്ഞു കത്തും
പച്ച വെളിച്ചത്തില്‍ ഞാനെന്‍ ആനന്ദമൊതുക്കി...
രാവും പകലുമെന്നില്ലാതെ നിനക്കായ് കാതോര്‍ത്തു,
പച്ച വെളിച്ചത്തിന് പ്രഭയിലാകെ മുഴുകി നിന്നു.
കാലം പോയപ്പോള്‍ മറവിയാം കയത്തിലെന്നെ
മുക്കിത്താഴ്ത്തി നീ; അതറിയാതെ ഞാന്‍ കാത്തിരുന്നു...
ചിരിക്കുടുക്കകള്‍ എന്നെ നോക്കി കോക്രി കാട്ടവേ
എന്‍ കണ്ണുകള്‍ തിരഞ്ഞിരുന്നു ആ സ്നേഹ ചിത്രത്തിനായ്
മാലാഖക്കുഞ്ഞുങ്ങളൊന്നും വന്നില്ല, എങ്കിലും നീയെനിക്ക്
നല്കി പുഞ്ചിരിക്കും പിശാചിന് ചുവന്ന ചിത്രം!
വ്യര്‍ത്ഥമാം കാത്തിരിപ്പില്‍ നിമിഷങ്ങള്‍ പൊഴിയവേ
വ്യഗ്രത പൂണ്ടു ഞാനിരുന്നു, നിന് ചെറു സന്ദേശത്തിനായ്
'ലൈക്കും പോക്കും' നീ കൊടുക്കുന്നെല്ലാര്‍ക്കും വാരിക്കോരി,
നല്‍കുന്നില്ലൊരു വക്രിച്ച മുഖം പോലുമെനിക്കായിപ്പോള്‍
കരളുരുകിയൊലിച്ച രക്തവര്‍ണ്ണത്തില്‍ മഞ്ഞച്ചു പോയൊരാ
പച്ചയെന്‍ ജീവിതത്തെ ശിശിരകാല മരത്തിന് നിഴലാക്കി...
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്
ആരാണവന്...?
ReplyDeleteഇങ്ങനെ കണ്ണിച്ചോരയില്ലാത്തവന്‍..!!!! :O
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
:/ :/ :/
ReplyDelete:D
:P :P :P
:) കവിത എനിക്ക് ദഹിക്കാരില്ലാ ...ആശംസകൾ
ReplyDeleteനല്ല രീതിയില്‍ വിഷമിച്ചു വരികയായിരുന്നു അപ്പോഴാ കോക്രി ..കോക്രി .. അതു ചിരിപ്പിച്ചു പിന്നെ ഫുള്‍ ചിരി.
ReplyDeleteപ്രണയ ശിശിരം.
ReplyDeleteഅത്രയേയുള്ളു!!!
ReplyDeleteആരാണാ കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടാത്മാവ്!! :)
ReplyDeleteഓൺലൈൻ പ്രണയ മനസ്സുള്ള എല്ലാവരിലേക്കും തിരിച്ച് വെക്കാവുന്ന കവിത.
ReplyDeleteഎല്ലാം നല്ലതിന്....
ReplyDeleteആശംസകള്‍.....
ഹ ഹ
ReplyDeleteപച്ചമിഴിയുടെയനുമതിയിലും
ReplyDeleteചുവപ്പുമിഴിയുടെ തിരക്കിനുമിടയ്ക്ക്
സഞ്ചാരവേഗത്തിന് കുതിപ്പ്,
മൌനം നരച്ച ചാരമിഴിയിലവളുടെ
ചിറകൊടിഞ്ഞു തകര്‍ന്ന കിതപ്പ്.
ഒരു വസന്തവും വിരുന്നെത്തില്ലെന്നറിഞ്ഞും കൊണ്ടുള്ള കാത്തിരിപ്പ്!!..മരണത്തെയോ..അതിന്നപ്പുറം സുഖാന്വേഷണത്തിന്റെയോ അത്യാഗ്രഹിയായ മനസ്സ്..ഒറ്റ നോട്ടത്തിലെ വരികള്ക്കപ്പുരം ആഴത്തിലെ മോഹേച്ഛ!!..മനുഷ്യ മനസ്സിന് ജടിലത...........rr
ReplyDeleteകാത്തിരിപ്പുകൾ എപ്പോഴും നല്ലതാണ് വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം
ReplyDeleteന്നാലും.....
ReplyDeleteപ്രണയശിശിരം......ആശംസകൾ
ReplyDeleteഞാനാണേൽ ബ്ലോക്ക് ചെയ്ത് പോയേനെ . എത്രാന്ന് വെച്ചാ കാത്തിരിക്ക :)
ReplyDeleteനന്നായി