വ്യര്‍ത്ഥം


ഒരു കുടമെനിക്കിന്നു കിട്ടി;

വെള്ളം കോരിയൊഴിച്ചതു

നിറയ്ക്കുവാന്‍ ശ്രമിച്ചു,

നിറയാതെ വന്നപ്പോള്‍ 

ഞാന്‍ തളര്‍ന്നിരുന്നു; എന്തി-

ങ്ങനെ,യെന്നു ചിന്തിക്കവേ

കമഴ്ന്നു കിടക്കുമാ കുടമെന്നെ-

നോക്കി പല്ലിളിച്ചു കാട്ടി!!!!

Comments

 1. ജീവിതത്തിലേ ചിലതു പൊലെ ..
  നന്മയും , മൂല്യവും ഒന്നും ഫലപ്രാപ്തിയില്ലെത്താതെ
  വിഷമിക്കുന്നത് , എത്ര അധ്വാനിച്ചിട്ടും തിരികേ
  ഒന്നും ലഭിക്കാത്തത് , പാത്രമറിഞ്ഞു വിളമ്പാതെ വരുന്നത് ..
  മിഴികളുണര്‍ന്ന് നോക്കുവാന്‍ കാലമായിരിക്കുന്നു ..
  " ചിന്തകള്‍ ശക്തമാക്കാത്ത പൊലെ " ലളിതം ..

  ReplyDelete
  Replies
  1. അതെ, ചിലപ്പോള്‍ എല്ലാം വ്യര്‍ത്ഥം എന്ന്‍ തോന്നും...

   Delete
 2. പ്രിയപ്പെട്ട ചേച്ചി,
  ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി വരികള്‍
  ആശംസകള്‍
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. നന്ദി ഗിരീഷ്‌!; വരികള്‍ ഇഷ്ടമായി എന്നറിയുന്നത് സന്തോഷം!

   Delete
 3. വരികള്‍ കൊള്ളാം..
  നമ്മില്‍ ചിലരിങ്ങനെ ആണ്

  ReplyDelete
  Replies
  1. അതെ, വളരെ ശരിയാണ്.

   Delete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും