ഇതാദ്യമായാണ് ഞാന്‍ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുത്തത്. മീറ്റിന് പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാവുന്ന പലരേയും പേര് പറഞ്ഞാലെങ്കിലും ഞാന്‍ തിരിച്ചറിയും എന്ന ഒരു തോന്നലുണ്ടായിരുന്നു. ബ്ലോഗിംഗ് രംഗത്ത് അത്ര സജീവമല്ലെങ്കിലും ചുരുക്കം ചില ചര്‍ച്ചകളിലും മറ്റും പങ്കു ചേരാനും പലരുമായി സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജോലിത്തിരക്കും മറ്റുമായപ്പോള് എഴുത്ത് നന്നേ കുറഞ്ഞു. വായനയും... അതില്‍ നിന്നെല്ലാം ഒരു മാറ്റം വരണം, എഴുതണം, അതിലേറെ വായിക്കണം എന്നൊക്കെ നിനച്ചിരിക്കുന്ന നേരത്താണ് തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ കാര്യങ്ങള്‍ അറിയുന്നതും കഴിയുമെങ്കില്‍ പങ്കെടുക്കണം എന്ന് തീരുമാനിക്കുകയും ചെയ്തത്. എന്നാലും മീറ്റിന് ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വരെ ഒരു തീരുമാനത്തിലെത്താന്‍ എന്തുകൊണ്ടോ മടിച്ചിരുന്നു. മീറ്റിന് മൂന്നാലു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാബു (കൊട്ടോട്ടി) വിളിക്കുകയും തീര്‍ച്ചയായും വരണം എന്ന് ഒരിക്കല്‍ കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ എറണാകുളം യാത്ര വൈകീട്ടത്തേയ്ക്ക് മാറ്റുകയും രാവിലെ തുഞ്ചന്‍ പറമ്പില്‍ എത്തുകയും ചെയ്തു. അന്‍വര്‍ ഇക്കാക്കും അബ്സാറിനുമൊപ്പം ...
ഒരദ്ധ്യാപക ദിനം കൂടി കടന്നു പോയിരിയ്ക്കുന്നു... ഫേസ് ബുക്കിലും മറ്റും എല്ലാവരും തങ്ങളുടെ അധ്യാപകരെക്കുറിച്ച് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിച്ചത് കണ്ടു. ഞാനും എന്റെ അദ്ധ്യാപകരേയും ഗുരുസ്ഥാനീയരെയും ആ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നുവെന്നത് സത്യം തന്നെ. അവരില്‍ പലരെയും ഞാന്‍ അന്ന് മാത്രമല്ല, ഒരു വിധം എല്ലാ ദിവസങ്ങളിലും ഓര്‍ക്കാറുണ്ട് എന്നത് വേറെ ഒരു സത്യം!!! എന്നെ പഠിപ്പിച്ച എല്ലാവരെയും ഞാന്‍ തികഞ്ഞ ആദരവോടെയാണ് ഓര്‍ക്കാറുള്ളത് . രണ്ടു പതിറ്റാണ്ടു നീണ്ട പഠന കാലയളവില്‍ എത്രയോ അദ്ധ്യാപകരുടെ ശിഷ്യയായിരുന്നു ഞാന്‍?!!! അവരില്‍ പലരും വിസ്മൃതിയിലാണ്ടു പോയെങ്കിലും ഒരിയ്ക്കലും മറക്കാത്ത ചില നക്ഷത്രങ്ങളും അവരിലുണ്ട്... ഒന്നാം ക്ലാസ്സിലെ സൌമിനി ടീച്ചര്‍ , ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിച്ച ജയാ മിസ്സ്, ഉഷാ മിസ്സ് എന്നിവരെ കൂടാതെ സിസ്റ്റര്‍ സോഫിയ തുടങ്ങിയവര്‍ എന്റെ ജീവിതത്തിന്റെ തന്നെ അടിത്തറ പാകുകയായിരുന്നുവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല... പൊതുവേ നാണം കുണുങ്ങിയായിരുന്ന എന്റെ മേലും അവരുടെ കണ്ണുകള്‍ ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഒരത്ഭുതമായി തോന്നുന്നു... സി...
Comments
നന്മയും , മൂല്യവും ഒന്നും ഫലപ്രാപ്തിയില്ലെത്താതെ
വിഷമിക്കുന്നത് , എത്ര അധ്വാനിച്ചിട്ടും തിരികേ
ഒന്നും ലഭിക്കാത്തത് , പാത്രമറിഞ്ഞു വിളമ്പാതെ വരുന്നത് ..
മിഴികളുണര്ന്ന് നോക്കുവാന്‍ കാലമായിരിക്കുന്നു ..
" ചിന്തകള്‍ ശക്തമാക്കാത്ത പൊലെ " ലളിതം ..
ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി വരികള്‍
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
നമ്മില്‍ ചിലരിങ്ങനെ ആണ്