Posts

Showing posts from November, 2026

കളിയോർമ്മകൾ

Image
ചില സന്ദർഭങ്ങളിൽ മനസ്സ് ഇന്നത്തെ സങ്കീർണ്ണതകളൊന്നുമില്ലാത്ത പണ്ടത്തെ ആ നിഷ്‌കളങ്കത പേറുന്ന, കൗതൂഹലം നിറഞ്ഞ കുട്ടിക്കാലത്തിലേക്ക് സ്വയമറിയാതെ യാത്രയാവും. ഞാൻ ജനിച്ചു വളർന്ന സാഹചര്യങ്ങളുടെ വേരറ്റു പോകാത്ത ഒരു കണ്ണി ഇന്നുമെന്നിലുണ്ടെന്നും എന്നെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള ഒരു തിരിച്ചറിവ് ഈയിടെയെൻ്റെ ഉൾബോധത്തിൽ നിന്നുമുയർന്നു വന്നു. കുറച്ചു ദിവസം മുൻപ് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കലാചേതന കഥകളി കമ്പനി അവതരിപ്പിച്ച ദുര്യോധനവധം കഥകളി സദസ്സിലെ മുൻ നിരയിലിരുന്ന് ആസ്വദിക്കുമ്പോൾ ഞാൻ എരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനത്തിരുന്ന് കളിക്കാണുന്ന ആ കുട്ടിയായി മാറിയതു പോലെ തോന്നി. അന്നൊന്നും കഥകളിയെ പറ്റി വലിയ അവഗാഹമുണ്ടായിരുന്നില്ല. ഇന്നും അതുണ്ടെന്നല്ല .... പക്ഷേ ഓരോ വേഷങ്ങളും വേദിയിൽ നിറഞ്ഞാടുമ്പോൾ എല്ലാം മനസ്സിലായിരുന്നില്ലെങ്കിൽ കൂടി അതൊക്കെ കാണാനുളള മോഹം വളരെയധികമായിരുന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി യുദ്ധം ചെയ്ത് ഫുൾ നൈറ്റ് കളി കണ്ടിട്ടുള്ളത് ഇന്നും മനസ്സിൽ മങ്ങലില്ലാതെ ജ്വലിച്ചു നിൽക്കുന്നു.  ഇവിടെ ലിവർപൂളിൽ ആ പഴയ ഗ്രാമാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഒന...