വ്യര്‍ത്ഥം Get link Facebook Twitter Pinterest Email Other Apps March 04, 2013 ഒരു കുടമെനിക്കിന്നു കിട്ടി; വെള്ളം കോരിയൊഴിച്ചതു നിറയ്ക്കുവാന്‍ ശ്രമിച്ചു, നിറയാതെ വന്നപ്പോള്‍ ഞാന്‍ തളര്‍ന്നിരുന്നു; എന്തി- ങ്ങനെ,യെന്നു ചിന്തിക്കവേ കമഴ്ന്നു കിടക്കുമാ കുടമെന്നെ- നോക്കി പല്ലിളിച്ചു കാട്ടി!!!! Get link Facebook Twitter Pinterest Email Other Apps Comments റിനി ശബരി said… ജീവിതത്തിലേ ചിലതു പൊലെ ..നന്മയും , മൂല്യവും ഒന്നും ഫലപ്രാപ്തിയില്ലെത്താതെ വിഷമിക്കുന്നത് , എത്ര അധ്വാനിച്ചിട്ടും തിരികേ ഒന്നും ലഭിക്കാത്തത് , പാത്രമറിഞ്ഞു വിളമ്പാതെ വരുന്നത് ..മിഴികളുണര്ന്ന് നോക്കുവാന്‍ കാലമായിരിക്കുന്നു .." ചിന്തകള്‍ ശക്തമാക്കാത്ത പൊലെ " ലളിതം .. Unknown said… പ്രിയപ്പെട്ട ചേച്ചി,ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി വരികള്‍ ആശംസകള്‍ സ്നേഹത്തോടെ,ഗിരീഷ് aboothi:അബൂതി said… വരികള്‍ കൊള്ളാം..നമ്മില്‍ ചിലരിങ്ങനെ ആണ് Nisha said… അതെ, ചിലപ്പോള്‍ എല്ലാം വ്യര്‍ത്ഥം എന്ന് തോന്നും... Nisha said… നന്ദി ഗിരീഷ്!; വരികള്‍ ഇഷ്ടമായി എന്നറിയുന്നത് സന്തോഷം! Nisha said… അതെ, വളരെ ശരിയാണ്.
സൗഹൃദം August 05, 2013 കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ് കാണാകാഴ്ചകള്‍ തന് മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന് മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന് പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന് കൈപിടിച്ചിന്നു ഞാന്‍ കാലത്തിന് വഴികളിലൂടൊന്ന് തിരിഞ്ഞു നടന്നു... ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!! ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ് Read more
സ്നേഹം December 06, 2012 സ്നിഗ്ദ്ധമാം സ്നേഹത്തിന് മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ... ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന് മൃദു സപ്ര്‍ശമെന്ന പോലെ... എന്‍ മനസ്സിന് വീണക്കമ്പികളില്‍നിന്നുയര്‍-- ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ ... മരുഭൂമിയാം മനസ്സിന് മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന് സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന് തണലില്‍ ഞാനിരുന്നു... കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന് സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന് നിറങ്ങളേന്തും പൂക്കാലത്തിന് ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന് സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ്.... ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ് Read more
അമ്മയും മകളും April 02, 2013 അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു .... ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന് സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ് മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ??? ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന് നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല ... പകലിന് നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന് അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന് അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം... "ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന് കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍!; ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന് Read more
Comments
നന്മയും , മൂല്യവും ഒന്നും ഫലപ്രാപ്തിയില്ലെത്താതെ
വിഷമിക്കുന്നത് , എത്ര അധ്വാനിച്ചിട്ടും തിരികേ
ഒന്നും ലഭിക്കാത്തത് , പാത്രമറിഞ്ഞു വിളമ്പാതെ വരുന്നത് ..
മിഴികളുണര്ന്ന് നോക്കുവാന്‍ കാലമായിരിക്കുന്നു ..
" ചിന്തകള്‍ ശക്തമാക്കാത്ത പൊലെ " ലളിതം ..
ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി വരികള്‍
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
നമ്മില്‍ ചിലരിങ്ങനെ ആണ്