വ്യര്‍ത്ഥം


ഒരു കുടമെനിക്കിന്നു കിട്ടി;

വെള്ളം കോരിയൊഴിച്ചതു

നിറയ്ക്കുവാന്‍ ശ്രമിച്ചു,

നിറയാതെ വന്നപ്പോള്‍ 

ഞാന്‍ തളര്‍ന്നിരുന്നു; എന്തി-

ങ്ങനെ,യെന്നു ചിന്തിക്കവേ

കമഴ്ന്നു കിടക്കുമാ കുടമെന്നെ-

നോക്കി പല്ലിളിച്ചു കാട്ടി!!!!

Comments

ജീവിതത്തിലേ ചിലതു പൊലെ ..
നന്മയും , മൂല്യവും ഒന്നും ഫലപ്രാപ്തിയില്ലെത്താതെ
വിഷമിക്കുന്നത് , എത്ര അധ്വാനിച്ചിട്ടും തിരികേ
ഒന്നും ലഭിക്കാത്തത് , പാത്രമറിഞ്ഞു വിളമ്പാതെ വരുന്നത് ..
മിഴികളുണര്‍ന്ന് നോക്കുവാന്‍ കാലമായിരിക്കുന്നു ..
" ചിന്തകള്‍ ശക്തമാക്കാത്ത പൊലെ " ലളിതം ..
Unknown said…
പ്രിയപ്പെട്ട ചേച്ചി,
ലളിതമായി പറഞ്ഞു. വളരെ ഇഷ്ടമായി വരികള്‍
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്‌
വരികള്‍ കൊള്ളാം..
നമ്മില്‍ ചിലരിങ്ങനെ ആണ്
Nisha said…
അതെ, ചിലപ്പോള്‍ എല്ലാം വ്യര്‍ത്ഥം എന്ന്‍ തോന്നും...
Nisha said…
നന്ദി ഗിരീഷ്‌!; വരികള്‍ ഇഷ്ടമായി എന്നറിയുന്നത് സന്തോഷം!
Nisha said…
അതെ, വളരെ ശരിയാണ്.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്