നല്ല മലയാളം
ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ ആദ്യ ഭാഗമാണിത്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് ഇത്തവണ e- മഷിയില്‍ പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ്. നമ്മുടെ മാതൃഭാഷയെ കൂടുതല്‍ അറിയാനും, പഠിക്കാനും അതിലൂടെ ഉന്നതിയിലേക്ക് നയിക്കാനും നമുക്ക് കഴിയുമാറാകട്ടെ. ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള ഒരു കാരണം ബ്ലോഗെഴുത്തുകളില്‍ വ്യാപകമായി കാണുന്ന അക്ഷരത്തെറ്റുകളും വികലമായ ഭാഷാ പ്രയോഗങ്ങളുമാണ്. പല പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഭാഷ ഇന്ന് വികലമാക്കപ്പെടുകയും അതിന...