Posts

നല്ല മലയാളം 3 - വര്‍ണ വിഭാഗം

Image
ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ മൂന്നാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക . രണ്ടാമത്തെ ഭാഗം, ദാ, ഇവിടെയുണ്ട് . ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.. കഴിഞ്ഞ ലക്കങ്ങളില്‍ നാം മലയാളഭാഷ ഉരുത്തിരിഞ്ഞുവന്ന വഴികളെക്കുറിച്ചും വാക്കുകള്‍ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ! ഇനി വര്‍ണവിഭാഗങ്ങളെ കുറിച്ച് പറയാം. വര്‍ണം , അക്ഷരം , പദം , വാക്യം എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് ഭാഷ. ഇവയില്ലാതെ ഭാഷയില്ലെന്ന് പറയാം. വര്‍ണ്ണം : പിരിക്കാന്‍ പറ്റാത്ത ( പാടില്ലാത്ത), ഒറ്റയായി നില്‍ക്കുന്ന ശബ്ദമാണ് വര്‍ണ്ണം

അമ്മയും മകളും

Image
അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു .... ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ??? ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല ... പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം... "ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍!; ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന്