Posts

ഗോമുഖിലേയ്ക്ക് - 2

Image
പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല്  തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി. സ്വർണ്ണ മല  രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ളവർ എത്തി

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു