ജീവിതം

കാലം തെറ്റിയതെങ്ങോ 
പോയൊരു കുറിമാനം
കാറ്റിൻ കരങ്ങളിലങ്ങനെ
കറങ്ങുന്നുണ്ടാവണം

കിളിവാതിൽ തുറന്നു ഞാൻ
നോക്കിയപ്പോൾ
കേട്ടില്ല കേൾക്കാൻ കൊതിച്ച
സ്വനങ്ങളൊന്നും

കണ്ടില്ല സുന്ദര ദൃശ്യങ്ങളേതും
വന്നില്ല തെന്നലും
നിശബ്ദനിശ്ചല പ്രകൃതിയും
മുഖം തിരിച്ചു നിൽപ്പൂ ...

കിളിവാതിലടച്ചു, കരളിൻ
വാതിലുമടച്ചു ഞാൻ -
കണ്ണുമിറുകെപ്പൂട്ടിയെൻ
ഏകാന്തതയിലലിഞ്ഞു ..

കെട്ടിപ്പിടിച്ചു ഞാനെന്നെ -
ത്തന്നെയാെരുമാത്ര
ഉള്ളിൽ നിറച്ചു സുന്ദരസ്വപ്ന -
ങ്ങളായിരങ്ങൾ

നിറമേകിയതിനാവോളം, 
മനസ്സിൽ നിറയും
വർണ്ണങ്ങൾക്കൊണ്ടൊരു
നിമിഷത്തിൽ

ജീവിതം മോഹനമാണെന്നാരോ
മന്ത്രിച്ച പോൽ...
കൺ
തുറന്നു ഞാനോതി,യതെ,
ജീവിതമെത്രമോഹനം! 

Comments

ശരിക്കും എപ്പോഴുമെങ്കിലുമൊക്കെ നമ്മൾ നമ്മളെ കെട്ടിപ്പിടിക്കുകയും നമ്മളോടുതന്നെ വർത്തമാനം പറയുകയും ഒക്കെ ചെയ്യണമല്ലേ....
Nisha said…
അതെ, തീർച്ചയായും അത് വേണം. അതിന് ഒരു പ്രത്യേക സുഖമാണ് :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്