നഷ്ടപെടുന്ന പൊതുസ്ഥലങ്ങള്‍!. ..
ആദ്യമേ തന്നെ പറയട്ടെ - സഹ ബ്ലോഗര്‍ (ഒട്ടും നിസ്സാരനല്ലെങ്കില്‍ കൂടിയും) നിസാരന്‍ എന്ന പേരില്‍ എഴുതുന്ന നിസാറിന്റെ പൊതു ഇടം നഷ്ടപെടുന്ന കുട്ടികള്‍ എന്ന ലേഖനവും ഈ എഴുത്തിനു പ്രചോദനമായി. മലയാളക്കര ആകെ മാറിയിരിയ്ക്കുകയാണ്... പച്ചപ്പു വിരിച്ച നെല്‍ പാടങ്ങളും അവയ്ക്കു നെടുകെയും കുറുകെയും ഓടുന്ന വരമ്പുകളും, തലയുയര്‍ത്തി നില്ക്കുന്ന കേരവൃക്ഷങ്ങളും, കാറ്റിലാടുന്ന തെങ്ങോലകളും, തെളിഞ്ഞ വെള്ളം നിറഞ്ഞു നില്ക്കുന്ന കുളങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തുടിയൊച്ച കേള്‍ക്കാറുള്ള കിണര്‍ വക്കുകളും, അങ്ങു ദൂരെ വരെ ഓടിയോടിക്കളിയ്ക്കാനുള്ള മുറ്റങ്ങളും, അലസമായ് പ്രകൃതിയോടു ചേര്‍ന്നു നടക്കാനുതകുന്ന തൊടി(പറമ്പു)കളും ഇന്ന് കാണാനേയില്ല... എന്റെ കുട്ടിക്കാലത്ത് പറമ്പിലും കുളത്തിലും പാടത്തും തോട്ടിലും മേട്ടിലുമൊക്കെ ഞങ്ങള്‍ ശങ്കയില്ലാതെ ഓടിക്കളിയ്ക്കുമായിരുന്നു... പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും കുട്ടികള്‍ വീടിന്നകത്ത് കുത്തിയിരിയ്ക്കാറില്ല ... മഴവെള്ളത്തില്‍ കളിച്ചും, ഉച്ചവെയിലില്‍ വാടിയും, കുട്ടിക്കാലം ഏറെ രസകരമായ ഒരാഘോഷമായി കൊണ്ടാടി. സ്കൂളുകളിലും വിശാലമായ മുറ്റമുണ്ടായിരുന്നു - ഓടിയും ച