Posts

നല്ല മലയാളം

Image
ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ ആദ്യ ഭാഗമാണിത്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് ഇത്തവണ e- മഷിയില്‍ പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ്. നമ്മുടെ മാതൃഭാഷയെ കൂടുതല്‍ അറിയാനും, പഠിക്കാനും അതിലൂടെ ഉന്നതിയിലേക്ക് നയിക്കാനും നമുക്ക് കഴിയുമാറാകട്ടെ. ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള ഒരു കാരണം ബ്ലോഗെഴുത്തുകളില്‍ വ്യാപകമായി കാണുന്ന അക്ഷരത്തെറ്റുകളും വികലമായ ഭാഷാ പ്രയോഗങ്ങളുമാണ്.  പല പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഭാഷ ഇന്ന് വികലമാക്കപ്പെടുകയും അതിന്റെ് സംശുദ്ധി നഷ്ടപ്പെടുകയും ചെയ്യുന്നു.  ഈ അവസരത

പുതു ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Image
ഇക്കഴിഞ്ഞ ദിവസം എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (നിങ്ങള്‍ അത് വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം). അത് വായിച്ച ചിലര്‍ ഇങ്ങനെയൊരെണ്ണം മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്നൊരഭിപ്രായം എന്നോട് പറയുകയുണ്ടായി. ഒരിക്കല്‍ എഴുതിയ കാര്യം തന്നെ വീണ്ടും എഴുതണമല്ലോ എന്നാലോചിച്ചപ്പോള്‍ മടിയായി; പിന്നെ തിരക്കുകളെല്ലാം ഒഴിഞ്ഞ്, വെറുതെയിരിക്കുമ്പോള്‍ തോന്നി, അല്ല, അത് മലയാളത്തിലും എഴുതണം. ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്ന പോസ്റ്റുകള്‍ ഞാന്‍ മലയാളത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ലീഷില്‍ ധാരാളം ഉണ്ട് താനും... ഈ ചിന്ത ശക്തമായതോടെ മടി എവിടെയെന്നറിയാതെ പോയൊളിച്ചു. ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമാവുമെങ്കില്‍ എന്തിന് മടിക്കണം??? ഇത്തരം ചിന്തകള്‍ ശക്തമായതോടെ ഈ പോസ്റ്റ്‌ പിറവി കൊണ്ടു. ആമുഖമായി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം. ഈ പോസ്റ്റിന്‍റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അറിയില്ല. പക്ഷേ, ബ്ലോഗിങ്ങ് ലോകത്ത് പലപ്പോഴും കേള്‍ക്കുന്ന പരാതിയാണ് 'ആരും

കര്‍മയോഗി

Image
ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. അവരെ ഒരു പക്ഷെ നാം വളരെ അടുത്തറിയില്ലെങ്കില്‍ പോലും അത്തരം വ്യക്തിത്വങ്ങള്‍ നാമറിയാതെത്തന്നെ   നമ്മെ   സ്വാധീനിക്കും. അത്തരം ഒരു മഹത് വ്യക്തിയായിരുന്നു ശ്രീ   എം. സി. നമ്പൂതിരിപ്പാട്.   അദ്ദേഹത്തെ അറിയാത്ത തൃശൂര്‍ക്കാര്‍ കുറവാകും. പല പല മേഖലകളില്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള , ' എം സി ' എന്ന്‍ എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന   മൂത്തിരിങ്ങോട്ട് ചിത്രഭാനു നമ്പൂതിരിപ്പാട് , കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പലരുടെയും മനസ്സില്‍ നിറ സാന്നിദ്ധ്യമായി ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ മഹത്വം വിളിച്ചോതുന്നു.   എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2 നു പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് സംസ്കൃതത്തിലും സാമവേദത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. വിഖ്യാതമായ ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തർജ്ജനമായിരുന്നു അമ്മ.     ഒറ്റപ്പ

നില്‍പ്പ്

Image
ഞാന്‍ എന്തെല്ലാമോ ആണെന്ന് ചിന്തിച്ചു  തലയുയര്‍ത്തി നിന്നു ആരെയും കാണാതെ കണ്ണ്‍ കഴച്ചപ്പോള്‍ തല കുനിച്ചു നിന്നു; കാലിന്‍ ശക്തി ചോര്‍ന്നിറങ്ങിയപ്പോള്‍ കഴച്ചു നിന്നു, നിഴലു പോലും കൂടെയില്ലെന്ന സത്യ- മറിഞ്ഞു തരിച്ചു നിന്നു! മനസ്സിന്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍ കാഴ്ച്ച മറഞ്ഞു നിന്നു കാതില്‍ അട്ടഹാസങ്ങള്‍ പതിഞ്ഞപ്പോള്‍ കേള്‍വിയടച്ചു നിന്നു... ഇനിയുമെത്ര കാലമെന്നിങ്ങനെ  പകച്ചു നിന്നു ജീവന്‍ പോകുമോരോരോ കണവും കാത്തുകാത്തു നിന്നു എന്നിട്ടും കൈവിടാത്ത ശ്വാസത്തെ ശ്വസിച്ചു നിന്നു ജീവനുണരും ഭൂമിയിലൊരു ജീവച്ഛവമായി അറച്ചു നിന്നു... ശവംതീനികളെന്‍ ദേഹമൊന്നൊന്നായ്‌ ചവച്ചു തിന്നു പ്രാണന്‍ വെടിയും വേദന, ലോകരോ രസിച്ചു നിന്നു!!! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്