Posts

നല്ല മലയാളം 4 - വര്‍ണവികാരം

ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ നാലാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക . രണ്ടാമത്തെ ഭാഗം, ദാ,  ഇവിടെ യും, മൂന്നാം ഭാഗം ഇവിടെയും ഉണ്ട്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു.. കഴിഞ്ഞ ലക്കത്തില്‍ വര്‍ണവിഭാഗങ്ങളെക്കുറിച്ചും, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ ഉച്ചാരണം, എഴുത്ത് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞുവല്ലോ.  ഇത്തവണ വര്‍ണവികാരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വംശപാരമ്പര്യം, ഉച്ചാരണശുദ്ധിയിലുള്ള അശ്രദ്ധ, അജ്ഞത എന്നിവ മൂലം വര്‍ണങ്ങള്‍ക്ക് സംഭാഷണത്തില്‍ മാറ്റം വരാറുണ്ട്. ഇത്തരം മാറ്റങ്ങളെയാണ്

കൊഴിയുന്ന പൂക്കള്‍....

Image
ജനിമൃതികളില്‍ അലഞ്ഞു ഞാനെത്തി, സ്നേഹമാമീ താഴ്വരയില്‍.; കാണായ് ഒരു കുന്നു സ്നേഹമുള്ളില്‍ വിരിയും നൈര്‍മല്യം പടര്‍ത്തും ചില പൂക്കളെ... ചിരിച്ചു ഞാന്‍ അവരൊന്നിച്ചൊരു വേള, മറന്നു ഞാനെന്നെത്തന്നെ,യെന്‍ അസ്തിത്വവും... പൂവില്‍ വിടരും പുഞ്ചിരിയെന്‍ കണ്ണീരൊപ്പവേ ഞാനുമൊരു വെണ്മലരായ് മാറിയൊരു നേരം! പൂക്കളൊക്കെ കൊഴിയും, ഇന്നല്ലെങ്കില്‍ നാളെ, ഈ ലോക സത്യം മറന്നു ഞാന്‍ മതിച്ചിരുന്നു... ഒടുവിലെന്‍ പ്രിയ പൂ പൊഴിഞ്ഞു വീഴവേ രക്താഭാമാം എന്നെ നോക്കിച്ചിരിപ്പൂ ലോകര്‍. ഹൃദയത്തിലേറ്റ മുറിവുമായവന്‍ കൊഴിഞ്ഞു വീഴുന്നെന്‍ സ്വപ്നങ്ങളില്‍ നിന്നും... ഒരിളം നനവെന്‍ മെയ്യില്‍ പതിയവേ, ഞാന- റിയുന്നു, മുറിഞ്ഞതെന്‍ ഹൃത്തെന്ന പൊരുള്‍!!! ചിരിക്കാനെനിക്കിനി കഴിയില്ല,യെന്‍ മേനി സൂര്യകിരണങ്ങള്‍ കരിച്ചു കളഞ്ഞുവോ; അതോ അകാലത്തില്‍ പൊഴിഞ്ഞ മഞ്ഞില്‍ തണുത്തുറച്ചു പോയോ,  എനിക്കറിവതില്ല... പ്രജ്ഞ നഷ്ടമാകുമീ വേളയില്‍ പോലുമെന്‍ മനസ്സില്‍ നിറഞ്ഞു നില്പൂ, പുഞ്ചിരി തൂകുമെന്‍ പ്രിയനാം പൂവിന്‍ നിറവും ഗന്ധവും കാന്തിയും ചെറു കാറ്റിലാടിയുലയുമവന്‍ തന്‍ മേനിയും... ഇല്ല ഞാന്‍ മരിക്

വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍...

Image
വിഗ്രഹങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട് - അവ ഉടയാന്‍ അധികം നേരമൊന്നും വേണ്ട. എത്ര വലിയ പീഠത്തില്‍ പ്രതിഷ്ഠിച്ചാലും, ഒരു ചെറിയ വീഴ്ച്ച മതി, അവ തകര്‍ന്നു പോകാന്‍.; ഒരിക്കല്‍ തകര്‍ന്നു പോയാല്‍ പിന്നെ അവയെ തിരിച്ചു പ്രതിഷ്ഠിക്കാന്‍ കഴിയില്ല താനും! തകര്‍ന്നുടഞ്ഞ വിഗ്രഹത്തെ മാറ്റി, അതിന് പകരം വേറെ ഒരെണ്ണം പ്രതിഷ്ഠിക്കുക തന്നെ വഴിയുള്ളൂ. പറഞ്ഞു വരുന്നതെന്തെന്നാല്‍ രാജ്യത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവവികാസങ്ങളില്‍ ഇത്തരം ചില വിഗ്രഹങ്ങള്‍ ഉടയുന്ന കാഴ്ച്ചയാണ് കണ്ടത്. കായിക ലോകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് പ്രത്യേകം പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ! ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരു ജനത - അവരുടെ മനസ്സില്‍ കളിക്കാര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ടെന്‍ണ്ടുല്‍ക്കറെ ദൈവമായും  ദ്രാവിഡിനെ രാജ്യത്തിന്‍റെ തന്നെ വന്മതില്‍ ആയും കാണുന്ന ഈ കൂട്ടര്‍ ക്രിക്കറ്റ് കളിക്കാരെ അളവറ്റ് ആരാധിക്കുന്നു, അവരുടെ വിജയ-പരാജയങ്ങള്‍ തങ്ങളുടേതായി കരുതുന്നു. അങ്ങിനെയുള്ള നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് എന്ന കളി വെറും കളിയല്ലാതെയാവുന്നു. അതിന് പലപ്പോഴും യുദ്ധ സമാനമായ പരിവേഷം കിട്ടു