Posts

മാറേണ്ടത് നീ...ഞാനല്ല!

Image
ഞാനുടുക്കും ചേലകളാണുനിന്‍ കാമത്തിന്നുദ്ദീപനമെന്നു നീയോതി; ദേഹമൊരായിരം തുണികളില്‍ മൂടിപ്പുതച്ചു ഞാനൊളിച്ചു വച്ചു... വഴികളില്‍ ഞാനിറങ്ങി നടക്കുന്നതാണു നിന്നാസക്തിയേറ്റുന്നതെന്നു നീയോതി- യന്നേരം, വീടിന്‍ ചുമരുകള്‍ക്കുള്ളില്‍  അടച്ചു ഞാനൊരു ജന്മം തീര്‍ത്തു... എന്‍റെ ചിരികളാണു നിന്നെ മൃഗ- മാക്കുന്നതെന്നു നീയോതി വീണ്ടും, ചിരിയെന്‍ മനസ്സിന്‍ കാണാക്കയത്തി- ന്നടിത്തട്ടില്‍ ഞാന്‍ കുഴിച്ചുമൂടി... എന്‍റെ നോട്ടമാണ്‌ നീയെന്നെ ധ്വംസി- ക്കുവാന്‍ കാരണമെന്നോതി നീ, ഉടനെയെന്‍ കണ്ണുകളടച്ചു ഞാനെന്‍ ലോകത്തെയാകെ ഇരുട്ടിലാക്കി... എന്‍റെ വാക്കുകള്‍ നിന്നെ മദോന്മത്ത- നാക്കുന്നുവെന്നു നീയോതിയപ്പോള്‍,  ഞാനെന്‍  വായ മൂടി,യൊരു മൂളല്‍ പോലുമില്ലാതെ മൌനിയായിരുന്നു... എന്നിട്ടിപ്പോഴെന്തേ അമ്മതന്‍ മടി- ത്തട്ടില്‍ സ്വസ്ഥമായുറങ്ങുമൊരു കുഞ്ഞിളം പൈതലെ നീ ഞരിച്ചമര്‍ത്തി, നിമിഷ സുഖത്തിന്നവളെ കുരുതിയാക്കി???    അവളുടുത്ത ചേലയോ, പിച്ചവെയ്ക്കും വഴികളോ, കളങ്കമില്ലാ ചിരികളോ, നിര്‍മ്മലമാം നോട്ടമോ, കൊഞ്ചിമൊഴിയും വരികളോ, നിന്നിലെ മൃഗത്തെയുണര്‍ത്തി??? അറിയുന്

വരിയും വരയും - റിയാസ് ടി അലിയുടെ തൂലികയിലൂടെ

പലതും, പലരേയും വരയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ്‌ ഒരാള്‍ എന്‍റെ ചിത്രം വരച്ചു കാണുന്നത്. റിയാസ് ഭായ് -ക്ക് ഹൃദയം നിറഞ്ഞ നന്ദി!!! |വരിയും വരയും| : ശ്രീമതി. നിഷ ദിലീപ്

വ്യര്‍ത്ഥം

ഒരു കുടമെനിക്കിന്നു കിട്ടി; വെള്ളം കോരിയൊഴിച്ചതു നിറയ്ക്കുവാന്‍ ശ്രമിച്ചു, നിറയാതെ വന്നപ്പോള്‍  ഞാന്‍ തളര്‍ന്നിരുന്നു; എന്തി- ങ്ങനെ,യെന്നു ചിന്തിക്കവേ കമഴ്ന്നു കിടക്കുമാ കുടമെന്നെ- നോക്കി പല്ലിളിച്ചു കാട്ടി!!!!

നല്ല മലയാളം

Image
ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ ആദ്യ ഭാഗമാണിത്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് ഇത്തവണ e- മഷിയില്‍ പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ്. നമ്മുടെ മാതൃഭാഷയെ കൂടുതല്‍ അറിയാനും, പഠിക്കാനും അതിലൂടെ ഉന്നതിയിലേക്ക് നയിക്കാനും നമുക്ക് കഴിയുമാറാകട്ടെ. ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള ഒരു കാരണം ബ്ലോഗെഴുത്തുകളില്‍ വ്യാപകമായി കാണുന്ന അക്ഷരത്തെറ്റുകളും വികലമായ ഭാഷാ പ്രയോഗങ്ങളുമാണ്.  പല പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഭാഷ ഇന്ന് വികലമാക്കപ്പെടുകയും അതിന്റെ് സംശുദ്ധി നഷ്ടപ്പെടുകയും ചെയ്യുന്നു.  ഈ അവസരത