കൂട്ടുകാരെയോര്‍ത്ത്അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു,
ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്...

മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം
നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്...

ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍
നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്...

കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു
സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്...

കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍
തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്...

ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി
വിതറും മനസ്സുകളെയോര്‍ത്ത്...

മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍
നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്...

ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ്‌ പിറന്നില്ലെങ്കിലും
എന്റേതായി മാറിയവരെയോര്‍ത്ത്...

നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ
സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...

Comments

Mannassukal
thammil
korukkunna
oru kavithayaakaam
bandhangal....

(bandhanangal)
Aneesh chandran said…
സൌഹൃദം വിജയിക്കട്ടെ ...ആദ്യം തന്നെ ന്റെ നെഞ്ചകം :)
ആഹ്ലാദിക്കൂ നമ്മള്‍ ഒരമ്മതന്‍ മക്കളായി
പിറന്നില്ലെന്കിലും ഒന്നായി മാറിയതോര്ത്ത്
ഇപ്പോഴാണോ കൂട്ടുകാരെ ഓർക്കുന്നത് ? ഹി ഹി ..ഞാൻ എന്താ പ്പോ ഈ കവിതയെ കുറിച്ചൊക്കെ പറയുക ..
ഒരു കുട്ടി കവിതപ്പോലെ നല്ല വരികള്‍ ആശംസള്‍
സൌഹൃദം മത്തു പിടിപ്പിക്കുന്ന ഒരു ലഹരിയാണ്
Mukesh M said…
ഓര്‍ക്കുക വല്ലപ്പോഴും !!
പറഞ്ഞു പഴകിയ
കണ്ടു മറഞ്ഞ
കേട്ടു തഴമ്പിച്ച
സൌഹൃദത്തേക്കാള്‍
ഹൃദ്യമത്രേ
കാണാതെ കണ്ടു
കേള്‍ക്കാതെ കേട്ടു
പറയാതെ പറയും
സ്നേഹത്തിന്‍ നല്‍ വാക്കുകള്‍ !! (Y) നിഷേച്ചീ...
RAGHU MENON said…
നല്ല ഓര്‍മ്മകള്‍
asrus irumbuzhi said…
Nalla madhuram. .
Nalla sneham
Nalla friendship
Nalla ooshmalamaayu
Nilanilkkatte. ...yennum!
Nishechi :)
Absar Mohamed said…
സൌഹൃദങ്ങള്‍ തുടരട്ടെ.... ബന്ധങ്ങള്‍ സുശക്തമാവട്ടെ.... പ്രിയ സുഹൃത്തെ
ജീവനഴകിന്‍ മുത്തുമാലകള്‍ ചാര്‍ത്തി
മെല്ലെയെന്നെ ചിരിപ്പിച്ചു സൌഹൃദം
ഇനിയുമേറെയായ് വേണം മധുരമീ
ബന്ധനത്തിന്‍ മധുരം നുണയുവാന്‍ !

നല്ല കവിത, വായിച്ചു, ഇഷ്ടപ്പെട്ടു, ആശംസകള്‍
Unknown said…
ചേച്ചീ, നന്ദി എന്നേയും സ്മരിച്ചതിൽ...

സുഖമുള്ള അനുഭവങ്ങൾ മാത്രം സമ്മാനിച്ച ഈ കൂട്ടായ്മയുടെ ഭാഗമായതിൽ വീണ്ടും അഭിമാനിക്കുന്നു..

നന്മകൾ മാത്രം നേരുന്നു...

സൗഹൃങ്ങള്‍ ഒരു ലോകമാണ് ..
ഭിഭിന്നമായ ചിന്തകളുള്ളവരുടെ ലോകം
അതില്‍ നിന്നും പിന്നിട് ഓര്‍മകളുടെ ലാവപ്രവാഹം ഉണ്ടാകാം
ചിലപ്പൊള്‍ നീറിയും , ചിലപ്പൊള്‍ നിറഞ്ഞ കണ്ണുകളൊടെയും
ചിലപ്പൊള്‍ സന്തൊഷത്തിന്റെ പൂത്തിരികളുമൊക്കെയായ് ...
ജീവിതത്തിന്റെ അങ്ങേയറ്റം വരെ നിലക്കാത്ത
ഓര്‍മകളുടെ മഴക്കാലം നല്‍കാന്‍ ഇനിയും നിറയുന്ന
സൗഹൃദത്തിനും , അതിന്റെ ഓര്‍മകള്‍ക്കുമാകട്ടെ ..
viddiman said…
കവിതയിലെ സ്നേഹം ഉൾക്കൊള്ളുന്നു, ഹൃദയപൂർവം സ്വീകരിക്കുന്നു. പക്ഷെ കവിതയിൽ കവിത കുറവാണ് എന്നൊരു തോന്നൽ.
Aarsha Abhilash said…
നിഷേച്ചീ :) ഓര്‍മ്മയില്‍ ഈ വരികളാണ് "പറഞ്ഞു പറഞ്ഞു പഴകിയും
സൌഹൃദമാകാം!
കണ്ടു കണ്ടു കണ്ണ് തേഞ്ഞും
സൌഹൃദമാകാം!
കേട്ടു കേട്ടു തഴമ്പിച്ചും
സൌഹൃദമാകാം!
ഹൃദ്യമായ് പറയാതെ പറഞ്ഞും
ആസ്വാദ്യമായ് കാണാതെ കണ്ടും
മധുരമായ് കേള്‍ക്കാതെ കേട്ടും
അറിയാതെ അറിഞ്ഞും
സൌഹൃദമാകാം ,അത് എന്നേക്കും ആകാം !" അപ്പൊ -എന്നേക്കും ആകട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആഗ്രഹത്തോടെ,സ്നേഹത്തോടെ !
നല്‍കാന്‍ മനസ്സില്‍ സ്നേഹം മാത്രം.. :)
വരികളില്‍ ചൊരിഞ്ഞ സ്നേഹം ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നു.... :)
ajith said…
ഓര്‍ത്തോര്‍ത്ത് സന്തോഷിയ്ക്കാന്‍...!!
ഉള്ളിലെ ദീപ്തമായ ചിന്തകൾ
--- ഇഷ്ടമായി ----
വരികളേക്കാൾ കൂടുതൽ ആ നന്മയുള്ള മനസ്സ് !
അതാണ്‌ വരികളിൽ.
:D
(നമ്മളെ ടാഗാത്തോണ്ട് കമെന്റെണ്ടാന്നു കരുതീതാ പോട്ടെ പെങ്ങളല്ലേ :P )
കവിത വിലയിരുത്തുന്നില്ല.
വിഡ്ഢിമാൻ പറഞ്ഞതിൽ കാര്യമുണ്ടോ എന്ന് കൂടി പരിശോധിക്കണേ :D
Cv Thankappan said…
സൌഹൃദത്തിനെന്തു സുഗന്ധം!!!
ആശംസകള്‍
വാക്കുകളില്‍ മനസ്സിലെ സ്നേഹസുഗനന്ധം
അവസാന വരികള്‍ ഭക്തിസാന്ദ്രം
ആശംസകള്‍ :)
Anonymous said…
നിക്കിഷ്ടായി ഈ കുട്ടികവിത

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....