പിന്‍വിളിയില്ലാതെ....അകന്നു നീ പോകിലുമിപ്പോള്‍
ഓര്‍മയായ്‌ എന്നില്‍ നിറഞ്ഞിടും
ഒന്നിച്ചു നാം ചിരിച്ച ചിരികളും
ഒഴുക്കിയ കണ്ണീരിന്‍ നനവും
എന്നുള്ളില്‍ മങ്ങാതെ, മായാതെ-
യെന്നുമുണ്ടാം കാലം കഴിവോളം

സ്നേഹത്തിന്‍ ആഴമളന്നതില്ല ഞാന്‍
പകരമൊരു ചിരി പോലും ചോദിച്ചുമില്ല
മൌനത്തിന്‍ കനത്ത പുതപ്പും ചൂടി നീ
കാണാമറയത്ത് പോകവേ, നിനക്കായ്
വ്യര്‍ത്ഥമായ് മാറുമൊരു പിന്‍ വിളി
പോലുമെന്നില്‍ നിന്നുയര്‍ന്നതില്ല...

ദൂരെയൊരിടത്ത് നീയെത്തുമ്പോള്‍
പുതിയ കൂട്ടരുമൊത്തു നടക്കുമ്പോള്‍
എന്നെക്കുറിച്ചു നീയോര്‍ത്തില്ലെങ്കിലും
എന്‍റെയോര്‍മകളില്‍ നീയുണര്‍ന്നിരിക്കും
നീ വിട്ടുപോയൊരെന്‍ ഹൃദയവുമെന്തിനെ-
ന്നറിയാതെ തുടിച്ചു കൊണ്ടേയിരിക്കും...

Picture courtesy: Google Images 

Comments

ASHAMSAKAL NISHECHEEEEEEE
ശ്ശൊ ...ഞാനാകെ സെന്റി ആയി ..ഇത് വേണ്ടാരുന്നു നിഷ് ചേച്ചീ ...
കാവ്യഭംഗിയുള്ള കവിത. നന്നായിരിക്കുന്നു.
ajith said…
സ്നേഹത്തിന്റെ ആഴമളക്കാതിരിക്കുക
പരാജയപ്പെട്ടേക്കാം

നല്ല കവിതയാണ് കേട്ടോ!
Cv Thankappan said…
ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന വരികളാണല്ലോ!
ആശംസകള്‍
Manoj Vellanad said…
ഓര്‍മ്മകളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ..

വിഷയവും എഴുത്തും ഒക്കെ പഴയതാ..
Aarsha Abhilash said…
ഹ്മം ഇങ്ങനെയൊക്കെ ഇടയ്ക്ക് എനിക്കും തോന്നും :(
Unknown said…
നന്നായി - സുധീര്‍
സ്നേഹവും എല്ലാരിലും പല അളവുകളില്‍ തന്നെ നിലനില്‍ക്കുന്നു.
നല്ല വരികള്‍.
ഓർമ്മകളിൽ ജീവിക്കുന്നവർ
© Mubi said…
എന്ത് വെച്ചാണ് സ്നേഹം അളക്കേണ്ടത്? അളവുകള്‍ തെറ്റിച്ച് തെറ്റിച്ച്.....

കവിത ഇഷ്ടായിട്ടോ
ഒരു പിന്‍വിളി ആവാമായിരുന്നു. ഇപ്പോള്‍ പരിതപിച്ചെട്ടെന്തു കാര്യം ?
Unknown said…
ഇഷ്ട്ടമായി ഈ വരികള്‍..
ഹൃദയത്തിൽ രക്തത്തിന് പകരം ഓർമ്മകൾ ഓടുമ്പോൾ
നൊമ്പരപ്പെടുത്തുന്ന വരികള്‍.,ഒരു പിന്‍വിളി ആവാം എന്ന് പിന്നെ ചിന്തിക്കും..പക്ഷെ അപ്പോഴേക്കും എല്ലാം ..............

കവിത ഇഷ്ടപ്പെട്ടു...
Unknown said…
എന്‍ ഹൃദയം നിലത്തുവീണിതുടഞ്ഞുവന്നാലും എരിഞ്ഞടങ്ങിയില്ലെന്‍ പ്രണയം....അല്ലെ??
അഞ്ഞടിക്കുന്ന തിരാമാലകള്ക്ക്
പോലും മായിക്കാനാകാത്ത
നോവീന്‍റെ ഓര്മകള്...
Unknown said…
aadyamayanivide, karangithirinju eathiyathanu... nannayirikkunnu, feel aakunna varikal....ee karakkathinidayil veroru hrudayathalavum kandu..itha athinte link_http://chithamanthranangal.blogspot.ae/

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....