സ്വപ്നങ്ങള്‍ !
കഴിഞ്ഞ കുറെ നാളുകളായി സ്വപ്‌നങ്ങള്‍ തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് ഹിമ പറയുന്നത്. ഒക്കെ വിചിത്രമായ സ്വപ്‌നങ്ങള്‍! പഠിച്ചിറങ്ങിയിട്ടു മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും (പേടിസ്വപ്നം പോലെ) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഈ വയസ്സ് കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി അവിടെ വീണ്ടും ചെല്ലുന്നതും തുടര്‍ന്നുണ്ടാവുന്ന ദുരനുഭവങ്ങളുമൊക്കെ അവള്‍ മൂന്നാല് മിനിട്ടു കൊണ്ട് എങ്ങനെ കണ്ടു തീര്‍ക്കുന്നു എന്നതാണ് എന്റെ സംശയം!
സ്കൂളിലെ വാര്ഷികോത്സവത്തിനു കാണികളുടെ മുന്നില്‍ വെച്ച് പ്രസംഗം മറന്നു പോയി, അതിനു ടീച്ചര്‍ വഴക്ക് പറഞ്ഞു എന്നൊക്കെയായിരുന്നു കഴിഞ്ഞയാഴ്ച്ചയിലെ സ്വപ്ന വിശേഷങ്ങള്‍! എന്തായാലും പുരോഗതിയുണ്ട് - സ്കൂളില്‍ നിന്നും കോളേജില്‍ എത്തിയല്ലോ - അധികം വൈകാതെ റിട്ടയര്‍മെന്റ് ജീവിതവും അവളെ സ്വപ്നമായി വന്ന് പേടിപ്പിച്ചേക്കാം. അതിനു മുന്പ് ഈ സ്വപ്നങ്ങള്‍ക്ക് ഒരറുതി വന്നെങ്കില്‍ രക്ഷപ്പെട്ടു!
ഒന്നാലോചിച്ചാല്‍ സ്വപ്നം കാണുന്നത് തന്നെ ഒരു വലിയ കഴിവാണെന്ന് തോന്നുന്നു. ഹിമയുടെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിരുന്നപ്പോള്‍ അറിയാതെ ലീന ചേച്ചിയെ ഓര്‍ത്തുപോയി... ചെറുപ്പത്തില്‍ ലീനചേച്ചിയുടെ സ്വപ്ന വിവരണം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നതിനു കണക്കില്ല. ആവശ്യമുള്ള സ്വപ്നങ്ങള്‍ മാത്രം കാണാനുള്ള ഒരു അപൂര്‍വ കഴിവ് ചേച്ചിക്കുണ്ടായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങളില്‍ എപ്പോഴും ചേച്ചി ആഗ്രഹിക്കുന്നവര്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ...
"മരിച്ചു പോയ ഒരമ്മാവന്‍, മുത്തശ്ശി, അയല്‍ക്കാരന്‍ ശങ്കുണ്ണി നായര്‍, ചെറുപ്പത്തിലെ കൂട്ടുകാരി മീന' എന്നിങ്ങനെ ചേച്ചിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യം ചിലര്‍ക്കു മാത്രമായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങള്‍ക്ക് അതിരു തീര്‍ക്കാന്‍ മരണത്തിനു പോലും കഴിഞ്ഞിരുന്നില്ല. മരിച്ചവരോട് സംവദിക്കണമെങ്കില്‍ ചേച്ചിയുടെ സ്വപ്നത്തിലൂടെ അത് സാധിക്കും എന്നു വരെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു... ആ വിശ്വാസത്തിനറെ ബലത്തിലാണ് അകാലത്തില്‍ പിരിഞ്ഞു പോയ അമ്മയോട് എന്തിനാണ് എന്നെ തനിച്ചാക്കി പോയത് എന്ന ചോദ്യം ചോദിയ്ക്കാന്‍ ഞാന്‍ ചേച്ചിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ എന്റെ ചോദ്യത്തിന് ചേച്ചി വലിയ വില കല്പിച്ചില്ലെന്നു മാത്രമല്ല, അതോടെ തന്‍റെ സ്വപ്‌നങ്ങള്‍ എന്നോട് പങ്കുവെക്കലും നിര്‍ത്തി!
"ഓ..അത്ര വലിയ പോസാണെങ്കില്‍ എനിക്ക് കേള്‍ക്കണ്ട നിങ്ങളുടെ സ്വപ്നമൊന്നും. വലുതാവുമ്പോ ഞാനും കാണുമല്ലോ സ്വപ്നങ്ങള്‍" എന്ന് പറഞ്ഞ് ലീന ചേച്ചിയോട് പിണങ്ങി നടന്ന കാലവും ഓര്‍മയിലേക്ക് വന്നു...
പക്ഷേ, തന്റെ സ്വപ്നങ്ങള്‍ എന്നും പേടിസ്വപ്നങ്ങളായിരുന്നു - ചിതലരിച്ചു ബലം കുറഞ്ഞ വീടിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്നു വീഴുന്നതും ആ അവശിഷ്ടങ്ങളില്‍ നിന്നും ഒരു രാക്ഷസന്‍ പിടിക്കാന്‍ വരുന്നതുമൊക്കെയായിരുന്നു തന്റെ സ്വപ്ന വിശേഷം! ചിലപ്പോഴെകിലും ഉറക്കം വരല്ലേ എന്ന്‍ പ്രാര്‍ഥിച്ചു കിടന്നിട്ടുണ്ട് - അമ്മ ചൊല്ലിത്തന്നിരുന്ന അര്‍ജ്ജുന നാമങ്ങളും, ഹനുമാന്‍ മന്ത്രങ്ങളും നിഷ്ഫലമായ വേളകളില്‍ അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അമ്മയ്ക്കായി എത്ര ഉറക്കം വേണമെങ്കിലും കളയാന്‍ ഒരുക്കമായിരുന്നു...
കൌമാരകാലത്തും നിറമുള്ള സ്വപ്നങ്ങള്‍ ഒന്നും തന്നെത്തേടി വരികയുണ്ടായില്ല... പഠിക്കാനുള്ള വക സ്വയം ഉണ്ടാക്കണമെന്ന ഗതി വന്നപ്പോള്‍ കിട്ടിയ പണികളെല്ലാം ചെയ്തു - പകലന്തിയോളം അദ്ധ്വാനിച്ചു ക്ഷീണിച്ചു വന്നിട്ട് പായില്‍ വീഴുന്നതേ ഓര്‍മ്മ കാണൂ - പിന്നെ കണ്ണ് തുറക്കുന്നത് അടുത്ത ദിവസത്തെ ജോലിഭാരവും കൊണ്ടാണ്... ദു:സ്വപ്നങ്ങള്‍ കാണാതെയുറങ്ങാന്‍ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസം മാത്രമേ അന്നൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാലും ഒന്ന് രണ്ടു തവണ ആ രാക്ഷസന്‍ വീണ്ടും സ്വപ്നത്തില്‍ വരികയും ഞാന്‍ അലറിവിളിക്കുകയും ഉണ്ടായി എന്നത് മറക്കാനാവില്ല.
"നിന്റെ കരച്ചില്‍ കേട്ട് ഞാന്‍ പേടിച്ചു പോയി" എന്ന് കൂടെ താമസിച്ചിരുന്നയാള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്.
അങ്ങനെ സ്വപ്നങ്ങളെയെല്ലാം അകറ്റി നിര്‍ത്തി സമാധാനത്തോടെ കഴിയുമ്പോഴാണ് ഹിമയുടെ സ്വപ്‌നങ്ങള്‍ എന്നെ വീണ്ടും അസ്വസ്ഥതയിലേക്ക് നയിക്കുന്നത്... അവളോട് സ്വപ്നങ്ങള്‍ കാണരുതെന്ന് പറയാനാകുമോ? കണ്ട സ്വപ്‌നങ്ങള്‍ പറയാതിരിക്കാന്‍ പറയാം - പക്ഷേ, അത് പങ്കുവെക്കാന്‍ അവള്‍ക്ക് ഞാനല്ലാതെ ആരാണ്???
സ്വപ്നങ്ങള്‍ പലതിന്റെയും സൂചനകളാണ് പോലും - എന്ത് സൂചന? കഴിഞ്ഞു പോയ കാര്യങ്ങള്‍, ഇനി ഒരിക്കലും മാറ്റാന്‍ കഴിയാത്ത സംഗതികള്‍ ഒക്കെ സ്വപ്നത്തില്‍ കാണുന്നത് എന്തിന്റെ സൂചനയാവും? സ്വപ്നങ്ങള്‍ ഒന്നും കാണാത്തവരോ - അവര്‍ക്ക് ഒരു സൂചനയും വേണ്ടെന്നാണോ! സ്വപ്നവിശകലനമെന്നും പറഞ്ഞു ആളുകളെ പറ്റിക്കാനുമുണ്ട് ഒരു കൂട്ടം!
എന്തായാലും എനിക്ക് സ്വപ്നങ്ങള്‍ ഒന്നും കാണണ്ട - തുറന്ന കണ്ണുകളുമായി ഞാന്‍ കണ്ട സത്യങ്ങളാണ് എന്നെ ഇന്നിവിടെ എത്തിച്ചത് - അല്ലാതെ ഉറക്കത്തില്‍ കണ്ട വിഡ്ഢിത്തങ്ങളല്ല.. സ്വപ്നം കാണുന്നതിലല്ല, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിലാണ് കാര്യം.
എനിക്കു വേണ്ടി ഹിമ സ്വപ്നങ്ങള്‍ കണ്ടു കൊള്ളട്ടെ... അവളുടെ വിഡ്ഢിസ്വപ്‌നങ്ങള്‍ ഒരു നേരമ്പോക്കായി കണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴും മുന്‍പ് അവ മറക്കാനുള്ള കഴിവ് മാത്രം മതി എനിക്ക്...
സ്കൂളിലെ വാര്ഷികോത്സവത്തിനു കാണികളുടെ മുന്നില്‍ വെച്ച് പ്രസംഗം മറന്നു പോയി, അതിനു ടീച്ചര്‍ വഴക്ക് പറഞ്ഞു എന്നൊക്കെയായിരുന്നു കഴിഞ്ഞയാഴ്ച്ചയിലെ സ്വപ്ന വിശേഷങ്ങള്‍! എന്തായാലും പുരോഗതിയുണ്ട് - സ്കൂളില്‍ നിന്നും കോളേജില്‍ എത്തിയല്ലോ - അധികം വൈകാതെ റിട്ടയര്‍മെന്റ് ജീവിതവും അവളെ സ്വപ്നമായി വന്ന് പേടിപ്പിച്ചേക്കാം. അതിനു മുന്പ് ഈ സ്വപ്നങ്ങള്‍ക്ക് ഒരറുതി വന്നെങ്കില്‍ രക്ഷപ്പെട്ടു!
ഒന്നാലോചിച്ചാല്‍ സ്വപ്നം കാണുന്നത് തന്നെ ഒരു വലിയ കഴിവാണെന്ന് തോന്നുന്നു. ഹിമയുടെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിരുന്നപ്പോള്‍ അറിയാതെ ലീന ചേച്ചിയെ ഓര്‍ത്തുപോയി... ചെറുപ്പത്തില്‍ ലീനചേച്ചിയുടെ സ്വപ്ന വിവരണം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നതിനു കണക്കില്ല. ആവശ്യമുള്ള സ്വപ്നങ്ങള്‍ മാത്രം കാണാനുള്ള ഒരു അപൂര്‍വ കഴിവ് ചേച്ചിക്കുണ്ടായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങളില്‍ എപ്പോഴും ചേച്ചി ആഗ്രഹിക്കുന്നവര്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ...
"മരിച്ചു പോയ ഒരമ്മാവന്‍, മുത്തശ്ശി, അയല്‍ക്കാരന്‍ ശങ്കുണ്ണി നായര്‍, ചെറുപ്പത്തിലെ കൂട്ടുകാരി മീന' എന്നിങ്ങനെ ചേച്ചിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യം ചിലര്‍ക്കു മാത്രമായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങള്‍ക്ക് അതിരു തീര്‍ക്കാന്‍ മരണത്തിനു പോലും കഴിഞ്ഞിരുന്നില്ല. മരിച്ചവരോട് സംവദിക്കണമെങ്കില്‍ ചേച്ചിയുടെ സ്വപ്നത്തിലൂടെ അത് സാധിക്കും എന്നു വരെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു... ആ വിശ്വാസത്തിനറെ ബലത്തിലാണ് അകാലത്തില്‍ പിരിഞ്ഞു പോയ അമ്മയോട് എന്തിനാണ് എന്നെ തനിച്ചാക്കി പോയത് എന്ന ചോദ്യം ചോദിയ്ക്കാന്‍ ഞാന്‍ ചേച്ചിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ എന്റെ ചോദ്യത്തിന് ചേച്ചി വലിയ വില കല്പിച്ചില്ലെന്നു മാത്രമല്ല, അതോടെ തന്‍റെ സ്വപ്‌നങ്ങള്‍ എന്നോട് പങ്കുവെക്കലും നിര്‍ത്തി!
"ഓ..അത്ര വലിയ പോസാണെങ്കില്‍ എനിക്ക് കേള്‍ക്കണ്ട നിങ്ങളുടെ സ്വപ്നമൊന്നും. വലുതാവുമ്പോ ഞാനും കാണുമല്ലോ സ്വപ്നങ്ങള്‍" എന്ന് പറഞ്ഞ് ലീന ചേച്ചിയോട് പിണങ്ങി നടന്ന കാലവും ഓര്‍മയിലേക്ക് വന്നു...
![]() |
pic courtesy:google |

Comments