മതിലുകൾ പറയുന്ന കഥ -1
കഴിഞ്ഞ വർഷം അവസാനത്തിൽ ഞാൻ രണ്ടു മതിലുകൾ കാണാനിടയായി - അവയെക്കുറിച്ചു പറയാതെ വയ്യ! ആദ്യത്തേത് ഒരുപക്ഷേ എല്ലാവരും കേട്ടിരിക്കാൻ ഇടയുള്ള 'ബെർലിൻ മതിൽ' ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിയ്ക്കു ശേഷം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി-FRG) സഖ്യകക്ഷികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ ആയപ്പോൾ കിഴക്കൻ ജർമനി (ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്-GDR) എന്നറിയപ്പെട്ട പ്രവിശ്യ സോവിയറ്റ് യൂണിയന്റെ കീഴിലായി. ബർലിൻ മതിൽ - ഒരു പനോരമ (നടുവിൽ കാണുന്ന കോൺക്രീറ്റ് ഫലകങ്ങളാണ് മതിൽ) പശ്ചിമ ജർമനിയിൽ പാർലിമെന്ററി ജനാധിപത്യവുംക്യാപിറ്റലിസവും ലേബർ യൂണിയനുകളും സർക്കാരിന്റെ കൈകടത്തലുകൾ ഇല്ലാത്ത സ്വതന്ത്രപള്ളികളും (free church) ഉണ്ടായപ്പോൾ താരതമ്യേനെ ചെറുതായ കിഴക്കൻ ജർമ്മനി സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി (SED) യുടെ കീഴിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായി എന്ന് പറയാം. മതിൽ ബർലിനെ വിഭജിച്ച കഥ പറയുന്ന ഗൈഡ് ...