ചില തോന്നലുകള്‍ !


ഒരു നീണ്ട യാത്രയ്ക്കിടയിലാണിത് എഴുതുന്നത്. കുറെയധികം നാളുകളായി  ഞാന്‍ എന്റെ ആദ്യത്തെ കണ്മണി 10000  പേജ് വ്യൂ  തികയ്ക്കുന്ന ദിനവും കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് ! ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ച എനിയ്ക്കു തന്നെ അത്ഭുതമാണ്... വെറുമൊരു നേരമ്പോക്കിന് വേണ്ടി ഞാന്‍ കുത്തിക്കുറിച്ച വരികള്‍ എത്രയോ ആളുകള്‍ വായിക്കുന്നു!!! മാത്രമല്ല,  അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കി എന്നെ മുന്നേറാന്‍ പ്രേരിപ്പിയ്ക്കുന്നു... ഒരെളിയ എഴുത്തുകാരിയ്ക്ക് പ്രചോദനമാകാന്‍ ഇതില്‍ കൂടുതലായൊന്നും വേണ്ടെന്നു തോന്നുന്നു!!!

എന്നിരുന്നാലും ഒരു സംശയം മനസ്സില്‍ ഉയര്‍ന്നു വന്നു.. എന്തെ എന്റെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം ഇത്ര കുറവ്??? ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ മറ്റു ബ്ലോഗുകള്‍ വായിക്കുകയും എന്റെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ടല്ലോ !!! പിന്നെയാണ് കാര്യം പിടി കിട്ടിയത് -പേജ് വ്യു പലപ്പോഴും വെറുമൊരു പറ്റിക്കല്‍ പണിയാണ് - നമുക്ക് തന്നെ നമ്മുടെ പേജ് വ്യു-ന്റെ എണ്ണം കൂട്ടാം. അത് കൊണ്ട് തന്നെ അത് ഒരു ശരിയായ കണക്കല്ല...ഇക്കാര്യം മനസ്സിലായ ഉടനെ ഞാന്‍ എന്റെ ഐ പി അഡ്രസ്‌ ഉള്‍ക്കൊള്ളിയ്ക്കാത്ത വിധം പേജ് വ്യു സെറ്റ് ചെയ്തു. ഇപ്പോള്‍ അത് ശരിയായ കണക്കുകള്‍ കാണിയ്ക്കുന്നു എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു!

അത് കൊണ്ട് തന്നെ എന്റെ ബ്ലോഗ്‌ 10000 പേജ് വ്യു തികച്ച ദിവസം മനസ്സില്‍ ആഹ്ലാദം അലയടിച്ചു... കൂടാതെ, 60-ല്‍ പരം ആളുകള്‍ ഞാന്‍ എഴുതുന്നത്‌ വായിക്കുവാന്‍ താത്പര്യപ്പെടുന്നു താനും! ഈ അറിവ് വീണ്ടും എഴുതുവാന്‍ എനിയ്ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നു!!!

അതിലേറേ എനിയ്ക്ക് സന്തോഷം തോന്നുന്നത് എന്റെ വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയുമ്പോഴാണ്... എത്ര വൈകിയാണെങ്കിലും അവര്‍ എനിക്ക് നല്‍കുന്ന ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാന്‍ നന്ദി പ്രകടിപ്പിയ്ക്കാറുണ്ട്. മാത്രമല്ല, ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അത് ഒരു വലിയ ആവശ്യമാണെന്നും ഞാന്‍ കരുതുന്നു...

അത് പോലെ ഞാന്‍ സ്വയം നിഷ്കര്‍ഷിയ്ക്കുന്ന ഒരു കാര്യമാണ് വേറെ ബ്ലോഗ്‌ വായിച്ചാല്‍ (ഇപ്പോള്‍ വളരെ തിരക്കുകള്‍ നിറഞ്ഞ ജീവിതമാകയാല്‍ വായന വളരെ കുറവാണെന്ന് ഖേദിയ്ക്കുന്നു) അതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറയുക എന്നത്. ഇതും ഒരു കണക്കിന് പറഞ്ഞാല്‍ ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണെന്നു ഞാന്‍ കരുതുന്നു...

എന്തായാലും ബ്ലോഗിങ് ലോകത്ത് പിച്ചവെയ്ക്കുവാനുള്ള ധൈര്യം കിട്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മയുടെ ഭാഗമായതില്‍ പിന്നെ കുറെ നല്ല മലയാളം ബ്ലോഗുകളും എഴുത്തും ആസ്വദിയ്ക്കാനായി - അതൊരു മികച്ച നേട്ടമായി ഞാന്‍ കരുതുന്നു. എന്നെ പോലെയുള്ള ചിലര്‍ക്കെങ്കിലും എന്റെ ഈ കൊച്ചു കാല്‍ വെയ്പ്പ് ഒരു പ്രചോദനമായെങ്കിലോ എന്ന് കരുതിയാണ് ഇതെഴുതുന്നത്...

കഴിവുള്ള പലരും ഒരല്പം പ്രചോദനം കിട്ടാതെ മുരടിച്ചു പോകാറുണ്ട്... എന്നാല്‍ ഇത്തരം കൂട്ടായ്മകള്‍ അവര്‍ക്കൊക്കെ ഒരാശ്വാസവും പ്രചോദനവുമാണ്. അതിനാല്‍ ഇത്തരം കൂട്ടായ്മകള്‍ ഏറെ ശക്തമായി നില കൊള്ളട്ടേ എന്നും ഇനിയുമിനിയും എഴുത്തുകാര്‍ ചേര്‍ന്ന് ഈ തണല്‍ മരം ഒരു വന്‍ വൃക്ഷമായ് മാറട്ടെ എന്നും ഞാന്‍ ആശിയ്ക്കുന്നു...

എല്ലാ സഹൃദയര്‍ക്കും നന്ദി!

Comments

  1. Congrats and continue writing!

    മലയാളം ബ്ലോഗ്‌ വായിച്ചു വായിച്ചു ഞാനും തുടങ്ങി ഒരു ബ്ലോഗ്‌!

    ReplyDelete
    Replies
    1. Thanks Rose!!! നന്നായി, പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും നാം ഇനിയും മുന്നോട്ടു പോകുമാറാകട്ടെ ... ബ്ലോഗിന്‍റെ ലിങ്ക് തരൂ... സമയം കിട്ടുമ്പോള്‍ വരാമല്ലോ!

      Delete
  2. ഒരു വന്‍ വൃക്ഷമാകട്ടെ.

    ReplyDelete
  3. Replies
    1. നന്ദി! ഈ നല്ല മനസ്സിന്!

      Delete
  4. നന്മകള്‍ .. ആദ്യത്തെ കണ്മണിയെ വിശദമായി ഒന്ന് കാണാന്‍ വരുന്നുണ്ട് ട്ടോ.. സര്‍ഗയാത്ര തുടരൂ

    ReplyDelete
  5. നന്ദി... നന്മ നിറഞ്ഞ ഈ വാക്കുകള്‍ക്ക്!

    ReplyDelete
  6. വളരട്ടെ വളരട്ടെ... ഒരു വടവൃക്ഷം ആയി പോങ്ങട്ടെ... പേജ് വ്യൂ 1000000 എത്തട്ടെ... ബ്ലോഗര്‍ കൂട്ടായ്മ കൂടെ ഉണ്ടാകും... സബ്സ്ക്രൈബ് വയ ഇമെയില്‍ എന്നാ ഗാട്ജെറ്റ്‌ കൂടി ആട് ചെയ്യു. അതാകുമ്പോള്‍ ഡാഷ് ബോര്‍ഡ്‌ നോക്കാതെ തന്നെ വായിക്കാം

    ReplyDelete
    Replies
    1. നന്ദി വിഗ്നേഷ്! ആശംസകള്‍ക്കും അഭിപ്രായത്തിനും...
      ഗാട്ജെറ്റ് ഇതാ ഇപ്പൊ ചേര്‍ക്കാം... :-)

      Delete
  7. ബ്ലോഗ് എഴുത്ത് നിർത്താതെ പോക്കുക, പൊതുവൊ ഒരു കൊല്ലം കൊണ്ട് പൂട്ടിപോക്കുന്ന പല ബ്ലോഗുകളും ഞാൻ തന്നെ കണ്ടിട്ടുണ്ട്, എഴുത്ത് ഇഷ്ടപെടുന്നവർ നിർത്താതെ പോകും

    തുടരുക

    ReplyDelete
    Replies
    1. നന്ദി ഷാജു! എഴുത്ത് തുടരണമെന്ന് തന്നെയാണ് മോഹം... എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്ക് ചില വരികള്‍ കുറിയ്ക്കുന്നതും അതിനാലാണ്...

      നിങ്ങളെപ്പോലെയുള്ള സഹൃദയരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ എഴുത്ത് തുടരാതിരിയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക???

      Delete
  8. മലയാളം ബ്ലോഗേര്‍സ് ഒരു സംഭവം ആണ്......

    ചേച്ചി യെ പറ്റി കൂടുതല്‍ അറിയാന്‍ വായിക്കാന്‍.... ഉടനെ എത്തുന്നതായിരിക്കും....

    ReplyDelete
    Replies
    1. നന്ദി അഖില്‍ ! എന്റെ എളിയ ബ്ലോഗി-ലേയ്ക്ക് സുസ്വാഗതം!!! വീണ്ടും വരിക...

      Delete
  9. എല്ലാഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
    Replies
    1. വളരെ നന്ദി!!! തിരിച്ചും എല്ലാ മംഗളങ്ങളും ആശംസിയ്ക്കുന്നു!

      Delete
  10. എഴുതുക ധാരാളം. മനസ്സിലുള്ളതെന്തും. വായനക്കാര്‍ വന്നുകൊള്ളും. എല്ലാവിധ ആശംസകളും നേരുന്നു..

    ReplyDelete
    Replies
    1. നന്ദി ശ്രീക്കുട്ടന്‍ ! ഈ വാക്കുകള്‍ക്കും, പ്രോത്സാഹനത്തിനും!

      Delete
  11. ആദ്യത്തെ കണ്മണി ആംഗലേയന്‍ ആണില്ലേ, അത് നമ്മക്ക് ശേരിയവാത്തത് കൊണ്ട് തിരിച്ചു പോരുന്നു. പിന്നെ ഗ്രൂപ്പ്‌, ഞാന്‍ പോലുമറിയാതെ എന്‍റെ ബ്ലോഗില്‍ എത്ര ആള്‍ക്കാര്‍ വന്നുന്ന് അറിയാമോ. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി.
    എഴുത്ത് തുടരട്ടെ, വായനക്കാരന്‍ റെഡി.

    ReplyDelete
    Replies
    1. ശ്രീജിത്ത്‌, അത് പൂര്‍ണമായും ശരിയല്ല; അതില്‍ ഹൃദയതാളങ്ങള്‍ എന്ന ലേബല്‍ ക്ലിക്ക് ചെയ്തു നോക്കൂ... ചിലപ്പോള്‍ വല്ലതുമൊക്കെ നല്ലതെന്ന് തോന്നിയേക്കാം...
      വായനക്കരനുണ്ടാവുമ്പോഴാണല്ലോ ഒരെഴുത്തുകാരന്‍ വിജയിക്കുക! നന്ദി - നന്മ നിറഞ്ഞ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും!

      Delete
  12. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
    Replies
    1. നന്ദി,അലി! താങ്കള്‍ക്കും എല്ലാ മംഗളങ്ങളും നേരുന്നു!

      Delete
  13. ഒരു പുതിയ വായനക്കാരനായി ഞാനും ചേര്‍ന്നു ട്ടോ.
    നല്ല പോസ്റ്റുകളുമായി ഇവിടെ സജീവമാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍ !
      ഇവിടേയ്ക്ക് സ്വാഗതം! നല്ല പോസ്റ്റുകള്‍ ഒരുത്തിരിഞ്ഞു വരട്ടെ എന്ന്‍ ഞാനുമാശിയ്ക്കുന്നു!!!

      Delete
  14. എല്ലാവിധ ഭാവുകങ്ങളും ...
    വരികളിലൂടെ മനസ്സ് പകര്‍ത്തപെടട്ടേ ..
    ഹൃദയതാളങ്ങള്‍ അക്ഷരങ്ങളില്‍ നിറയട്ടെ ...
    സ്നേഹാശംസകളോടെ ....

    ReplyDelete
    Replies
    1. നന്ദി റിനി, ആശംസകള്‍ക്കും; ഈ നല്ല വാക്കുകള്‍ക്കും!

      Delete
  15. കൊള്ളാലോ.. ആശംസോൾ

    ReplyDelete

Post a comment

Popular posts from this blog

സൗഹൃദം

അദ്ധ്യാപക ദിനം !

സ്നേഹം