മയില്‍പ്പീലി
മനസ്സിന് മച്ചകത്തു നിന്നു ഞാനൊരു മഴവില്‍
വര്‍ണ്ണമേന്തും കുഞ്ഞു മയില്‍പ്പീലി തിരഞ്ഞെടുത്തു
സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്റെ
സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ...
സ്നേഹത്തിന് കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു
നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും
പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന് പൊന്‍ നിഴല്‍--
ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ...
മയില്പ്പീലിക്കണ്ണില് കാണാവതായ് ഇതുവരെ-
യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം;
സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി-
യോരാനന്ദ നൃത്തത്തിന് ചുവടു വെച്ചിടുന്നു...
ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്
മയില്പീലിക്കവിത മയില്‍പീലി പോലെ സുന്ദരം
ReplyDeleteനന്ദി അജിത്തേട്ടാ! മനസ്സില്‍ വിരിഞ്ഞ മയില്‍ പീലി വാക്കുകളില്‍ വിരിയിക്കാനായതില്‍ സന്തോഷം!
Deleteസ്വയമറിയാതെ മയൂര നൃത്തമാടിയെങ്കിൽ ,
ReplyDeleteഎത്ര ആനന്ദ ലബ്ധി സാധിച്ചിരിക്കണം..ഹോ...
ആസ്വാദിക്കു...മയിൽപ്പീലികൾ ഇനിയും വിടർന്നുലയട്ടെ..!
നന്ദി ടീച്ചര്‍! ... ചില മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുമ്പോള്‍ നാമറിയാതെ തന്നെ മനസ്സ് നൃത്തമാടും...
Deleteമയിലാട്ടം, മനോഹരമായിട്ടുണ്ട് വരികള്‍..
ReplyDeleteനന്ദി കാത്തി! വരികളുടെ മനോഹാരിത വായനക്കാരന്റെ മനസ്സിന്റെ പ്രതിഫലനവുമാവാം...
Deleteപ്രിയ സുഹൃത്തെ കവിത ഇഷ്ടമായി. ഭംഗിയുള്ള വരികള്‍
ReplyDeleteനന്ദി ഗിരീഷ്!! കവിത ഇഷ്ടമായതില്‍ സന്തോഷിക്കുന്നു...
Deleteസുന്ദരമായൊരു മയില്‍ പീലി പോലെ ....
ReplyDeleteനന്ദി റൈനി ഡ്രീംസ്!! മയില്‍ പീലി എന്നും സുന്ദരമല്ലേ???
Deleteമയില്പ്പീലിക്കണ്ണില് കാണാവതായ് ഇതുവരെ-
ReplyDeleteയറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം
കൊള്ളാം നല്ല വരികൾ
നന്ദി ഷാജി, വരികള്‍ ഇഷ്ടമായെന്നറിഞ്ഞ് സന്തോഷിക്കുന്നു...
Deleteസ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി-
ReplyDeleteയോരാനന്ദ നൃത്തത്തിന് ചുവടു വെച്ചിടുന്നു...
മനോഹരമായ വരികൾ നിഷേച്ചി... കവിതയായത് കൊണ്ട് കൂടുതൽ അഭിപ്രായത്തിന് അശക്തൻ
നന്ദി മൊഹി! അതൊന്നും സാരമില്ലന്നേ; അഭിപ്രായങ്ങള്‍ പോരട്ടെ!!!
Delete