നമ്മള്‍
നീയൊന്നു ചിരിച്ചാലെന്‍
മനസ്സിലും നിറയുന്നു മോദം;
നിന്നാര്‍ത്തികളെന്നിലും
നിറപ്പൂ വേദന തന്‍ മുള്ളുകള്‍ ...
ജന്മം കൊണ്ടു നീയെനിക്കന്യ-
നെന്നാകിലും, കര്‍മ്മം കൊണ്ടു
നീയെന്‍ സോദരനായ് മാറിയ-
തെന്നെന്നു ഞാനറിഞ്ഞീല...
ആത്മ ബന്ധത്തിന്‍ തീച്ചൂളയില്‍
വെന്തുറച്ച സ്നേഹമാമിഷ്ടിക
കൊണ്ടു നമ്മള്‍ പടുതുയര്‍ത്തീ
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ സാമ്രാജ്യം
ഭൂമിയിലൊരു സ്പന്ദനം ബാക്കി-
യുണ്ടാകും കാലമതു വരേയ്ക്കും
നമ്മുടെ സാഹോദര്യത്തിന്‍ മാനങ്ങള്‍
തിളങ്ങി നില്‍ക്കട്ടേ അവനീ തലത്തില്‍
പുതു തലമുറയീ അതുല്യ സ്നേഹത്തിന്‍
അലയടികളാല്‍ മുഖരിതമായിടട്ടെ;
സ്നേഹമാണഖിലസാരമൂഴിയിലെ-
ന്നൊരിക്കല്‍ കൂടി മാലോകരോതിടട്ടെ!!!
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്
Comments
നല്ല ചിന്തകള്‍
ആശംസകള്‍
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
സ്കൂളിലെ പ്രതിജ്ഞ ഓര്‍മ്മ വന്നു കേട്ടോ ഇത് വായിച്ചപ്പോള്‍
വരികള്‍ക്ക് കുറച്ചുകൂടെ ഒഴുക്കാവാമായിരുന്നു.
മനസ്സില്‍ തട്ടുന്ന വരികള്‍..,.. ആശംസകള്‍ നിഷാ