വ്യാഴവട്ടംഞാനില്‍ നിന്നും നമ്മളിലേക്ക് നടന്നടുത്ത കാലം,
സ്വപങ്ങള്‍ക്കനേകം ചിറകുകള്‍ മുളച്ച കാലം
ഹൃദയം തുടിക്കുന്നത് നിനക്കു മാത്രമായ കാലം
എന്നില്‍ നീയും നിന്നില്‍ ഞാനുമായ കാലം

സ്നേഹത്തിന്‍ ഭാവങ്ങള്‍ തൊട്ടറിഞ്ഞ കാലം
വിരഹത്തിന്‍ മുള്ളുകള്‍ പതിഞ്ഞ കാലം
അമ്മതന്‍ ഉള്ളം പൊള്ളുമെന്നറിഞ്ഞ കാലം
പിള്ള തന്‍ ചിരിയില്‍ മതി മറന്ന കാലം

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാത്ത കാലം
ചിന്തകളെല്ലാമൊന്നായ് ശക്തിയാര്‍ജ്ജിച്ച കാലം
സമയരഥചക്രങ്ങള്‍ അതിവേഗമുരുണ്ട കാലം
വെള്ളിയിഴകളും ചുളിവുകളും പതിഞ്ഞ കാലം

മധുരമാം ഓര്‍മ്മകള്‍ സമ്മാനിച്ചതും ഈ കാലം
മരണമാം സത്യത്തെ തുറന്നു കാട്ടിയതുമീ കാലം
നീറുമെന്‍ മനസ്സിന് കൂട്ടായ് നീ മാറിയതുമീ കാലം
പറയാതെ പറഞ്ഞതും, കൈമാറിയതുമീ കാലം

എന്റെ കരളില്‍ നീയലിഞ്ഞു ചേര്‍ന്ന കാലം
നീയില്ലാതെ ഞാനില്ലെന്നതറിഞ്ഞ കാലം...
ലോകം പറയുന്നു ഒരു വ്യാഴവട്ടമാണീ കാലം
ഞാന്‍ പറയുന്നുവെന്‍ മുഴു ജീവിതമാണീ കാലം...

Comments

 1. നല്ല പാതിക്കുള്ള മധുര സമ്മാനം.... (Y)
  വിവാഹ വാര്‍ഷികാശംസകള്‍, പ്രാര്‍ത്ഥനകള്‍ ...! :)

  ReplyDelete
 2. ആശംസകള്‍ ......കാലം അത് ജീവിതത്തില്‍ പല മാറ്റങ്ങള്‍ ഉണ്ടാക്കും

  ReplyDelete
 3. നന്നായിരിക്കുന്നു ഓര്‍മ്മകളെ താലോലിക്കും വരികള്‍.
  ആശംസകള്‍

  ReplyDelete
 4. ആ ...അതൊരുക്കാലം. ആശംസകള്‍

  ReplyDelete
 5. ആശംസയായി തരാന്‍ സഫലമീ യാത്രയിലെ വരികള്‍ മാത്രം
  "ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
  ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
  ആതിരയെത്തും കടന്നുപോമീ വഴി!
  നാമീ ജനലിലൂടെരിരേല്‍ക്കും….
  ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
  തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
  അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ…

  നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം…
  വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ…..
  പഴയൊരു മന്ത്രം സ്മരിക്കാം
  അന്യോന്യമൂന്നു വടികളായ് നില്‍ക്കാം…
  ഹാ സഫലമീ യാത്ര…"

  ReplyDelete
 6. കാലമേ നിന്റെ ചിറകിലേറി ഞാനും ........ നല്ല വരികൾ ആശംസകളോടെ ഒരു കുഞ്ഞു മയിൽപീലി

  ReplyDelete
 7. ആശംസകള്‍ !!

  ReplyDelete
 8. സമ്മിശ്ര പ്രതികരണം

  ReplyDelete
 9. ii kalavum varum kalavum varum janmavum nilanilakkte ii sneham

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

അദ്ധ്യാപക ദിനം !

ഔഷ്‌വിറ്റ്സിലേയ്ക്ക്