ആത്മ ബന്ധങ്ങള്‍
പരസ്പരം കാണാത്ത ആളുകള്‍ തമ്മില്‍ പോലും ഒരു ഹൃദയബന്ധം തോന്നുക, ദിനേനയുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍ (ചിലപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചയും മിക്കപ്പോഴും തമാശകളും ഇടയ്ക്കൊക്കെ അടികൂടലുമൊക്കെയായി) പതുക്കെപ്പതുക്കെ നിര്‍വചിക്കാനാവാത്ത ഒരു ആത്മബന്ധത്തിലേയ്ക്ക് നയിക്കുക - ഇതൊന്നും എല്ലായിടത്തും സംഭവിക്കുന്നതല്ല എന്നെനിക്ക് തോന്നുന്നു.
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അതെന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന്. ഒരുപാട് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിച്ചാസ്വദിക്കാനും എന്‍റെ എഴുത്തിന് അല്പം കൂടി ഗൌരവം കൊണ്ടുവരാനും ഒക്കെ ഈ ഗ്രൂപ്പാണ് കാരണം. പിന്നീടെപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്തെത്തി. ഇ-മഷി, വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവമായി തന്നെ പോയിക്കൊണ്ടിരുന്നു. അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നുമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയിലായി. എഴുതാനും വായിക്കാനുമല്ലാതെ ലൈക്കാനും ഷെയറാനും ആളുകള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബ്ലോഗിലെ എഴുത്തുകള്‍ എഫ് ബിയിലേക്ക് പറിച്ചു നടപ്പെട്ടു. ഗ്രൂപ്പ് നിര്‍ജ്ജീവമായി തുടങ്ങി. ചര്‍ച്ചകളും തമാശകളും വഴക്കുകളും പഴംകഥകളായി മാറി. ഓരോ മണിക്കൂറിലും ഗ്രൂപ്പിലെത്തിനോക്കിയിരുന്ന ഞാന്‍ പതുക്കെപ്പതുക്കെ വല്ലപ്പോഴും മാത്രം ഇവിടെ വരുന്നു എന്ന സ്ഥിതിയായി - മാറിയ ജീവിത സാഹചര്യങ്ങളും ഒരു കാരണമായി എന്നത് വിസ്മരിക്കുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു പോലും ഇ-മഷിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അവസ്ഥയില്‍ നിന്നും അതിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരാളായി മാറി...
എന്നിരുന്നാലും പൂര്‍വാധികം ശക്തിയോടെ എന്നോടൊപ്പം ഒന്നുണ്ടായിരുന്നു - ഇവിടെ നിന്നും കിട്ടിയ ബന്ധങ്ങള്‍. പേരിനപ്പുറം ഒന്നുമറിയാതിരുന്ന ആളുകളില്‍ നിന്നും അവര്‍ക്ക് ഞാന്‍ 'ചേച്ചി'യും അനിയത്തിയും ഒക്കെയായി മാറി. സ്നേഹം വാരിതന്ന അനിയന്മാര്‍, അറിവിലും പ്രായത്തിലും മുതിര്‍ന്നവരില്‍ നിന്നു ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഏത് തിരക്കിനിടയിലും ഒരാവശ്യമുണ്ടായാല്‍ പരസ്പരം വിളിക്കാനും സഹായിക്കാനും മനസ്സുള്ളവര്‍. ഇതൊക്കെ ഇവിടെ നിന്ന് കിട്ടിയ പോലെ വേറെ ഒരിടത്തും കിടിയിട്ടില്ല - ഇനി കിട്ടുകയും ഇല്ല.
ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരപകടം പറ്റിപ്പോള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഓടിയെത്തിയ കൂട്ടുകാരുടെ സ്നേഹം തന്നെ. ഉട്ടോയ്ക്കുണ്ടായ അപകടത്തെക്കുറിച്ച് സംഗീത് (വിനായകന്‍) അറിയിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ പ്രാര്‍ത്ഥനയായിരുന്നു. ഗ്രൂപ്പില്‍ പ്രവീണും മഹേഷും റഫീക്കുമൊക്കെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു. ഞാന്‍ മെസ്സേജ് അയക്കുന്നതിനു മുന്‍പ് തന്നെ എന്നും ഉട്ടോയുടെ വിവരങ്ങള്‍ സംഗീത് (കുന്നിന്മേല്‍) തന്നു കൊണ്ടേയിരുന്നു. അവര്‍ക്കൊക്കെ ഉട്ടോ അടുത്ത സുഹൃത്തായിരുന്നുവെങ്കില്‍ എനിക്ക് ഒരിക്കല്‍ മാത്രം നേരിട്ടു കണ്ടിട്ടുള്ള, ഏറെ പ്രതിഭാധനനായ ഒരു കലാകാരനും ഫോട്ടോഗ്രാഫറുമായ ഒരനിയനായിരുന്നു. തുഞ്ചന്‍ പറമ്പ് മീറ്റില്‍ കണ്ടു പരിചയപ്പെട്ട ഏതാനും മണിക്കൂറുകള്‍ എന്റെയുള്ളില്‍ സദാ ചിരിക്കുന്ന ഒരു മുഖം മങ്ങാതെ നിറച്ചു വച്ചു.
അത്യധികം വേദനാജനകമായ ഒരു ഘട്ടത്തിലാണ് ഉട്ടോയിപ്പോള്‍ - എന്നാല്‍ മാനസികമായും ശാരീരികമായും തളര്‍ന്ന ഈ അവസ്ഥയിലും താങ്ങായി കൂട്ടുകാര്‍ ഉണ്ട്. സൌഹൃദമെന്നാല്‍ അടിച്ചു പൊളിച്ചു കറങ്ങി നടക്കുകയല്ല, കൂട്ടത്തിലൊരാള്‍ തളര്‍ന്നു പോകുമ്പോള്‍ താങ്ങായും തണലായും കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്ത എന്റെ അനിയന്മാരെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ പ്രതീക്ഷ നല്‍കുന്നു. നിങ്ങളുടെയൊപ്പം ഈ ഗ്രൂപ്പിന്‍റെ ഒരു ഭാഗമായത് എന്‍റെയും ഭാഗ്യം തന്നെ.
ഇവിടെ വച്ചു പരിചയപ്പെട്ട് നല്ല സുഹൃത്തുക്കളായി മാറിയ ഒത്തിരി പേരുണ്ടിവിടെ. അതു പോലെ തന്നെ പരസ്പരം സഹായിക്കുന്ന ഒരുപാട് പേരും ഇവിടെയുണ്ട്. അവരെല്ലാം നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. പരസ്പരം കടിച്ചു കീറാനൊരു കാരണം കിട്ടാന്‍ കാത്തു നില്‍ക്കുന്ന പുറം ലോകത്തിന് നിങ്ങള്‍ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാതൃകയാവട്ടെ എന്നാശിക്കുന്നു.

Comments
Blog : ormmachinthukal.blogspot.com