Posts

Showing posts from 2025

ബസ്സ് യാത്ര!

Image
രംഗം ഒന്ന്:  നാൽപത്-നാൽപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അതിവേഗം പട്ടണമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമപ്രദേശത്തിലെ ബസ് സ്റ്റോപ്പ്. വരേണ്ട സമയമായിട്ടും എത്താത്ത ബസ്സിനേയും കാത്ത് അക്ഷമാരായ ഒരു കൂട്ടം യാത്രക്കാർ. മിക്കവരും സ്ഥിരമായി ആ സമയത്ത് ആ ബസ്സിൽ പോകുന്നവരാണ്. മുതിർന്നവർ എല്ലാവരും തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ്. ഒരുപറ്റം കുട്ടികൾ സ്കൂളിലേക്കും. അതിനിടയിൽ ഒന്നോ രണ്ടോ യാത്രക്കാർ മറ്റാവശ്യങ്ങൾക്കായി തൊട്ടടുത്ത പട്ടണത്തിലേക്കോ അതോ അല്പമകലെയുള്ള നഗരത്തിലേക്കോ പോവുകയാവും.  ബസ്സ് കാത്തു നിൽക്കുന്ന ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈർഘ്യം.. അപ്പോഴതാ ദൂരെ നിന്നും ഒരു ബസ്സ് വരുന്നതിന്റെ ശബ്ദം കേൾക്കാം. അവിടെയവിടെയായി പതുങ്ങി നിന്നിരുന്ന യാത്രക്കാരെല്ലാം ജാഗരൂകരായി ബസ്സിൽ കേറാൻ തയ്യാറായി നിലക്കും. ബസ്സ് കുറച്ചപ്പുറത്ത് എത്തുമ്പോഴേക്കും മനസ്സിലാവും അത് അവർക്കുള്ള ബസ്സിനു പിന്നിൽ വരാറുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ആണെന്ന്. അതാണെങ്കിൽ ഈ സ്റ്റോപ്പിൽ നിറത്തുകയുമില്ല. നിരാശയുടെ ഒരു കൂട്ട നിശ്വാസം ബസ്സ് സ്റ്റോപ്പിൽ നിന്നുയരും.  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ശരവേഗത്തിൽ സ്റ്റോ...

ഓർമ്മകൾ ഉണർത്തിയ സംഗീതാർച്ചന!

Image
pic courtesy: Dr Nithin Unnikrishnan കഴിഞ്ഞ ദിവസം ലിവർപ്പൂൾ മലയാളി ഹിന്ദു സമാജം നടത്തി വരുന്ന മാസം തോറുമുള്ള ഭജനയിൽ പങ്കെടുത്തപ്പോൾ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. നാട്ടിലെ അമ്പലവും അവിടുത്തെ ഭജനകളും ഒക്കെ മനസ്സിലങ്ങനെ നിറഞ്ഞു വന്നു. പല ഓർമ്മകളും മങ്ങിത്തുടങ്ങിയെങ്കിലും ഓർത്തെടുക്കാൻ ശ്രമിച്ചാൽ അവ നിറപ്പകിട്ടോടെ തെളിഞ്ഞു വരുന്നുണ്ട്...  അന്നൊക്കെ മാസത്തിലൊരിക്കലെങ്കിലും അമ്പലത്തിൽ ഭജനയുണ്ടാവും.  സ്ത്രീകളാണ് പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും. ഞങ്ങളെപ്പോലെ ചില കുട്ടികളും കൂട്ടത്തിലുണ്ടാവും. ഭജന പുസ്തകത്തിൽ നോക്കി പാടിത്തുടങ്ങി പിന്നെ അതില്ലാതെയും കൂട്ടത്തിൽ പാടാമെന്ന നിലയിൽ എത്തി. കുഴിതാളവും ഗഞ്ചിറയും ഓരോ പാട്ടിനും മിഴിവ് കൂട്ടിയിരുന്നു. അവയെല്ലാം വായിക്കാൻ പ്രാഗൽഭിമുള്ളവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.   പക്ഷേ സ്കൂൾ കാലം കഴിഞ്ഞ ശേഷം ഭജനകൾ വല്ലപ്പോഴും വീണു കിട്ടുന്ന സൌഭാഗ്യങ്ങളായി. കാലം കഴിയവേ അത് ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തന്നെ പറയാം.  അതിനൊരു മാറ്റം വന്നത് LMHS -ൽ ചേർന്നതിനു ശേഷമാണ്. എല്ലാ മാസവുമുള്ള ഭജന ഭക്തിയുടെയും പ്രത്യേക പ്രാർത്ഥനകളുടേയു...