Posts

Showing posts with the label പലവക

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു

യാത്ര

Image
ഏറെ നാൾ പൂട്ടിയിട്ടയെൻ കിളിവാതിലിൻ മറയൊന്നു നീക്കിയെത്തിനോക്കി ഞാൻ; കണ്ടു മാറാലമൂടിയതിന്നിടയി- ലൂടെയൊരു വിശാലമായാ- മാനത്തിൻ നീലക്കീറങ്ങനെ; കേൾപ്പായെൻ കാതുകളിൽ പക്ഷിച്ചിലപ്പുകളായിരങ്ങൾ മങ്ങിയ കണ്ണുകൾ വെളിച്ച- ത്തിൻ പൊരുൾ തേടിയുഴറവേ അറിഞ്ഞു ഞാനെൻ ജാലകപ്പുറ- ത്തുണ്ടൊരു മായാലോകമെന്നും... അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു- മൊരു സംവത്സരം കൊഴിഞ്ഞു പോയ് മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല; ഇന്നിതു കേൾക്കുമ്പോഴാനന്ദ ലഹരിയിൽ ഞാനലിവൂ ... കൺ തുറന്നപ്പോൾ കാണായെൻ  ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും  ഹരിതാഭയങ്ങനെ കൺകുളുർക്കെ... ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...  

സ്വപ്നങ്ങള്‍ !

Image
കഴിഞ്ഞ കുറെ നാളുകളായി സ്വപ്‌നങ്ങള്‍ തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് ഹിമ പറയുന്നത്. ഒക്കെ വിചിത്രമായ സ്വപ്‌നങ്ങള്‍! പഠിച്ചിറങ്ങിയിട്ടു മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും (പേടിസ്വപ്നം പോലെ) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഈ വയസ്സ് കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി അവിടെ വീണ്ടും ചെല്ലുന്നതും തുടര്‍ന്നുണ്ടാവുന്ന ദുരനുഭവങ്ങളുമൊക്കെ അവള്‍ മൂന്നാല് മിനിട്ടു കൊണ്ട് എങ്ങനെ കണ്ടു തീര്‍ക്കുന്നു എന്നതാണ് എന്റെ സംശയം! സ്കൂളിലെ വാര്ഷികോത്സവത്തിനു കാണികളുടെ മുന്നില്‍ വെച്ച് പ്രസംഗം മറന്നു പോയി, അതിനു ടീച്ചര്‍ വഴക്ക് പറഞ്ഞു എന്നൊക്കെയായിരുന്നു കഴിഞ്ഞയാഴ്ച്ചയിലെ സ്വപ്ന വിശേഷങ്ങള്‍! എന്തായാലും പുരോഗതിയുണ്ട് - സ്കൂളില്‍ നിന്നും കോളേജില്‍ എത്തിയല്ലോ - അധികം വൈകാതെ റിട്ടയര്‍മെന്റ് ജീവിതവും അവളെ സ്വപ്നമായി വന്ന് പേടിപ്പിച്ചേക്കാം. അതിനു മുന്പ് ഈ സ്വപ്നങ്ങള്‍ക്ക് ഒരറുതി വന്നെങ്കില്‍ രക്ഷപ്പെട്ടു! ഒന്നാലോചിച്ചാല്‍ സ്വപ്നം കാണുന്നത് തന്നെ ഒരു വലിയ കഴിവാണെന്ന് തോന്നുന്നു. ഹിമയുടെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിരുന്നപ്പോള്‍ അറിയാതെ ലീന ചേച്ചിയെ ഓര്‍ത്തുപോയി... ചെറുപ്പത്തില്‍ ലീനചേച്ചിയുടെ സ്വപ്ന

പുതു ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Image
ഇക്കഴിഞ്ഞ ദിവസം എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (നിങ്ങള്‍ അത് വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം). അത് വായിച്ച ചിലര്‍ ഇങ്ങനെയൊരെണ്ണം മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്നൊരഭിപ്രായം എന്നോട് പറയുകയുണ്ടായി. ഒരിക്കല്‍ എഴുതിയ കാര്യം തന്നെ വീണ്ടും എഴുതണമല്ലോ എന്നാലോചിച്ചപ്പോള്‍ മടിയായി; പിന്നെ തിരക്കുകളെല്ലാം ഒഴിഞ്ഞ്, വെറുതെയിരിക്കുമ്പോള്‍ തോന്നി, അല്ല, അത് മലയാളത്തിലും എഴുതണം. ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്ന പോസ്റ്റുകള്‍ ഞാന്‍ മലയാളത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ലീഷില്‍ ധാരാളം ഉണ്ട് താനും... ഈ ചിന്ത ശക്തമായതോടെ മടി എവിടെയെന്നറിയാതെ പോയൊളിച്ചു. ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമാവുമെങ്കില്‍ എന്തിന് മടിക്കണം??? ഇത്തരം ചിന്തകള്‍ ശക്തമായതോടെ ഈ പോസ്റ്റ്‌ പിറവി കൊണ്ടു. ആമുഖമായി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം. ഈ പോസ്റ്റിന്‍റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അറിയില്ല. പക്ഷേ, ബ്ലോഗിങ്ങ് ലോകത്ത് പലപ്പോഴും കേള്‍ക്കുന്ന പരാതിയാണ് 'ആരും