മയില്‍പ്പീലി
 
      മനസ്സിന് മച്ചകത്തു നിന്നു ഞാനൊരു മഴവില്‍   വര്‍ണ്ണമേന്തും കുഞ്ഞു  മയില്‍പ്പീലി തിരഞ്ഞെടുത്തു   സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്റെ   സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ...     സ്നേഹത്തിന് കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു   നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും   പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന് പൊന്‍ നിഴല്‍--   ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ...     മയില്പ്പീലിക്കണ്ണില് കാണാവതായ് ഇതുവരെ-   യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം;   സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി-   യോരാനന്ദ നൃത്തത്തിന് ചുവടു വെച്ചിടുന്നു...     ചിത്രത്തിനു  കടപ്പാട് - ഗൂഗിള്‍  ഇമേജ്   
 
 
 
 
 
