കര്‍മയോഗി
ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും മായാതെ നില്ക്കും. അവരെ ഒരു പക്ഷെ നാം വളരെ അടുത്തറിയില്ലെങ്കില്‍ പോലും അത്തരം വ്യക്തിത്വങ്ങള്‍ നാമറിയാതെത്തന്നെ നമ്മെ സ്വാധീനിക്കും. അത്തരം ഒരു മഹത് വ്യക്തിയായിരുന്നു ശ്രീ എം. സി. നമ്പൂതിരിപ്പാട്. അദ്ദേഹത്തെ അറിയാത്ത തൃശൂര്ക്കാര് കുറവാകും. പല പല മേഖലകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള , ' എം സി ' എന്ന് എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന മൂത്തിരിങ്ങോട്ട് ചിത്രഭാനു നമ്പൂതിരിപ്പാട് , കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പലരുടെയും മനസ്സില്‍ നിറ സാന്നിദ്ധ്യമായി ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു. എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2 നു പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് സംസ്കൃതത്തിലും സാമവേദത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. വിഖ്യാതമായ ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തർജ്ജനമായിരുന്നു അമ്മ. ഒറ്റപ്പ