Posts

അവനെ തേടി...

Image
എനിക്ക് പങ്കെടുക്കാനുള്ള ചടങ്ങ് അവന്റെ നാട്ടിലാണ് എന്നറിഞ്ഞതു മുതല്‍ ഒരു വെപ്രാളമായിരുന്നു മനസ്സില്‍ . 'പോകണോ വേണ്ടയോ' എന്ന ചോദ്യം ഒരു നൂറു തവണയെങ്കിലും തിരിച്ചും മറിച്ചും എന്നോട് തന്നെ ചോദിച്ചു. ഒടുവില്‍ ഉത്തരം കിട്ടാഞ്ഞപ്പോള്‍ കാന്തന്റെ അഭിപ്രായം തേടി - 'പോവുക തന്നെ വേണം' എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ മനസ്സ് തുടിച്ചത് സന്തോഷം കൊണ്ടായിരുന്നുവോ? ആവാം... പോകാം എന്ന്‍ തീരുമാനിച്ചത് പോകേണ്ടുന്നതിന്റെ തലേ ദിവസം മാത്രമാണ്. അതിനാല്‍ കുറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം വേഗം ചെയ്തു തീര്‍ക്കുമ്പോഴും മനസ്സില്‍ ഒരുപാട് വികാരങ്ങള്‍ മിന്നി മറയുകയായിരുന്നു... അവനെ കാണാന്‍ പോകണോ? കാണാന്‍ പറ്റുമോ? അതോ ചടങ്ങില്‍ പങ്കെടുത്ത് ഒന്നും മിണ്ടാതെ തിരിച്ചു പോന്നാല്‍ മതിയോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പടാപടാന്ന് മിടിക്കുന്ന നെഞ്ചിനെ ശാന്തമാക്കാന്‍ കഴിഞ്ഞതേയില്ല... രാത്രി ഉറക്കം വരാതെ കിടക്കുമ്പോഴും ഓര്‍മ്മകള്‍ അവനില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓര്‍മയില്ല. എന്നാലും ഒരു ക

ഒരു കുത്ത് പഠിപ്പിച്ച പാഠം!

Image
പണ്ടൊരിക്കല്‍ , സ്കൂളില്‍ പഠിക്കുമ്പോഴാണോ അതോ കോളേജില്‍ വെച്ചാണോ എന്നോര്‍മയില്ല, ഒരു പേഴ്സണാലിറ്റി ഡിവലപ്മെന്റ്റ് ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ ഇന്സ്ട്രക്റ്റര്‍ ഒരു വലിയ, വെളുത്ത ചാര്‍ട്ട് പേപ്പര്‍ കൊണ്ടു വന്നു, ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു. എന്നിട്ട് ചോദിച്ചു: "കുട്ടികളെ നിങ്ങള്‍ എന്താണ് കാണുന്നത്?" ഞങ്ങള്‍ സസൂക്ഷ്മം നോക്കി - അതാ ആ പേപ്പറില്‍ ഒരു വശത്ത് ഒരു കറുത്ത കുത്ത്! അത്ര വലുതല്ലാത്ത, എന്നാല്‍ വളരെയെളുപ്പം ആരുടേയും കണ്ണില്‍ പെടുന്ന ഒരു കറുത്ത കുത്ത്! എന്തോ വലിയ കാര്യം ഉണ്ടാവുമെന്ന് കരുതി ആ പേപ്പറില്‍ നോക്കിയ ഞങ്ങളുടെ കണ്‍മുന്നില്‍ ഈ ഒരു കറുത്ത കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലുള്ളവരെല്ലാം പറഞ്ഞു - "ഞങ്ങള്‍ ഒരു കറുത്ത കുത്ത് കാണുന്നു" എന്ന്‍! "അതല്ലാതെ നിങ്ങള്‍ വേറൊന്നും കാണുന്നില്ലേ?" അദ്ദേഹം ചോദിച്ചു. ഇനിയും എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി ഞങ്ങള്‍ ആ പേപ്പര്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി, എന്നിട്ടു പറഞ്ഞു: "ഇല്ലാ, വേറെ ഒന്നും ഞങ്ങള്‍ കാണുന്നില്ല" അത് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച

പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റു വീഴുമ്പോള്‍

Image
പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ സത്യത്തില്‍ എനിക്കദ്ഭുതമൊന്നും തോന്നിയില്ല. നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരുതരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. പത്രമെടുത്താല്‍ കാണാവുന്നത് അഴിമതിയുടേയും, തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല, അതി ഭീകരമായ മനുഷ്യ മനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്. പലപ്പോഴും അവയെല്ലാം ഒന്നോടിച്ചു നോക്കുകയല്ലാതെ വായിക്കുവാന്‍ മുതിരാറില്ല. ഒരു ദിവസം തുടങ്ങുന്നത് തന്നെ കലുഷിതമായ മനസ്സോടെയാവണ്ടല്ലോ! ഇന്നിപ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ വായിക്കാനിടയായി. സാമാന്യം നല്ല നിലയില്‍ ജീവിച്ച, എന്നാലിപ്പോള്‍ ഒരല്പം സമാധാനത്തോടെ ശേഷകാലം ജീവിച്ചു തീര്‍ക്കാനായി അനുയോജ്യമായ ഒരു വൃദ്ധസദനം അന്വേഷിച്ചു നടക്കുന്ന വൃദ്ധ ദമ്പതിമാരുടെ അനുഭവമാണ് അതില്‍ പ്രതിപ്രാദിച്ചിരിക്കുന്നത്.   (ഇവിടെ ക്ലിക്കിയാല്‍ ആ കഥ നിങ്ങള്‍ക്കും വായിക്കാം) . വായിച്ചപ്പോള്‍ ആദ്യം തോന്നിയത്, ഇങ്ങനെ എത്ര പേര്‍ കാണും - ഞാന്‍ എന്ത് ചെയ്യാനാ എന്ന സങ്കുചിതമായ ചിന്ത തന്നെ! എന്നാല്‍ അല്പം കഴിഞ്ഞി

ബ്ലോഗിങ്ങ് ചിന്തകള്‍

Image
പണ്ട് (അത്ര പണ്ടൊന്നുമല്ല കേട്ടോ!) ഏതൊരു ബ്ലൊഗ്ഗറേയും പോലെ ഞാനും ഇടയ്ക്കൊക്കെ എന്റെ ബ്ലോഗിലെ ഫോളോവേര്സിന്റെ എണ്ണവും സന്ദര്‍ശകരുടെ എണ്ണവും നോക്കി നിര്‍വൃതിയടയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഖ്യകള്‍ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം മുന്‍പത്തേക്കാള്‍ വളരെക്കുറവാണ് എന്ന്‍ മാത്രം! കാരണം വേറെ ഒന്നുമല്ല - കണക്കുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നത് തന്നെ! എന്നാല്‍ ഇന്നിപ്പോള്‍ എന്നെ ചിന്തിപ്പിച്ച വിഷയം വേറെ ഒന്നാണ് - യാദൃച്ഛികമായി ഇന്നൊരു ബ്ലോഗില്‍ എത്തിപ്പെട്ടു. നല്ല എഴുത്ത് - വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു - പക്ഷേ ഫോളോവര്‍മാര്‍ കുറവാണ്. കമന്റുകളും കുറവ് - ഒരു പക്ഷേ ആ ബ്ലോഗര്‍ തന്റെ ബ്ലോഗ്‌ വേണ്ട പോലെ മാര്‍ക്കറ്റ് ചെയ്യാത്തത് കൊണ്ടാവാം...  ബ്ലോഗിങ്ങ് രംഗത്ത് കുറച്ചൊക്കെ സജീവമായത് മുതല്‍ ഞാന്‍ നിരീക്ഷിച്ചു വരുന്ന ഒരു പ്രതിഭാസമാണിത്...  നല്ല ബ്ലോഗുകള്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ . എന്നെക്കാള്‍ നന്നായി എഴുതുന്നവരും, വിവിധ വിഷയങ്ങള്‍ എഴുതുന്നവരുമൊക്കെ അറിയപ്പെടാതെ പോകുന്നതില്‍ വിഷമം തോന്നാറുണ്ട്. അത് പോലെ തന്നെ നിലവാരമില്ലാത്ത ചില ബ്ലോഗുകള്‍ കേമം എ