Posts

ഗംഗോത്രിയിലേയ്ക്ക്

Image
യാത്രാക്കുറിപ്പിന്റെ  ആദ്യഭാഗങ്ങള്‍ വായിക്കാന്‍ ഭാഗം 1  ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര ഭാഗം 2   യമുനോത്രിയിലേയ്ക്ക് ഇതിന്റെ വീഡിയോ കാണാൻ   താമസസ്ഥലം, പാചകക്കാരന്‍, ഭക്ഷണം പിറ്റേന്ന് രാവിലെ എണീറ്റ് പ്രഭാതകര്‍മ്മങ്ങള്‍, കുളി എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലെ കുശിനിക്കാരന്‍ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ച് എല്ലാവരും പതുക്കെ തയ്യാറായി. ഇന്നത്തെ ദിവസം അഞ്ചാറു മണിക്കൂര്‍ യാത്രയാണ്. ബട്കോട്ടില്‍ നിന്നും ഗംഗോത്രിയിലേക്ക് ഏകദേശം 180 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോര പാതകളിലൂടെ അനേകം മലകള്‍ കയറിയിറങ്ങിയും വളഞ്ഞും പുളഞ്ഞുമാണ് ഈ യാത്ര എന്നതുകൊണ്ട് ആറേഴു മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടാന്‍. അന്ന് ഉച്ചയോടെയെങ്കിലും ഗംഗോത്രിയില്‍ എത്തിയാലും വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ലാത്തത്  കൊണ്ട് അതികാലത്ത് പുറപ്പെടേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു എട്ടര ഒന്‍പതു മണിയായിക്കാണും ഞങ്ങള്‍ ബസ്സില്‍ കയറിയപ്പോള്‍. വഴിയും വഴിക്കാഴ്ച്ചകളും യാത്ര തുടങ്ങി അധികം താമസിയാതെ ചുറ്റുമുള്ള കാഴ്ചകള്‍ വീണ്ടും ഹൃദയമിടുപ്പ് കൂട്ടി. വശ്യസൌന്ദര്യം വിതറി നില്‍ക്കുന്ന മലകള്‍, വളഞ്ഞുപുളഞ്ഞു കുണുങ

യമുനോത്രിയിലേക്ക്

Image
യാത്രയുടെ ആദ്യ ഭാഗം ദാ ഇവിടെയുണ്ട്: ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക   പിറ്റേന്ന് അതികാലത്ത് ഞങ്ങളുണര്‍ന്ന് തയ്യാറായി - പല്ലുതേപ്പും പ്രഭാതകര്‍മ്മങ്ങളും കഴിഞ്ഞ്‌ നാലരയോടെ ബസ്സിനടുത്തെത്തിയപോഴേയ്ക്കും ചായ തയ്യാറായിരുന്നു. വേഗം തന്നെ അത്  കുടിച്ച്‌, സമയം ഒട്ടും പാഴാക്കാതെ ഞങ്ങള്‍ ബസ്സില്‍ കയറി. കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നിന്നും ബട്ക്കോട്ടിലേക്ക് ഏതാണ്ട് എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. മലയിടുക്കുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ, വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെ ഡ്രൈവര്‍ വിദഗ്ദ്ധമായി വണ്ടിയോടിച്ചു. നേരം പുലര്‍ന്നതോടെ ചുറ്റുമുള്ള കാഴ്ചകള്‍ തെളിഞ്ഞു തുടങ്ങി. എങ്ങും മലനിരകള്‍ തന്നെ. ഒരു വശത്ത് അഗാധമായ താഴ്ച്ച, മറുവശത്ത് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടം. അതിനിടയിലൂടെയാണ് ഈ വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡ്‌! വളരെ ദുര്‍ഘടം പിടിച്ച ഈ വഴിയിലൂടെയാണല്ലോ ഇന്നലെ രാത്രി കൂരിരുട്ടത്ത് ഞങ്ങളെ കൊണ്ടു പോകാം എന്ന് ഡ്രൈവര്‍ പറഞ്ഞത് എന്നാലോചിച്ചപ്പോള്‍ തന്നെ ഉള്ളു കിടുങ്ങി. മലയും വഴിയും പുഴയും   എന്തായാലും ഏതാണ്ട് ഏഴര-എട്ടു മണിയോടടുത്തപ്പോള്‍

ഹിമവാന്‍റെ മടിത്തട്ടിലേക്ക് ഒരു യാത്ര -ഭാഗം 1

Image
ആമുഖം: രണ്ടു കൊല്ലം മുന്‍പ് നടത്തിയ യാത്രയുടെ വിവരണമാണിത്. അന്ന് യാത്രകഴിഞ്ഞയുടനെ തന്നെ യാത്രാക്കുറിപ്പെഴുത്തണം എന്ന് കരുതി തുടങ്ങി വെച്ചതാണ്. ഇത്ര നീണ്ടുപോകും എന്നറിയില്ലായിരുന്നു. കുറച്ചു കാര്യങ്ങള്‍ കുറിച്ചു വെച്ചത് നഷ്ടമായി. ഇപ്പോള്‍ ഓര്‍മയില്‍ നിന്നെടുത്തെഴുതുമ്പോള്‍ ഒരു പക്ഷേ പലതും വിട്ടു പോയേക്കാം. എന്നാലും തുടങ്ങി വെച്ച കുറിപ്പുകള്‍ അവസാനിപ്പിക്കാതെ വയ്യെന്ന് തോന്നി. അതു കൊണ്ട് ഇത്തിരി വൈകിയാണെങ്കിലും ഇത് വായനക്കാര്‍ക്ക് സമര്‍പ്പിയ്ക്കുന്നു.   ഹിമാലയം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്നത്  നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകളുടെയും വെണ്മയില്‍ പുതഞ്ഞ താഴ്വരകളുടെയും ചിത്രങ്ങളാണ്. കുട്ടിക്കാലം മുതല്‍ക്കേ പുരാണങ്ങളിലും സന്ന്യാസിവര്യന്മാരുടെ കഥകളിലും മറ്റും കേട്ടിട്ടുള്ള ഹിമാലയം ഒരു അനുഭൂതിയോ അദ്ഭുതമോ ഒക്കെയായി എപ്പോഴും മനസ്സിലുണ്ടായിരിന്നു. പുണ്യഹിമാലയ ദര്‍ശനം ഒരു മനോഹര സ്വപ്നമായി മനസ്സിന്‍റെ കോണുകളില്‍ എവിടെയോ മറഞ്ഞിരുന്നു. എന്നെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാവും എന്ന് ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ ഒരു കുഞ്ഞു നാട്ടില്‍ ജനിച്ച ഒരു കുട്ടിയുടെ മനസ്സ് മന്ത്ര

സ്നേഹത്തിൽ പൊതിഞ്ഞ പത്തിരികൾ

നോമ്പ് കാലമായാൽ ഓർമ്മ വരിക മാണിക്കന്റെ ഉമ്മയെയാണ്. മാണിക്കൻ ഇല്ലത്തെ ഒരു കാര്യസ്ഥനായിരുന്നു. ഓർമ്മകൾ തുടങ്ങുന്ന കാലത്ത് കുറച്ചപ്പുറത്തുള്ള തെങ്ങിൻ തോപ്പിന്റെ മേൽനോട്ടമായിരുന്നു മാണിക്കന്റെ പ്രധാന പണി (അല്ലെങ്കിൽ ഞാൻ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്). മാണിക്കന്റെ ഉമ്മ എന്നു പറയുന്നത് അദ്ദേഹത്തിന്റെ അമ്മയല്ല, ഭാര്യയാണ് ട്ടോ! ഇത്തിരി തടിച്ച്, തലയിലൊരു തട്ടവും നീളൻ കൈയ്യുള്ള ഒരു കുപ്പായവും നിറപ്പകിട്ടുള്ള ലുങ്കിയുമുടുത്ത് അരയിൽ ഒരു സ്റ്റീലിന്റെ അരപ്പട്ടയുമൊക്കെയായി അന്നത്തെ കാലത്ത് പ്രചാരമുണ്ടായിരുന്ന മുസ്ലീം വേഷത്തിൽ മുഖത്ത് സദാ പുഞ്ചിരിയുമായി ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്ന ഉമ്മ! ഇടയ്ക്കൊക്കെ അവർ ഇല്ലത്ത് വരും. ഞങ്ങൾ സന്തോഷപൂർവ്വം സംസാരിച്ചിരിക്കും. നോമ്പ് കാലത്ത് വരുമ്പോൾ ഞങ്ങൾക്കായി നല്ല സ്വാദുള്ള പത്തിരിയുമായാണുമ്മ വരിക. നല്ല നേർമ്മയുള്ള സ്വാദിഷ്ടമായ പത്തിരി. മുത്തശ്ശിയുള്ള കാലത്ത് മറ്റുള്ളവരിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് അവർക്കത്ര പഥ്യമായിരുന്നില്ലെന്നു വേണം കരുതാൻ! എന്നാൽ അച്ഛനുമമ്മയും ഒരു മടിയുമില്ലാതെ ഞങ്ങളെ ഇത് കഴിക്കാൻ സമ്മതിച്ചിരുന്നു. ഉമ്മ ഞങ്ങൾക്കായി പ്രത്യേകം തയ്യ

ഓര്‍മകളുടെ അറകള്‍

Image
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ തള്ളിത്തിരക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോളിങ്ങനെ ഓര്‍മ്മകള്‍ അലയടിയ്ക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും തോന്നുന്നില്ല. പ്രവാസം എന്ന പലരും പറഞ്ഞും അവരുടെ വാക്കുകളിലൂടെയും വരികളിലൂടെയും അറിഞ്ഞ ഒരു പ്രതിഭാസം അനുഭവിച്ചറിയുന്നതു കൊണ്ടാണോ ഗൃഹാതുരതയുടെ മുഖംമൂടിയണിഞ്ഞു ഈ ഓര്‍മ്മകള്‍ എന്നെ അലോസരപ്പെടുത്തുന്നത്? അതോ എന്നുമെന്നും എവിടെപ്പോയാലും മനസ്സിന്‍റെയുള്ളിലെ പച്ചത്തുരുത്തായി, ജീവന്‍റെ അംശമായി ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ജന്മഗൃഹത്തിന്റെ മോഹിപ്പിയ്ക്കുന്ന അകത്തളങ്ങളോ? അറിയില്ല... ഓര്‍മ്മകള്‍ പിന്നോട്ട് പായുമ്പോള്‍ കാണുന്നത് ഒരു സാദാ നമ്പൂതിരി ഗൃഹമാണ് - എട്ടുകെട്ടുകളുടെ പ്രൌഢിയോ ഗംഭീരമായ നാലുകെട്ടിന്‍റെ തലയെടുപ്പോ വലുപ്പമോ ഒന്നും ഇല്ലാത്ത ഒരു സാധാരണ ഇല്ലം. മണ്ണെണ്ണ വിളക്കിന്റെയും കമ്പിറാന്തലിന്റെയും നരച്ച വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ബാല്യം. ചാണകം മെഴുകിയ നിലങ്ങളും നരിച്ചീറുകള്‍ തൂങ്ങിയാടുന്ന തട്ടുകളും പെരുച്ചാഴി, ചേര, പാമ്പ് തുടങ്ങിയ ജീവികള്‍ യഥേഷ്ടം വിഹരിച്ചിരുന്ന അകത്തളങ്ങളും കാലമിത്ര കഴിഞ്ഞിട്ടും ഓര്‍മയില്‍ ഉണ

സ്വപ്നങ്ങള്‍ !

Image
കഴിഞ്ഞ കുറെ നാളുകളായി സ്വപ്‌നങ്ങള്‍ തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് ഹിമ പറയുന്നത്. ഒക്കെ വിചിത്രമായ സ്വപ്‌നങ്ങള്‍! പഠിച്ചിറങ്ങിയിട്ടു മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും (പേടിസ്വപ്നം പോലെ) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഈ വയസ്സ് കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി അവിടെ വീണ്ടും ചെല്ലുന്നതും തുടര്‍ന്നുണ്ടാവുന്ന ദുരനുഭവങ്ങളുമൊക്കെ അവള്‍ മൂന്നാല് മിനിട്ടു കൊണ്ട് എങ്ങനെ കണ്ടു തീര്‍ക്കുന്നു എന്നതാണ് എന്റെ സംശയം! സ്കൂളിലെ വാര്ഷികോത്സവത്തിനു കാണികളുടെ മുന്നില്‍ വെച്ച് പ്രസംഗം മറന്നു പോയി, അതിനു ടീച്ചര്‍ വഴക്ക് പറഞ്ഞു എന്നൊക്കെയായിരുന്നു കഴിഞ്ഞയാഴ്ച്ചയിലെ സ്വപ്ന വിശേഷങ്ങള്‍! എന്തായാലും പുരോഗതിയുണ്ട് - സ്കൂളില്‍ നിന്നും കോളേജില്‍ എത്തിയല്ലോ - അധികം വൈകാതെ റിട്ടയര്‍മെന്റ് ജീവിതവും അവളെ സ്വപ്നമായി വന്ന് പേടിപ്പിച്ചേക്കാം. അതിനു മുന്പ് ഈ സ്വപ്നങ്ങള്‍ക്ക് ഒരറുതി വന്നെങ്കില്‍ രക്ഷപ്പെട്ടു! ഒന്നാലോചിച്ചാല്‍ സ്വപ്നം കാണുന്നത് തന്നെ ഒരു വലിയ കഴിവാണെന്ന് തോന്നുന്നു. ഹിമയുടെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിരുന്നപ്പോള്‍ അറിയാതെ ലീന ചേച്ചിയെ ഓര്‍ത്തുപോയി... ചെറുപ്പത്തില്‍ ലീനചേച്ചിയുടെ സ്വപ്ന

ആത്മ ബന്ധങ്ങള്‍

പരസ്പരം കാണാത്ത ആളുകള്‍ തമ്മില്‍ പോലും ഒരു ഹൃദയബന്ധം തോന്നുക, ദിനേനയുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍ (ചിലപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചയും മിക്കപ്പോഴും തമാശകളും ഇടയ്ക്കൊക്കെ അടികൂടലുമൊക്കെയായി) പതുക്കെപ്പതുക്കെ നിര്‍വചിക്കാനാവാത്ത ഒരു ആത്മബന്ധത്തിലേയ്ക്ക് നയിക്കുക - ഇതൊന്നും എല്ലായിടത്തും സംഭവിക്കുന്നതല്ല എന്നെനിക്ക് തോന്നുന്നു. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ‍അതെന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന്. ഒരുപാട് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിച്ചാസ്വദിക്കാനും എന്‍റെ എഴുത്തിന് അല്പം കൂടി ഗൌരവം കൊണ്ടുവരാനും ഒക്കെ ഈ ഗ്രൂപ്പാണ് കാരണം. പിന്നീടെപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്തെത്തി. ഇ-മഷി, വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവമായി തന്നെ പോയിക്കൊണ്ടിരുന്നു. അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നുമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയിലായി. എഴുതാനും വായിക്കാനുമല്ലാതെ ലൈക്കാനും ഷെയറാനും ആളുകള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബ്ലോഗിലെ എഴുത്തുകള്‍ എഫ് ബിയിലേക