Posts

സൗഹൃദങ്ങൾ

ചില സൗഹൃദങ്ങൾ അപ്പൂപ്പൻ താടി പോലെയാണ്. എവിടെ നിന്നെന്നറിയാതെ പറന്നു വരും. ലാഘവത്തോടെ ജീവിതത്തെ സ്പർശിച്ച് സന്തോഷം നൽകി എങ്ങോട്ടോ യാത്രയാവും. നാമാകട്ടെ ഒരു കുട്ടിയുടെ മനസ്സുമായി അപ്പൂപ്പൻ താടിയെ കാത്തിരിയ്ക്കും ... വേറെ ചില സൗഹൃദങ്ങൾ ഗുൽമോഹർ പോലെയാണ്. വരണ്ടതും വിവർണ്ണവുമായ ജീവിതത്തിൽ അരുണിമയേറ്റി പെട്ടെന്നൊരു ദിവസം അവർ ജീവിതത്തെ നിറത്തിൽ കുളിപ്പിയ്ക്കും. ഒടുവിൽ പൊഴിഞ്ഞു വീണ ഗുൽമോഹർ പൂവിതളുകൾ വഴിയിൽ ചുവന്ന പരവതാനി വിരിച്ചിടുന്ന പോലെ സൗഹൃദത്തിന്റെ പരവതാനി വിരിച്ചവർ യാത്രയാവും, അ ടുത്ത വേനലിൽ വീണ്ടും പൂത്തുലയാൻ. ചില സൗഹൃദങ്ങളാകട്ടെ അഗ്നിപർവ്വതം പോലെ ഉള്ളിലങ്ങനെ പുകഞ്ഞുകൊണ്ടിരിയ്ക്കും. ലാവയായ് പുറത്തു ചീറ്റി വന്ന് അത് എന്നെയും നിന്നെയും ഉരുക്കിക്കളയും... മറ്റു ചില സൗഹൃദങ്ങൾ മഞ്ഞു പോലെയാണ്. മനസ്സിൽ ഒരു തണുപ്പുമായ് അവ പെയ്തിറങ്ങും. ഒടുവിൽ നാം പോലുമറിയാതെ അലിഞ്ഞില്ലാതെയാകും... കുളിർനിലാവു പോലെ പരന്നു നില്ക്കുന്ന സൗഹൃദങ്ങളുണ്ട്. അവയെ വർണ്ണിക്കാൻ വാക്കുകൾ പോരാ! വേനലിലെ സൂര്യനെപ്പോലെ ചുട്ടുപൊള്ളിയ്ക്കുന്ന സൗഹൃദങ്ങളുമുണ്ട്. എത്ര വേനൽ മഴ പെയ്താലും ഒട്ടും കുറയാത്ത ചൂടു പോലെ അതങ്ങനെ നില്

ഓർമ്മകൾ

ചില ഓർമ്മകൾ വികലമാണ്; അപൂർണ്ണവും. ഞാനെന്ന ബിന്ദുവിൽ തുടങ്ങി അവസാനിക്കുന്നവ അതിലുള്ളതും ഞാനു,മെന്റെ ചിന്തകളും മാത്രം. അതെന്റെതാണ്, തെറ്റാണെങ്കിലും ശരിയാണെങ്കിലും. അതു നിന്റേതു കൂടിയാവണമെന്ന് ശഠിക്കരുത്. അന്ന്, ആ ഓർമ്മകളിലൊന്നും നീയില്ലായിരുന്നു... പൊട്ടിയ കണ്ണാടിച്ചില്ല് പോലുള്ള ഓർമ്മ പെറുക്കി മനസ്സിൽ മുറുക്കിക്കെട്ടിയപ്പാേൾ കീറി മുറിഞ്ഞതും അവയെ വലിച്ചെറിഞ്ഞപ്പോൾ അകം പൊള്ളിയതും എൻറേതു മാത്രമായ എന്തോ ചിലതായിരുന്നു... അവയെ പങ്കുവെയ്ക്കണമെന്ന് പറയരുതിനിയും അതെൻേറതു മാത്രമാണ്; അതു പങ്കിട്ടെടുക്കാനില്ല.

മൗനത്തിന്നാഴങ്ങൾ

നിന്റെ മൗനത്തെയെനിയ്ക്കു വായിക്കാനാവുന്നില്ല,  അതിന്നാഴങ്ങളിലേയ്ക്കിറങ്ങാൻ  എന്തേ നീയെന്നെയനുവദിയ്ക്കാത്തൂ ?  എന്തു പറയണമിനി ഞാൻ, അതോ  ഒന്നും മിണ്ടാതെയാ ചാരത്തു നില്‌ക്കണോ? നിൻ മൗനത്തിൻ മുൾ സൂചികളെൻ ഹൃത്തിൽ തറച്ചു കേറുന്നു ഇറ്റിറ്റു വീഴുന്നത് ചോരയല്ലെൻ ജീവനതു തന്നെയെന്നറിയാത്തതെന്തേ? കാഴ്ച്ച മങ്ങുന്നു, കേൾവി കുറയുന്നു, കൈകാലുകൾ കുഴഞ്ഞു ഞാൻ വീഴുന്നു... ഹൃദയത്തുടിപ്പുകൾ നേർത്തു നേർത്തു പോകവേ നിന്റെ മൗനമൊന്നുടഞ്ഞെങ്കിലെന്നു ഞാനാശിച്ചു വെറുതേ...

വിശപ്പിനാൽ കൊല്ലപ്പെട്ടവൻ

ഒരിയ്ക്കൽ പോലും വിശപ്പറിഞ്ഞിട്ടില്ലാത്ത ദുർമേദസ്സുകളായിരിക്കണം വിശന്നുവലഞ്ഞൊരുത്തനെ തല്ലിക്കൊന്നാഹ്ലാദിച്ചത്... തൊലിപ്പുറത്തെ സൗന്ദര്യമല്ല മാന്യതയുടെ അടയാളമെന്ന് മറന്നു പോയവരുണ്ടെങ്കിൽ കാപാലികർ ഇന്നതു കാട്ടിത്തന്നു വെളുത്ത തൊലിയും കറുത്ത മനസ്സുമായവരെക്കൊണ്ടു നിറഞ്ഞു നാട്ടകം ... കണ്ണട വെച്ചിട്ടും ഇല്ലവർക്കു നേർക്കാഴ്ച്ച നോവും ഹൃത്തിനെ തൊട്ടറിയാൻ ഇല്ലവർക്കുൾക്കാഴ്ച്ചയൊട്ടും. വെളുക്കെച്ചിരിച്ചുന്മത്തരായ് നില്ക്കു- മവർക്കു പിന്നിൽ നിസ്സഹായനായൊരു ജീവൻ... മായുന്നില്ലെൻ മനസ്സിൽ നിന്നുമാ ചിത്രമെത്ര ദയനീയം... കൂട്ടം കൂടിയാപ്പാവത്തെ തച്ചു കൊന്നാ രക്തം കുടിച്ചിട്ടാടിത്തിമർപ്പവർ ഇതോ പ്രബുദ്ധകേരള,മിതോ കൈരളീ നിൻ സുന്ദര സമത്വം? ലജ്ജിയ്ക്കുന്നു ഞാനിന്നീ പിശാചുക്കൾ  പിറന്നതിവിടെയെന്നോർത്ത്, പ്രാണൻ പിടഞ്ഞു മരിച്ചൊരാ ജീവനെ യോർത്തു വീഴ്ത്തട്ടെ ഒരിറ്റു കണ്ണീർ ! പശിയടക്കാനാവാതെ കുഞ്ഞുങ്ങൾ മരിച്ചുവീഴുമീ മണ്ണിൽ കൈ കെട്ടി മൗനമാചരിയ്ക്കും നമുക്ക് നല്കില്ല കാലമൊരിയ്ക്കലും മാപ്പ്!

ഒരു സ്വാദിന്റെ ഓർമ്മയിൽ

Image
ബാലവാടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരിക വേശുവേടത്തിയെ ആണ്. ഏടത്തിമാർ രണ്ടാളും വേശുവേടത്തിയുടെ ബാലവാടിയിൽ പോയിട്ടുണ്ട് (രണ്ടാമത്തെയാൾ പഠിയ്ക്കാനും മൂത്തയാൾ കൊണ്ടാക്കാനും കൊണ്ടു വരാനുമൊക്കെ). എനിക്കാ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് പ്രസൻറേഷൻ മോൺടിസറിയിലാണ്. (ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപ് തന്നെ അവിടെയൊരു ദിവസം പോയതും ചങ്ങലയിൽ തൂങ്ങുന്ന ചെറിയ കസേരയൂഞ്ഞാലിൽ ആടിയതും ബേബി സുധയെന്ന ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്). അതു കൊണ്ട് ബാലവാടി എനിക്ക് കേട്ടറിഞ്ഞ ലോകമാണ്. സ്വയം അനുഭവിച്ചറിഞ്ഞതല്ല. ബാലവാടിക്കഥകൾ പലതും അയവിറക്കി ഏsത്തിമാർ രസിക്കുമ്പോൾ മൗനിയായി അതൊക്കെ കേട്ടു നിൽക്കാനേ പറ്റിയിട്ടുള്ളു. ബാലവാടിയിലെ  ഉപ്പുമാവിന്റെ സ്വാദിനെക്കുറിച്ചവർ ചർച്ച ചെയ്യുമ്പോൾ എനിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട്. അതൊന്നു രുചിച്ചു നോക്കാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗം വേറെ.. (അവധിക്കാലത്ത് അച്ഛൻ പെങ്ങളുടെയടുത്ത് താമസിയ്ക്കുമ്പോൾ അവിടെ അടുത്തുള്ള  ബാലവാടിയിലെ ഉപ്പുമാവ് സതിയോപ്പോൾ വഴി കിട്ടിയിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഓർമ്മ നന്നേ മങ്ങിയിരിയ്ക്കുന്നു). കൊല്ലങ

ചില ഓട്ടിസം ചിന്തകൾ

ഒരു വിധം മലയാളികൾക്കൊക്കെ സുപരിചിതമായ പേരാവും ശ്രീ മുരളി തുമ്മാരുകുടിയുടേത്. തൻ്റെ എഴുത്തിലൂടെ പല കാര്യങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തി വരുന്ന അദ്ദേഹം ഈയടുത്ത് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റ് ഞാനും വായിച്ചിരുന്നു. അതിനു കീഴിൽ ഒരു കമന്റ് എഴുതിയെങ്കിലും മറ്റു പല കാര്യത്തിനുമിടയിൽ പിന്നെ അതിനെക്കുറിച്ചു മറന്നു പോയി എന്നതാണ് സത്യം. ഇന്നിപ്പോൾ   Manoj   ഏട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് വീണ്ടും അക്കാര്യം ഓർമ്മ വന്നത്. കാര്യമെന്താണെന്നല്ലേ? ശ്രീ മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർത്ഥ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ ഏഴാം തിയതി വരെ എറണാകുളം ദർബാർ ഹാളിൽ നടക്കുന്നുണ്ട് - കഴിയാവുന്നവരെല്ലാം അത് കാണണം എന്നാണ് പോസ്റ്റിന്റെ കാതൽ. ഈ ചിത്ര പ്രദർശനത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ സിദ്ധാർത്ഥ് ആസ്പെർജ്ജസ് സിൻഡ്രോം എന്ന അവസ്ഥയെ അതിജീവിക്കുന്നത് തൻ്റെ ചിത്രങ്ങളിലൂടെയാണ് എന്നതാണ്. എന്തെങ്കിലും ചെറിയ ഒരു രോഗം വന്നാൽ പോലും സമൂഹത്തിനു മുന്നിൽ അത് മൂടി വെക്കാൻ വെമ്പുന്ന ആളുകളുടെ ഇടയിൽ ശ്രീ മുരളി തുമ്മാരുകുടിയെ പോലെ പ്രശസ്തനായ ഒരാൾ മകന്റെ അവസ്ഥയെക്കുറിച്ച് തുറന്നു പ

ആ... ആന

Image
"അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ മുൻപു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ ... " കുട്ടിക്കാലത്ത് ഏറെ പാടി നടന്നിരുന്ന ഒരു പാട്ടാണ്. എത്ര ഭംഗിയായി ആനയെ ഇതിൽ വിവരിച്ചിരിക്കുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ട്. എന്നാൽ ഈയടുത്താണ് അതിലെ വരികൾ മനസ്സിനെ പൊള്ളിയ്ക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും 'കാലിൽ തുടലുകിലുങ്ങുന്നുണ്ടേ  വാലിളകുന്നുണ്ടേ ആനക്കൊമ്പനെയാകപ്പാടെ കാണാനഴകുണ്ടേ' എന്ന ഭാഗം.  കാലിൽ തുടലു കിലുങ്ങുന്നുണ്ട്.. എത്ര സമർത്ഥമായാണ് അസ്വാഭാവികമായ ഒരു കാര്യം നിസ്സാരവാക്കുകളിൽ സ്വാഭാവികത കൈവരിച്ചത്. അതു കൊണ്ടാണല്ലോ ആന എന്ന് കേൾക്കുമ്പോൾ തന്നെ നമ്മിൽ ഭൂരിഭാഗം പേർക്കും കാലിൽ ചങ്ങലയണിഞ്ഞ, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരന്മാരുടെ ചിത്രം മനസ്സിൽ തെളിയുന്നത്. ആ ചിത്രം നമ്മെ അലോസരപ്പെടുത്തുന്നതിനു പകരം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരം. മലയാളിയുടെ ജീവിതത്തിൽ ഇത്രത്തോളം അവിഭാജ്യഭാഗമായ വേറൊരു 'വന്യ' ജീവിയുണ്ടോ  എന്ന് സംശയമാണ്. അക്ഷരമാല പഠിയ്ക്കുമ്പോൾ അ - അമ്മ കഴിഞ്ഞാൽ നാം ഒട്ടു മിക്കവരും പഠിച്ചിട്ടുള്ളത് ആ - ആന എന്നാവ